മുസ്ലിം പള്ളികളോട് അനുബന്ധമായി നടത്തപ്പെടുന്ന ഇസ്ലാമികമതവിദ്യാഭ്യാസ സമ്പ്രദായമാണ് ദർസ്[1] അഥവാ പള്ളിദർസ് എന്ന പേരിൽ കേരളത്തിൽ അറിയപ്പെടുന്നത്. വിദ്യാർത്ഥികളും അദ്ധ്യാപകനും ഒരുമിച്ച് പള്ളിയിലോ മറ്റോ താമസിക്കുന്നു. അദ്ധ്യാപകനെ ഉസ്താദ് അഥവാ മുദരിസ് എന്നും വിദ്യാർത്ഥികളെ മുതഅല്ലിം എന്നും വിളിക്കപ്പെടുന്നു. കേരളീയ സ്വഭാവത്തിൽ ഇന്ന് കാണുന്ന ദർസ്പാഠ്യപദ്ധതി തുടങ്ങിയത് പൊന്നാനി മഖ്ദൂമുകളുടെ കാലം മുതലായി കണക്കാക്കപ്പെടുന്നു.മഖ്‌ദുമികൾക്ക് മുമ്പ് തന്നെ കേരളത്തിൽ ദർസ് ഉണ്ടായിരുന്നെങ്കിലും അതിനെ പരിഷ്കരിക്കുകയും കാലികമായി വിപുലീകരിക്കുകയും വ്യവസ്ഥാപിതമായ രീതിയിൽ കൊണ്ടുവരികയും ചെയ്തത് മഖ്‌ദുമികളുടെ പരിശ്രമഫലമാണ്. ആദ്യകാലത്തു പന്ത്രണ്ടു വർഷമായിരുന്നു പഠനകാലം. ഇപ്പോൾ ചില കലാലയങ്ങൾ പഠന കാലവും സിലബസും ഹ്രസ്വവൽകരിച്ചിരിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും മികവുറ്റ നിലവാരമുള്ള ദർസ് സമസ്ത കേന്ദ്ര മുശാവറ അംഗം സി കെ മുഹമ്മദ് അബ്ദുറഹിമാൻ ഫൈസിയുടെ നേതൃത്വത്തിൽ നടക്കുന്ന മലപ്പുറം ആലത്തൂർപടി ദർസാകുന്നു. ആലത്തൂർപടി ദർസിന്റെ ബ്രാഞ്ചുകൾ സുഫ്ഫ ദർസുകൾ എന്ന പേരിൽ അറിയപ്പെടുന്നു നിലവിൽ കേരളത്തിൽ 30 ൽപരം സുഫ്ഫ ദർസുകൾ പ്രവർത്തിക്കു ന്നു.

പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ ദറസ് പഠനപൂർത്തീകരണത്തിന് "വിളക്കത്തിരിക്കുക" എന്നൊരു പ്രയോഗം കൂടിയുണ്ട. ഒരു വലിയ വിളക്കിന് ചുറ്റും വിദ്യാർത്ഥികൾ വട്ടമിട്ടിരുന്ന് പഠിച്ചിരുന്നു. ഇത് പൊന്നാനി പള്ളിയിലെ പഠന പൂർത്തീകരണത്തിന്റെ പ്രധാന ചടങ്ങായിരുന്നു. പൊന്നാനിയെ കൂടാതെ ഏഴിമലയിലും, ധർമ്മടത്തും തിരൂരങ്ങാടിയിലും മറ്റും ഇത്തരം ആരാധാലയകേന്ദ്രീകൃതമായ മതപഠനം പൗരാണിക കേരളത്തിൽ നിലനിന്നിരുന്നതായി സഞ്ചാരി ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിടുണ്ട്.

പാഠ്യപദ്ധതി

  1. അറബി പദോത്പത്തി ശാസ്ത്രം(ഇൽമുൽലുഗ)
  2. അറബി വ്യാകരണം(നഹ്‌വ്സ്വർഫ്)
  3. അറബിസാഹിത്യം(ഇൽമുൽ അദബ്)
  4. കർമ്മശാസ്ത്രം(ഫിഖ്ഹ്)
  5. ഹദീസ് നിദാനശാസ്ത്രം(ഉസൂലുൽ ഹദീസ്)
  6. നബിവചന സമാഹാരങ്ങൾ(ഹദീസ്)
  7. ഖുർആൻ വ്യാഖ്യാനങ്ങൾ(തഫ്സീർ)
  8. അടിസ്ഥാനകർമ്മശാസ്ത്രം(ഉസൂൽ ഫിഖ്ഹ്)
  9. ദൈവശാസ്ത്രം(ഇൽമുൽകലാം)
  10. ആധ്യാത്മികത (തസവുഫ്)
  11. ചരിത്രം (സീറ)
  12. കാവ്യശാസ്ത്രം(അരൂള)
  13. ഗോളശാസ്ത്രം (അഫലാഖ്)
  14. അലങ്കാരശാസ്ത്രം(ബലാഗഃ)
  15. ഗണിതം(ഹിസാബ്)
  16. ഫിലോസഫി (ഫൽസഫ)
  17. ലോജിക് സയൻസ് (മൻതിക്)

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.