ബോൾഷെവിക് വിപ്ലവകാരിയും റഷ്യൻ രാഷ്ട്രീയ നേതാവുമായിരുന്നു നദിയാഷ്ദ കൺസ്‌തന്തിനവ്ന "നദ്യ" ക്രൂപ്സ്കയ (Nadezhda Konstantinovna "Nadya" Krupskaya, ഫെബ്രുവരി 27, 1939). വിപ്ലവാനന്തര റഷ്യയിൽ 1929–1939 കാലത്ത് വിദ്യാഭ്യാസത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി മന്ത്രി (കമ്മിസാർ) ആയിരുന്നു. കമ്മ്യൂണിസ്റ്റ് ആചാര്യൻ ലെനിൻ ഈ വനിതയുടെ ജീവിതപങ്കാളിയായിരുന്നു.

വസ്തുതകൾ നദിയാഷ്ദ ക്രൂപ്സ്കയ, ജനനം ...
നദിയാഷ്ദ ക്രൂപ്സ്കയ
Thumb
നതാഷ്ദ ക്രൂപ്സ്കയ 1890 ൽ
ജനനം
നതാഷ്ദ കോൺസ്റ്റന്റിനോവ്ന ക്രൂപ്സ്കയ
Надежда Константиновна Крупская

(1869-02-26)26 ഫെബ്രുവരി 1869
സെന്റ്പിറ്റേഴ്സ്ബർഗ്, റഷ്യൻ സാമ്രാജ്യം
മരണം27 ഫെബ്രുവരി 1939(1939-02-27) (പ്രായം 70)
ജീവിതപങ്കാളി(കൾ)വ്ലാദിമിർ ലെനിൻ (1870-1924)
അടയ്ക്കുക

ജീവിതരേഖ

റഷ്യയിലെ കുലീനവും മേലേ ഇടത്തരവുമെങ്കിലും സാമ്പത്തികമായി തകർന്ന ഒരു കുടുംബത്തിലാണ് നദ്യ ക്രൂപ്‌സ്‌കയ പിറന്നത്. അദ്ദേഹത്തിന്റെ അച്ഛൻ കോൺസ്റ്റന്റയിൻ ഇഗ്നാറ്റ്‌വിച്ച് ക്രൂപ്‌സ്കി റഷ്യൻ സാമ്രാജ്യത്തിന് കീഴിൽ ഒരു സൈനിക ഉദ്യോഗസ്ഥനും കുലീന പദവിയിലുള്ളയാളുമായിരുന്നു. പിന്നീട് രാജ്യവിരുദ്ധ പ്രവർത്തനങ്ങളാൽ സംശയിക്കപ്പെട്ട് സാർ ച്ക്രവർത്തിയുമായി തെറ്റിപ്പിരിഞ്ഞ ഇദ്ദേഹത്തിന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന് ഫാക്ടറിത്തൊഴിലാളിയായും മറ്റും ജോലിനോക്കേണ്ടിവന്നു. ക്രൂപ്സ്കയയുടെ മാതാവ് എലിസവെറ്റ വാസിലിയേവ്ന തിസ്ട്രോവയും ഒരു ഭൂരഹിത കുലീന കുടുംബത്തിലെ അംഗമായിരുന്നു. അക്കാലത്ത് സ്ത്രീകൾക്ക് ലഭിക്കാവുന്ന ഉയർന്ന വിദ്യാഭ്യാസം ലഭിച്ചിരുന്ന ഇദ്ദേഹം കുലീന കുടുംബങ്ങളിലെ ഗവർണസ് ആയി ജോലി നോക്കിയിരുന്നു. [1]

ഇത്തരത്തിൽ കുലീനകുടുംബാംഗമായി പിറന്നുവെങ്കിലും സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം ദരിദ്രമായ ജീവിതസാഹചര്യങ്ങളെയും നേരിട്ട് ജീവിക്കേണ്ടിവന്നതിനാൽ താൻ ജീവിച്ച വ്യവസ്ഥിതിയോടുള്ള പ്രതിഷേധം അവളിൽ ചെറുപ്പംമുതലേ വളർന്നിരുന്നുവെന്ന് ഇദ്ദേഹത്തിന്റെ ജീവചരിത്രകാരർ പറയുന്നു.

പ്രാഥമിക വിദ്യാലയമായ ജിംനേഷ്യത്തിലെയും പിൽക്കാല വിപ്ലവകാരികൾ നടത്തിയിരുന്ന സെക്കണ്ടറി സ്കൂളിലെയും വിദ്യാഭ്യാസത്തിനു ശേഷം ക്രൂപ്സകയ ജീവസന്ധാരണം ലക്ഷ്യമിട്ട് അദ്ധ്യാപനവൃത്തിയിലേക്ക് തിരിഞ്ഞു. ഇക്കാലത്ത് ടോൾസ്റ്റോയിയുടെ ആശയങ്ങൾ പഠിക്കുകയും പഠിപ്പിക്കുയും ചെയ്ത അദ്ദേഹം അനവധി ചർച്ചാവേദികളിലും സജീവമായിരുന്നു. അക്കാലത്ത് റഷ്യയിൽ നിരോധിക്കപ്പെട്ടിരുന്ന മാർക്സിസ്റ്റ് സാഹിത്യവുമായും അദ്ദേഹം ഇങ്ങനെ പരിചയപ്പെട്ടു. ഈ പ്രവർത്തനങ്ങൾക്കിടെയാണ് ക്രൂപ്സ്കയ ലെനിനെ പരിചയപ്പെടുന്നതും അദ്ദേഹത്തിനെ സൈബീരിയയിലേക്ക് നാടുകടത്തിയ സമയത്ത് വിവാഹം കഴിക്കുന്നതും. [2]

സാർവ്വദേശീയ വനിതാ ദിനാചരണം ആദ്യം ആരംഭിച്ച രാജ്യങ്ങളിലൊന്ന് റഷ്യയാണ്. അവിടെ ഈ ദിനം പൊതുഅവധി കൂടിയാണ്. ഇതിന് തുടക്കംകുറിക്കാനുള്ള പ്രവർത്തനങ്ങളിൽ ക്ലാര സെത്കിനൊപ്പം ക്രൂപ്സകയയും സജീവമായി പ്രവർത്തിച്ചിരുന്നു. [3]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.