തെക്ക്

ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്ന് From Wikipedia, the free encyclopedia

തെക്ക്

ഭൂമിശാസ്ത്രത്തിലെ നാല് പ്രധാന ദിശകളിലൊന്നാണ് തെക്ക് (south). വടക്കുനോക്കി യന്ത്രത്തിൽ സൂചിക്ക് വിപരീത ദിശയിലുള്ളതാണ് തെക്ക്. വടക്കിന് എതിർദിശയിലും കിഴക്ക്, പടിഞ്ഞാറ് എന്നിവക്ക് ലംബദിശയിലും ആണ് തെക്ക്. ഭൂപടങ്ങളിൽ പരമ്പരാഗതമായി താഴ്ഭാഗമാണ് തെക്ക്.

Thumb
തെക്ക് കറുപ്പിച്ച് കാണിച്ചിരിക്കുന്ന ഒരു വടക്കുനോക്കിയന്ത്രം

ദക്ഷി​ണധ്രുവം

ഭൂമിയിൽ അന്റാർട്ടിക്ക പ്രദേശം ഉൾക്കൊള്ളുന്ന ഭാഗമാണ് ദക്ഷിണധ്രുവം എന്നറിയപ്പെടുന്നത്. എന്നാൽ കാന്തിക തെക്ക് ദക്ഷിണധ്രുവത്തിൽ നിന്നും കുറച്ചകലെയാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.