ദില്ലി ഹാട്ട്

rubber borde exam paper From Wikipedia, the free encyclopedia

ദില്ലി ഹാട്ട്map

28.573162°N 77.208511°E / 28.573162; 77.208511

Thumb
ദില്ലി ഹാട്ട്, ന്യൂ ഡെൽഹി

ഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡെൽഹിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഭക്ഷണശാലകളും, കരകൌശല സ്റ്റാളുകളും ഉള്ള സ്ഥലമാണ് ദില്ലി ഹാട്ട് എന്നറിയപ്പെടുന്നത്. ഇവിടെ ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ നിന്നുള്ള ഭക്ഷണശാലകൾ ഉണ്ട്. കൂടാ‍തെ ഇന്ത്യയുടെ പലഭാഗങ്ങളിൽ നിന്നുള്ള കരകൗശലവസ്തുക്കളുടെ പ്രത്യേകമായ പ്രദർശനവും, വിൽപ്പനയും ഇവിടെ ലഭ്യമാണ്.[1][2][3]

സാധാരണ ഇത് പോലെ ഉള്ള പ്രദർശനങ്ങൾ താൽക്കാലികമാണെങ്കിലും, ദില്ലി ഹാട്ട് സ്ഥിരമായി ഉള്ള ഒരു പ്രദർശനസ്ഥലമാണ്. പക്ഷേ, ഇവിടുത്തെ പ്രദർശകർ മാറിക്കൊണ്ടിരിക്കും. സാധാരണ 15 ദിവസത്തിൽ ഒരിക്കലാണ് മാറുക.[4] ഇവിടെ സാധാരണ രീതിയിൽ ലഭിക്കുന്നത് റോസ് വുഡ്, ചന്ദനം, മരം കൊണ്ടുള്ള കൊത്തു പണികൾ, പല തരം പാദരക്ഷകൾ, ജെം‌സ്റ്റോൺ, പലതരം വിത്തുകൾ, ചെമ്പ്, സിൽക്ക്, കമ്പിളി, വസ്ത്രങ്ങൾ എന്നിവയാണ്. കരകൌശലവസ്തുക്കളുടെ പ്രദർശനങ്ങൾ അതിനു വേണ്ടി പ്രത്യേകമായ ഹാളിലാണ് നടക്കുക.[5]

ഇവിടെ പ്രദർശനം സന്ദർശിക്കുന്നതിന് മിതമായ ഒരു ഫീസും നിലവിലുണ്ട്.[6]

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.