തൃപ്പൂണിത്തുറ

കൊച്ചി നഗരത്തിന്റെ ഒരു ഉപനഗരം From Wikipedia, the free encyclopedia

തൃപ്പൂണിത്തുറmap

തൃപ്പൂണിത്തുറ കൊച്ചി നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ്. അമ്പലങ്ങളുടെ നാട് എന്ന അപരനാമത്തിലും തൃപ്പൂണിത്തുറ അറിയപ്പെടുന്നു. കൊച്ചി രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു ഈ നഗരം. കൊച്ചി രാജാക്കന്മാരുടെ ഭരണസിരാകേന്ദ്രമായിരുന്ന ഹിൽ പാലസ് തൃപ്പൂണിത്തുറയിലാണു സ്തിഥി ചെയ്യുന്നത്. ശ്രീ പൂർണ്ണത്രയീശ ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. എറണാകുളം - കോട്ടയം റോഡ്‌ ഇതിലെയാണ്‌ കടന്നു പോകുന്നത്‌. പ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ഇവിടെ നിന്നും ഏതാണ്ട് ആറ് കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു.

വസ്തുതകൾ Tripunithura Irumpanam, Country ...
Tripunithura

Irumpanam
Neighbourhood
Thumb
Nickname(s): 
ICRA Bus stop
Thumb
Tripunithura
Tripunithura
Location in Kerala, India
Thumb
Tripunithura
Tripunithura
Tripunithura (India)
Coordinates: 9.952767°N 76.338673°E / 9.952767; 76.338673
Country India
StateKerala
DistrictErnakulam
ഭരണസമ്പ്രദായം
  ഭരണസമിതിTrippunithura Municipality
വിസ്തീർണ്ണം
  ആകെ29.17 ച.കി.മീ.(11.26  മൈ)
ജനസംഖ്യ
  ആകെ92,522
  ജനസാന്ദ്രത3,200/ച.കി.മീ.(8,200/ച മൈ)
Languages
  OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
682301
Telephone code0484
വാഹന റെജിസ്ട്രേഷൻKL 39
Lok Sabha ConstituencyErnakulam
വെബ്സൈറ്റ്www.thrippunithuramunicipality.in
അടയ്ക്കുക

2001-ലെ കാനേഷുമാരി പ്രകാരം തൃപ്പൂണിത്തുറയിലെ ജനസംഖ്യ 59,881 ആണ്, പുരുഷന്മാർ: 29,508 സ്ത്രീകൾ : 30,373[2]

പേരിനു പിന്നിൽ

പൂണി എന്നത് കപ്പൽ എന്നും തുറ എന്നത് തുറമുഖത്തേയും സൂചിപ്പിക്കുന്നു. സംഘകാലത്ത് കേരളത്തിൽ ഇന്നു കാണുന്ന തീരപ്രദേശങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നു കാണുന്ന തൃപ്പൂണിത്തുറയായിരുന്നു അന്നത്തെ പ്രധാന തുറമുഖം. പൂണിത്തുറയോട് തിരു എന്ന പ്രത്യയം ചേർന്നാണ് തൃപ്പൂണിത്തുറ ആയത്. പൂർണ്ണാ നദിയുടെ തീരത്തുള്ളത് എന്ന അർത്ഥത്തിലും ഈ പേര് വന്നതായി പറയപ്പെടുന്നുണ്ട്. മുഖ്യമായും പേരിന്റെ ഉൽഭവം താഴെ പറയും വിധമാണ്ന്നാണ് ജനങ്ങൾ വിശ്വസിക്കുന്നത്. അർജ്ജുനൻ വൈകുണ്ഡത്ത് നിന്ന് ഭഗവാന്റെ വിഗ്രഹം പൂണി(സഞ്ചി) യിലാക്കി ഇവിടെ കൊണ്ടുവന്നു പ്രതിഷ്ഠിച്ച സ്ഥലം എന്നാണ് അർത്ഥം തിരു (ഭഗവാന്റെ ) പൂണിതുറന്ന സ്ഥലം.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

Thumb
ഹിൽ പാലസ്

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.