Remove ads

കേരളത്തിലെ ആലപ്പുഴ‍ ജില്ലയിലെ കുട്ടനാട്ടു താലൂക്കിലെ ഒരു പുരാതന ക്ഷേത്രമാണ് നീലംപേരൂർ പള്ളിഭഗവതി ക്ഷേത്രം. ആദ്യകാലത്ത് ഇത് ഒരു ശിവക്ഷേത്രമായിരുന്നു. ബുദ്ധമതപ്രചരാണാർത്ഥം പള്ളിബാണപ്പെരുമാൾ കുട്ടനാട്ടിലെത്തി ബുദ്ധവിഹാരമാക്കി. ഈ ക്ഷേത്രം പിൽക്കാലത്ത് ഹൈന്ദവക്ഷേത്രമായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നു. ഇന്നും ബുദ്ധമതത്തിന്റെ സ്വാധീനമാണ്‌ ഈ ക്ഷേത്രങ്ങളിലെ ചടങ്ങുകളിൽ കൂടുതലും കാണപ്പെടുന്നത്. കേരളത്തിലെ പ്രശസ്ത ഉൽസവമായ നീലംപേരൂർ പടയണി ഇവിടെയാണു നടക്കുന്നത്. [1]

Thumb
നീലംപേരൂർ ക്ഷേത്രം

ചരിത്രം

Thumb
വാഴപ്പള്ളി മഹാക്ഷേത്രം

പള്ളിവാണ പെരുമാൾ നീലംപേരൂരിൽ വരുന്നതിനു മുമ്പുതന്നെ ഇപ്പൊൾ സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രത്തിനു തൊട്ടു പുറക് വശത്തായി ഒരു ശിവക്ഷേത്രം ഉണ്ടായിരുന്നു. "പത്തില്ലത്തില് പോറ്റിമാര്" എന്നറിയപ്പെടുന്ന ബ്രാഹ്മണ കുടുംബത്തിന്റെ അധീനതയിലായിരുന്നു ആ ക്ഷേത്രം. പെരുമാളിന്റെ വരവോടെ നിരാശപൂണ്ട പത്തില്ലത്തിൽ ബ്രാഹ്മണ കുടുംബങ്ങൾ അവിടെയുള്ള ശിവചൈതന്യം ആവാഹിച്ച് ചങ്ങനാശ്ശേരിയിലുള്ള വാഴപ്പള്ളിയിലേക്കു കൊണ്ടുപോകുകയും അവിടെ ശിവക്ഷേത്രത്തിൽ ലയിപ്പിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. പെരുമാൾ തന്റെ പരദേവത ആയ തൃശ്ശൂരിലെ പെരിഞ്ഞനത്ത് ഭഗവതിയെ, നീലംപേരൂരിൽ കൊണ്ടുവന്നു കുടിയിരിത്തിയതായാണ് ഐതിഹ്യം.[2]

Remove ads

പ്രതിഷ്ഠ

കമുകിൽ ചാരി നിൽക്കുന്ന വനദുർഗ്ഗയുടെ രൂപത്തിലാണു ദേവീ പ്രതിഷ്ഠ. കൂടാതെ തെക്കു കിഴക്കു മൂലയിൽ നാഗരാജാവും ശ്രീകോവിലിനു വെളിയിൽ ഗണപതി, ശിവൻ, ധർമ്മശാസ്താവ്, മഹാവിഷ്ണു, രക്ഷസ്സ് എന്നീ ഉപദേവന്മാരെയും പ്രത്യേകം ശ്രീകോവിലിൽ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. കൊല്ലപ്പള്ളീമഠത്തിലെ നമ്പൂതിരിമാരാണു ഇവിടെ ശാന്തി ചെയ്യുന്നത്.

പൂജ വഴിപാടുകള്

ദിവസവും രണ്ടു നേരവും പൂജകൾ. വിശേഷാൽ ദിവസങ്ങളിൽ വിശേഷാൽ പൂജകളും ഇവിടെ പതിവുണ്ട്. ഇങ്ങനേയും ഒരു കഥ പ്രചാരത്തിലുണ്ട്. അതായത് തിരുവിതാംകൂര് മഹാരാജാവിന്റെ പേരിലായിരുന്നു ദിവസവും ആദ്യത്തെ പൂജ വഴിപാടായി കഴിച്ചിരുന്നതെന്നും രാജഭരണം അവസാനിച്ചതോടുകൂടി ആ പതിവ് നില്ക്കുകയും ചെയ്തതായി. മറ്റുക്ഷേത്രങ്ങളിൽ നിന്നു വിഭിന്നമായി കരിക്കിൻ വെള്ളത്തിൽ കൂട്ടു പായസമാണു പ്രധാന വഴിപാട്.

ഉൽ‍സവങ്ങൾ

Thumb
പ്ലാവിലനിർത്ത്
പ്രധാന ലേഖനം: നീലംപേരൂർ പടയണി
Thumb
പ്രശസ്തമായ നീലംപേരൂർ പൂരം പടയണി

വർഷത്തിൽ രണ്ട് ആഘോഷങ്ങളാണു ക്ഷേത്രത്തിൽ, മീനമാസത്തിലെ പൂരം നാൾ ഒമ്പതാം ഉൽസവമായ പള്ളിവേട്ട വരുന്ന വിധത്തിൽ കൊടിയേറിയുള്ള 10 ദിവസത്തെ ഉത്സവവും, ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാളിൽ അവസാനിക്കുന്ന പതിനാറ് ദിവസം നീണ്ട് നിൽക്കുന്ന നീലംപേരൂർ പൂരം പടയണിയും.

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads