From Wikipedia, the free encyclopedia
ഏകപത്രസസ്യങ്ങളെ പൊതുവെ അറിയപ്പെടുന്ന പേരാണ് പുല്ല്. അറുനൂറോളം വർഗ്ഗങ്ങളിലായി പതിനായിരത്തോളം ഇനങ്ങൾ ഉൾപ്പെടുന്നതും വൈവിദ്ധ്യവും വിചിത്രവുമായ ഒരു സസ്യ വിഭാഗമാണ് പുല്ല്. ലോകത്ത് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളവയിൽ 20 ശതമാനം സസ്യങ്ങൾ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.തെക്കൻ കേരളത്തിൽ പോച്ച എന്നും അറിയപ്പെടുന്നു.
Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടുന്ന ഈ സസ്യവിഭാഗം ഗ്രാമിനെ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. മുള പുല്ലു വർഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യമാണു്. കന്നുകാലികളൂടെ പ്രധാന ഭക്ഷണം പുല്ലാണ്.
Poaceae സസ്യകുടുംബത്തിൽ ഉൾപ്പെടാത്തതും സസ്യഘടനയിൽ പുല്ലുകളോട് സാമ്യമുള്ള സസ്യങ്ങളേയും പുല്ല് എന്ന വിഭാഗത്തിലാണ് അറിയപ്പെടുന്നത്. മറ്റ് സസ്യങ്ങളിൽ നിന്നും വ്യത്യസ്തമായി പുല്ല് വിഭാഗത്തിൽ പെടുന്ന സസ്യങ്ങൾക്ക് തനതായ രൂപഘടനയാണുള്ളത്. തായ്‌വേരില്ലാത്ത വേരുപടലമാണ് സാധാരണയായി പുല്ല് വിഭാഗത്തിൽ ഉൾപ്പെടുന്ന ചെടികൾക്ക് ഉണ്ടാകുക. പുല്ല് വിഭാഗത്തിലെ ചെടികളുടെ തണ്ടുകൾ ഉൾവശം പൊള്ളയായി കാണപ്പെടുന്നു. ഇങ്ങനെയുള്ള തണ്ടുകളിൽ സന്ധികൾ കാണപ്പെടുന്നു. സന്ധികളിൽ നിന്നോ വേരുപടലറ്റ്ഹ്തിൽ നിന്നോ ആയിരിക്കും സാധാരണയായി ഇലകൾ ഉണ്ടാകുക. ചില പുൽസസ്യങ്ങളുടെ അരികുകൾ മൂർച്ചയേറിയതായിരിക്കും. ഇലകളുടെ വിന്യാസത്തിലും പൂക്കളുടെ ഘടനയിലും ഓരോ പുല്ലിനങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നു. ചെറിയ പൂക്കൾ ചേർന്ന പൂങ്കുലകളാണ് സാധാരണ പുല്ലുകൾക്ക് കാണപ്പെടുന്നത്. ഓരോ പൂക്കളേയും വേർതിരിച്ച് രണ്ട് വലയങ്ങൾ കാണപ്പെടുന്നു. അകത്തു കാണാപ്പെടുന്ന വലയത്തിനെ 'ലെമ്മാ' Lemma എന്നും പുറത്തെ വലയത്തിനെ 'പാലിയ' Palea എന്നും പറയുന്നു. ഓരോ പൂങ്കുലയും ഇലകൾ പോലെ തോന്നിപ്പിക്കുന്ന ഭാഗങ്ങളാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പുല്ലിനങ്ങളിൽ കാറ്റ് വഴിയാണ് സാധാരണ പരാഗണം നടക്കുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.