From Wikipedia, the free encyclopedia
അസർബയ്ജാന്റെ തെക്കു പടിഞ്ഞാറൻ മേഖലയായ നഗോർണോ-കാരബാഖ് ഔദ്യോഗികമായി അസർബയ്ജാന്റെ ഭാഗമാണ്. എന്നാൽ അസർബയ്ജാൻ, സോവിയറ്റ് യൂണിയനിൽ നിന്ന് വേർപെട്ടതു മുതൽ (1991) നഗോർണോ-കാരബാഖ് പ്രത്യേക റിപ്പബ്ലിക്കായി തുടരുന്നു. ഐക്യരാഷ്ട്രസഭയും ആഗോളസമൂഹവും ഈ റിപ്പബ്ലിക്കിനെ അംഗീകരിച്ചിട്ടില്ല. അസർബയ്ജാനിലെ ആർമീനിയൻ വംശജരുടെ ഭൂരിപക്ഷ മേഖലയാണിത്. അർമീനിയയുടെ അതിരിനോട് തൊട്ടാണ് നഗോർണോ-കാരബാഖിന്റെ കിടപ്പ്. 1991 മുതൽ നാലു വർഷം ഇരുരാജ്യങ്ങളും ഈ മേഖലയെ ചൊല്ലി യുദ്ധം ചെയ്തു. ഒടുവിൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ 1994 ൽ വെടിനിർത്തൽ പ്രഖ്യാപിച്ച് സമാധാന ചർച്ചകൾ തുടങ്ങി. ആർമീനിയൻ വംശജരുടെ രക്ഷയ്ക്കെന്ന മട്ടിൽ ആർമീനിയൻ പട്ടാളം ഇപ്പോഴും ഇവിടെയുണ്ട്. തർക്കപ്രദേശമായി നില്ക്കുന്ന ഈ പ്രദേശത്തിലെ തദ്ദേശീയരുടെ താത്പര്യം സ്വതന്ത്യ രാഷ്ട്രമാകാനാണ്. അബ്ഘാസിയ,[6] സൗത്ത് ഒസ്സെഷ്യ[6] ട്രാൻസ്നിസ്ട്രിയ[6][7] എന്നിവ മാത്രമേ അംഗീകരിക്കുന്നുള്ളൂവെങ്കിലും പ്രസിഡണ്ടും പ്രധാനമന്ത്രിയുമൊക്കെയായി ഒരു പരമാധികാര രാഷ്ട്രമെന്ന മട്ടിൽ തുടരുകയായിരുന്നു ഈ തർക്ക പ്രദേശം.
നഗോർണോ-കാരബാഖ് റിപ്പബ്ലിക്ക് Լեռնային Ղարաբաղի Հանրապետություն Lernayin Gharabaghi Hanrapetut'yun | |
---|---|
ദേശീയ ഗാനം: Ազատ ու Անկախ Արցախ (Armenian) Azat u Ankakh Artsakh (transliteration) Free and Independent Artsakh | |
തലസ്ഥാനം | Stepanakert |
ഔദ്യോഗിക ഭാഷകൾ | Armeniana |
ഭരണസമ്പ്രദായം | Unrecognised presidential republic |
• President | Bako Sahakyan |
• Prime Minister | Arayik Harutyunyan |
നിയമനിർമ്മാണസഭ | National Assembly |
സ്വാതന്ത്യം from അസർബയ്ജാൻ | |
• Declaration | 2 September 1991[1] |
• Recognition | 3 non-UN members |
• ആകെ വിസ്തീർണ്ണം | 11,458.38 കി.m2 (4,424.11 ച മൈ) |
• 2012 estimate | 143,600[2] |
• 2010 census | 141,400[3] |
ജി.ഡി.പി. (PPP) | 2010 estimate |
• ആകെ | $1.6 billion (n/a) |
• പ്രതിശീർഷം | $2,581 (2011 est.) (n/a) |
നാണയവ്യവസ്ഥ | ദ്രാം (de facto) b (AMD) |
സമയമേഖല | UTC+4[4] |
കോളിംഗ് കോഡ് | +374 47c |
ഇൻ്റർനെറ്റ് ഡൊമൈൻ | noned |
|
2023 സെപ്തംബർ 19-ന്, മാസങ്ങൾ നീണ്ട ഉപരോധത്തിന് ശേഷം, അസർബൈജാൻ നാഗോർണോ-കറാബാക്കിൽ ഒരു പുതുതായി വൻ തോതിലുള്ള സൈനികാക്രമണം ആരംഭിച്ചു.[8][9][10][11][12]. അർട്സാഖ് സൈന്യം അതിവേഗം തകർന്നതോടെ അസർബൈജാനി വിജയം സുനിശ്ചിതമാകുകയും, വിമത റിപ്പബ്ലിക് ഓഫ് ആർട്സാഖ് പിരിച്ചുവിടൽ നേരിടുകയും,[13] ഏതാണ്ട് മുഴുവൻ അർമേനിയൻ വംശജരും പ്രദേശത്ത് നിന്ന് പലായനം നടത്തുകയും[14] ചെയ്തതോടെ, അസർബൈജാനി സുരക്ഷാ സേന മുൻ ആർട്സാഖ് തലസ്ഥാനമായ സ്റ്റെപാനകേർട്ടിലേക്ക് (ഖങ്കെണ്ടി) പ്രവേശിച്ചു.[15]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.