തൃക്കാക്കര നഗരസഭ
ഏറണാകുളം ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
ഏറണാകുളം ജില്ലയിലെ നഗരസഭ From Wikipedia, the free encyclopedia
10.21°N 76.20°E എറണാകുളം ജില്ലയിലെ ഇടപ്പള്ളി ബ്ലോക്കിലെ ഒരു നഗരസഭയാണ് തൃക്കാക്കര. 2010-ലാണ് പഞ്ചായത്തായിരുന്ന തൃക്കാക്കരയെ നഗരസഭയായി ഉയർത്തിയത്. വടക്ക് എടത്തല പഞ്ചായത്ത്, കളമശ്ശേരി നഗരസഭ, തെക്ക് വടവുകോട്, പുത്തൻകുരിശ് പഞ്ചായത്തുകൾ, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി കിഴക്ക് വടവുകോട് പുത്തൻകുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം പഞ്ചായത്തുകൾ പടിഞ്ഞാറ് കൊച്ചി കോർപ്പറേഷൻ എന്നിവയാണ് തൃക്കാക്കര നഗരസഭയുടെ അതിരുകൾ.
തൃക്കാക്കര നഗരസഭ | |||||
രാജ്യം | ഇന്ത്യ | ||||
സംസ്ഥാനം | കേരളം | ||||
ജില്ല(കൾ) | എറണാകുളം | ||||
ഏറ്റവും അടുത്ത നഗരം | എറണാകുളം | ||||
ലോകസഭാ മണ്ഡലം | എറണാകുളം | ||||
നിയമസഭാ മണ്ഡലം | തൃക്കാക്കര | ||||
ജനസംഖ്യ | 51,166 (2001—ലെ കണക്കുപ്രകാരം[update]) | ||||
സ്ത്രീപുരുഷ അനുപാതം | 988 ♂/♀ | ||||
സാക്ഷരത | 90.41% | ||||
സമയമേഖല | IST (UTC+5:30) | ||||
കോഡുകൾ
| |||||
വെബ്‌സൈറ്റ് | http://lsgkerala.in/thrikkakarapanchayat/ |
സാംസ്ക്കാരികവും ചരിത്രപരവുമായി ധാരാളം പ്രത്യേകതകളുള്ള ഒരു സ്ഥലമാണ് തൃക്കാക്കര. തിരുവോണവും മഹാബലിയുമായി ബന്ധപ്പെട്ടാണ് തൃക്കാക്കരയുട സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് തന്നെ. ഓണവുമായി ബന്ധപ്പെട്ട കഥയിലുള്ള മഹാബലി രാജാവിന്റെ രാജ്യമായിരുന്നു തൃക്കാക്കര. മഹാവിഷ്ണു വാമന അവതാരമെടുത്ത് പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി എന്നാണ് കഥാകാരൻമാർ പറയുന്നത്. എന്നാൽ മഹാവിഷ്ണുവിന്റെ കാല്പാദം പതിഞ്ഞതിനാലാണ് തൃക്കാൽകര അഥവാ തൃക്കാക്കര ആയി എന്നും പറയപ്പെടുന്നു.[1]
തുടക്കത്തിൽ പഞ്ചായത്തായിരുന്ന ഇതിന്റെ രൂപീകരണസമയത്ത് വെറും കാടുപോലെ കിടന്നിരുന്ന സ്ഥലത്തേക്ക് ജില്ലാ ആസ്ഥാനം വന്നതോടെയാണ് തൃക്കാക്കര ഇന്ന് കാണുന്നപോലെ വികസനം കൈവരിച്ചത്. പിന്നീട് കാക്കനാട് ഇൻഫോപാർക്ക് തൃക്കാക്കര പഞ്ചായത്തിന്റെ പുരോഗതി ത്വരിതപെടുത്തി. എറണാകുളം സിവിൽ സ്റ്റേഷൻ അഥവാ ഭരണസിരാകേന്ദ്രം ഇപ്പോൾ തൃക്കാക്കര നഗരസഭയിൽ പെടുന്ന കാക്കനാടാണ്. കൂടാതെ ജില്ലാ പഞ്ചായത്ത് ആസ്ഥാനം , പബ്ലിക്ക് സർവീസ് കമ്മീഷൻ ജില്ലാ ആസ്ഥാനം തുടങ്ങി ഒട്ടനവധി സർക്കാർ കേന്ദ്രങ്ങൾ അവിടെ പ്രവർത്തിക്കുന്നുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തെയും കൊച്ചിൻ തുറമുഖത്തേയും ബന്ധിപ്പിക്കുന്ന സീപോർട്ട് എയർപോർട്ട് റോഡ് തൃക്കാക്കര നഗരസഭയുടെ മധ്യത്തിലൂടെ കടന്നുപോകുന്നു
പ്രധാനമായും കൃഷി തന്നെയായിരുന്നു മുഖ്യ ജീവിതോപാധി. എന്നാൽ സമീപപ്രദേശങ്ങളിൽ വന്ന വിപ്ളവകരമായ മാറ്റം ആളുകളെ കൃഷിയിൽ നിന്നും തിരിഞ്ഞ് സ്ഥിരവരുമാനക്കാരാകാൻ പ്രേരിപ്പിച്ചു. തൊട്ടടുത്തുള്ള കൊച്ചിൻ റിഫൈനറീസ് , ഇരുമ്പനം ഭാരത് പെട്രോളിയം എന്നിവ ഒട്ടേറെ ആളുകൾക്ക് തൊഴിൽ നല്കുന്നു.mash kakkanad
ജില്ല | എറണാകുളം |
ബ്ലോക്ക് | ഇടപ്പള്ളി |
വിസ്തീർണ്ണം | 27.46 |
വാർഡുകൾ | 22 |
ജനസംഖ്യ | 51166 |
പുരുഷൻമാർ | 25731 |
സ്ത്രീകൾ | 25435 |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.