മലയാള സാഹിത്യരംഗത്തെ ഒരു കവയിത്രിയായിരുന്നു കെ.എസ്. നന്ദിത.

വസ്തുതകൾ നന്ദിത കെ. എസ്, ജനനം ...
നന്ദിത കെ. എസ്
ജനനം(1969-05-21)മേയ് 21, 1969
മടക്കിമല, വയനാട്
തൊഴിൽഅദ്ധ്യാപിക
ദേശീയത ഇന്ത്യ
ശ്രദ്ധേയമായ രചനനന്ദിതയുടെ കവിതകൾ
രക്ഷിതാവ്(ക്കൾ)എം. ശ്രീധരമേനോൻ,
പ്രഭാവതി എസ്. മേനോൻ
അടയ്ക്കുക

ജീവിതരേഖ

1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിൽ എം. ശ്രീധരമേനോൻ, പ്രഭാവതി എസ്. മേനോൻ ദമ്പതികളുടെ മകളായി നന്ദിത കെ.എസ്. ജനിച്ചു. ഇംഗ്ലീഷ് സാഹിത്യം ഐഛികമായി ബി.എ., എം.എ. ബിരുദങ്ങൾ നേടിയ കെ.എസ്. നന്ദിത ഗവൺമെന്റ് ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽനിന്നാണ് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.[1] പി.എച്ച്.ഡി. എടുക്കാൻ ആഗ്രഹിച്ചിരുന്ന നന്ദിത, താൻ എം.ഫിൽ നേടിയ ചെന്നൈ മദർ തെരേസ വിമൺസ് കോളേജിൽ പി.എച്ച്.ഡി.യ്ക്ക് അപേക്ഷിക്കുകയും ചെയ്തിരുന്നു.[2] “Personal Freedom – A Dilemma: An iconoclastic approach to the ideals of womanhood with reference to the novels of Gail Godwin” എന്നതായിരുന്നു പി.എച്ച്.ഡി.യ്ക്ക് വേണ്ടി നന്ദിത തിരഞ്ഞെടുത്ത വിഷയം.[2]

വയനാട് മുട്ടിൽ ഡബ്ള്യുഎംഒ കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായി പ്രവർത്തിക്കവേ, 1999 ജനുവരി 17ന് നന്ദിത സ്വയം ജീവിതം അവസാനിപ്പിച്ചു. അവരുടെ മരണകാരണം ഇന്നും അജ്ഞാതമായി തുടരുന്നു.[3][4] 1985 മുതൽ 1993 വരെയുള്ള കാലയളവിൽ അവരുടെ സ്വകാര്യ ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്ന കവിതകൾ മരണശേഷം മാത്രമാണ് കണ്ടെത്തി പ്രസിദ്ധീകരിച്ചത്. മരണത്തിനു ശേഷമാണ് അവരിലെ കവയിത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത്. 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ അവരുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടുണ്ടായിരുന്ന കവിതകൾ വീട്ടുകാർ കണ്ടെടുക്കുന്നതും അവ പ്രസിദ്ധീകരിക്കപ്പെടുന്നതും.[5] നന്ദിതയുടെ ജീവിതത്തേയും കവിതകളെയും ആസ്പദമാക്കി എൻ.എൻ. ബൈജു 'നന്ദിത' എന്ന പേരിൽ പുറത്തിറങ്ങാത്ത ഒരു ചിത്രം സംവിധാനം ചെയ്തിരുന്നു.[6][7]

കവിതകൾ

  • നന്ദിതയുടെ കവിതകൾ - ഇതിന്റെ ആദ്യ പ്രതി 2002ലും നാലാമത്തെ പ്രതി 2007ലും പ്രസിദ്ധീകരിച്ചു. നിലവിൽ ഇതിന്റെ 9 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്.[8]

അവലംബം

കൂടുതൽ വായനക്ക്

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.