From Wikipedia, the free encyclopedia
ഇംഗ്ലീഷ് ഭാഷയിൽ പുറത്തിറങ്ങുന്ന ഒരു ഇന്ത്യൻ ദിനപത്രമാണ് ദ ഇന്ത്യൻ എക്സ്പ്രസ്. ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പാണ് ഇത് മുംബൈയിൽ നിന്ന് പ്രസിദ്ധീകരിക്കുന്നത്. 1991-ൽ ഗ്രൂപ്പിന്റെ സ്ഥാപകൻ രാംനാഥ് ഗോയങ്ക[2] മരിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം 1999-ൽ, ഗ്രൂപ്പ് കുടുംബാംഗങ്ങൾക്കിടയിൽ രണ്ടായി പിരിഞ്ഞു. ദക്ഷിണേന്ത്യൻ പതിപ്പുകൾക്ക് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് എന്ന പേര് ലഭിച്ചു അതേസമയം മുംബൈ ആസ്ഥാനമായുള്ള ഉത്തരേന്ത്യൻ പതിപ്പുകൾ തലക്കെട്ടിന് മുൻപിൽ "ദ" കൂടി ചേർത്ത് ഇന്ത്യൻ എക്സ്പ്രസ് നാമം നിലനിർത്തി.[3]
Journalism of Courage | |
പ്രമാണം:Indian-Expree.jpg | |
തരം | ദിനപ്പത്രം |
---|---|
Format | Broadsheet |
ഉടമസ്ഥ(ർ) | ദ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് |
പ്രസാധകർ | ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് |
എഡിറ്റർ-ഇൻ-ചീഫ് | രാജ് കമാൽ ഝാ[1] |
സ്ഥാപിതം | 1932 |
ഭാഷ | ഇംഗ്ലീഷ് |
ആസ്ഥാനം | B1/B, എക്സ്പ്രസ് ബിൽഡിംഗ്, സെക്ടർ 10, നോയ്ഡ, ഉത്തർ പ്രദേശ്, ഇന്ത്യ |
സഹോദരവാർത്താപത്രങ്ങൾ |
|
OCLC number | 70274541 |
ഔദ്യോഗിക വെബ്സൈറ്റ് | indianexpress |
1932-ൽ, ചെന്നൈയിൽ നിന്നുള്ള പി. വരദരാജുലു നായിഡു എന്ന ആയുർവേദ ഡോക്ടറാണ് ഇന്ത്യൻ എക്സ്പ്രസ് ആരംഭിച്ചത്. അദ്ദേഹത്തിന്റെ "തമിഴ്നാട്" പ്രസ്സ് ആണ് പത്രം പ്രസിദ്ധീകരിച്ചിരുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം, അദ്ദേഹം പത്രം ദേശീയ വാർത്താ ഏജൻസിയായ ദി ഫ്രീ പ്രസ് ജേണലിന്റെ സ്ഥാപകനായ സ്വാമിനാഥൻ സദാനന്ദിന് വിറ്റു. 1933-ൽ ഇന്ത്യൻ എക്സ്പ്രസ് അതിന്റെ രണ്ടാമത്തെ ഓഫീസ് മധുരയിൽ തുറന്നു, ഒപ്പം തമിഴ് പതിപ്പായ ദിനമണി പുറത്തിറക്കി. സദാനന്ദൻ നിരവധി പുതുമകൾ അവതരിപ്പിക്കുകയും പത്രത്തിന്റെ വില കുറയ്ക്കുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട അദ്ദേഹം തന്റെ ഓഹരിയുടെ ഒരു ഭാഗം രാമനാഥ് ഗോയങ്കയ്ക്ക് കൺവെർട്ടബിൾ ഡിബഞ്ചറുകളായി വിറ്റു. 1935-ൽ, ദ ഫ്രീ പ്രസ് ജേർണൽ തകരുകയും ഗോയങ്കയുമായുള്ള ദീർഘകാലം തുടർന്ന നിയമയുദ്ധത്തിനൊടുവിൽ സദാനന്ദിന് ഇന്ത്യൻ എക്സ്പ്രസിന്റെ ഉടമസ്ഥാവകാശം നഷ്ടമാവുകയും ചെയ്തു. [4] 1939-ൽ ഗോയങ്ക മറ്റൊരു പ്രമുഖ തെലുങ്ക് ദിനപത്രമായ ആന്ധ്രപ്രഭ വാങ്ങി. ഇന്ത്യൻ എക്സ്പ്രസ്, ദിനമണി, ആന്ധ്ര പ്രഭ എന്നീ മൂന്ന് ദിനപത്രങ്ങളെ വിശേഷിപ്പിക്കാൻ പലപ്പോഴും ത്രീ മസ്കറ്റിയേഴ്സ് എന്ന പേര് ഉപയോഗിച്ചിരുന്നു.
1940-ൽ സ്ഥാപനവും പരിസരവും മുഴുവനായി അഗ്നിക്കിരയായി. അന്നത്തെ അവരുടെ മുഖ്യ എതിരാളിയായ ദ ഹിന്ദു, പത്രം ഇന്ത്യൻ എക്സ്പ്രസ് പുനരാരംഭിക്കുന്നതിൽ കാര്യമായി സഹായിച്ചു, പത്രം അവരുടെ ഒരു സ്വദേശിമിത്രന്റെ പ്രസ്സിൽ താൽകാലികമായി അച്ചടിക്കുകയും പിന്നീട് 2, മൗണ്ട് റോഡിൽ അടുത്തിടെ ഒഴിഞ്ഞ സ്ഥലം ഗോയങ്കയ്ക്ക് വാടകയ്ക്ക് നൽകുകയും ചെയ്തു, അത് പിന്നീട് എക്സ്പ്രസ് എസ്റ്റേറ്റുകൾ ആയി മാറി.[5] ഈ സ്ഥലംമാറ്റം എക്സ്പ്രസിന് മികച്ച അതിവേഗ പ്രിന്റിംഗ് മെഷീനുകൾ ലഭിക്കുന്നതിനും സഹായിച്ചു. ഒരു ഷോർട്ട് സർക്യൂട്ടോ സിഗരറ്റ് കുറ്റിയോ ആയിരിക്കാം തീ പടരാൻ കാരണമെന്ന് തീപിടുത്തത്തെക്കുറിച്ച് അന്വേഷിച്ച ജില്ലാ ജഡ്ജി നിഗമനം ചെയ്തു, വളരുന്ന നഗരത്തിന് അഗ്നി നിയന്ത്രണ സംവിധാനങ്ങൾ അപര്യാപ്തമാണെന്നു പറഞ്ഞു. 1952-ൽ പത്രത്തിന് 44,469 കോപ്പി പ്രചാരം ഉണ്ടായിരുന്നു.[6]
1991-ൽ രാംനാഥ് ഗോയങ്കയുടെ മരണശേഷം രണ്ട് പേരക്കുട്ടികളായ മനോജ് കുമാർ സോന്താലിയയും വിവേക് ഗോയങ്കയും ഗ്രൂപ്പ് രണ്ടായി പിളർത്തി. ഇന്ത്യൻ എക്സ്പ്രസ് മുംബൈയും എല്ലാ ഉത്തരേന്ത്യൻ പതിപ്പുകളുംവിവേക് ഗോയങ്കയ്ക്കും, ചെന്നൈ ആസ്ഥാനമാക്കി മധുരൈ ലിമിറ്റഡ് എക്സ്പ്രസ് പബ്ലിക്കേഷൻസ് എന്ന പുരതിയ ഗ്രൂപ്പും എല്ലാ ദക്ഷിണേന്ത്യൻ പതിപ്പുകളും എംകെ സോന്താലിയയ്ക്കും ലഭിച്ചു.[7][8] ഇന്ത്യൻ എക്സ്പ്രസ് 1996 ജൂലൈ 8 ന് ഇന്റർനെറ്റിൽ ദിനപ്പത്രം പ്രസിദ്ധീകരിക്കാൻ തുടങ്ങി. അഞ്ച് മാസങ്ങൾക്ക് ശേഷം, expressindia.com എന്ന വെബ്സൈറ്റിന് "വാരാന്ത്യങ്ങളിലൊഴികെ ഓരോ ദിവസവും 700,000 ഹിറ്റുകൾ ഉണ്ടായിരുന്നു".[9]
Seamless Wikipedia browsing. On steroids.