മലയാള സിനിമയിലെ ഒരു അറിയപ്പെടുന്ന സം‌വിധായകനാണ് തുളസീദാസ്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിൽ ആണ് സ്വദേശം. 34- ൽ പരം ചിത്രങ്ങൾ മലയാളത്തിലും തമിഴിലും ആയി തുളസീദാസ് സം‌വിധാനം ചെയ്തിട്ടുണ്ട്. വളരെ കുറഞ്ഞ നിർമ്മാണ ചിലവിൽ മികച്ച ചിത്രങ്ങൾ ചെയ്യുന്ന സംവിധായകരിൽ ഒരാളാണ് തുളസിദാസ്.1988-ൽ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് എന്നതാണ് തുളസീദാസിന്റെ ആദ്യ ചിത്രം.2016 ൽ ഇറങ്ങിയ ഗേൾസ് ആണ് ഏറ്റവും ഒടുവിൽ സംവിധാനം ചെയ്ത് അവസാന ചിത്രം. ഇന്ത്യൻ സിനിമയിൽ ആദ്യമായി സ്ത്രീകൾ മാത്രം അഭിനയിക്കുന്ന ചിത്രം ആണ് ഗേൾസ് . മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം ,ജഗദീഷ്, ദിലീപ് ,കലാഭവൻ മണി തുടങ്ങിയ താരങ്ങളെ വച്ച് തുളസിദാസ് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്

തുളസീദാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ തുളസീദാസ് (വിവക്ഷകൾ) എന്ന താൾ കാണുക. തുളസീദാസ് (വിവക്ഷകൾ)

സിനിമകൾ

സം‌വിധായകനായി

  1. കോളേജ് കുമാരൻ (2008)
  2. രക്ഷകൻ (2007)
  3. മിസ്റ്റർ. ബ്രഹ്മചാരി (2003)
  4. പ്രണയമണിത്തൂവൽ (2002)
  5. ദോസ്ത് (2001)
  6. സൂര്യപുത്രൻ (2000)
  7. മന്ത്രികുമാരൻ (1998)
  8. കിലുകിൽ‌പമ്പരം (1997)
  9. മായപ്പൊന്മാൻ (1997)
  10. ആയിരം നാവുള്ള അനന്തൻ (1996)
  11. കുങ്കുമച്ചെപ്പ് (1996)
  12. മാണിക്യച്ചെമ്പഴുക്ക (1995)
  13. മിന്നാമിനുങ്ങിനും മിന്നുകെട്ട് (1995)
  14. സുന്ദരൻ നീയും സുന്ദരൻ ഞാനും (1995)
  15. മലപ്പുറം ഹാജി മഹാനായ ജോജി (1994)
  16. പൂച്ചക്കാരു മണി കെട്ടും (1994)
  17. ശുദ്ധ മദ്ധളം (1994)
  18. ഇത് മഞ്ഞ് കാലം (1993)
  19. കൺഗ്രാചുലേഷൻ മിസ് അനിതാ മേനോൻ (1992)
  20. ഏഴര പൊന്നാന (1992)
  21. കാസർഗോഡ് കാദർബായ് (1992)
  22. ചാഞ്ചാട്ടം (1991)
  23. മിമിക്സ് പരേഡ് (1991)
  24. പാരലൽ കോളേജ് (1991)
  25. കൌതുക വാർത്തകൾ (1990)
  26. ലയനം (1989)
  27. ഒന്നിനു പിറകേ മറ്റൊന്ന് (1988)

കഥാകാ‍രനായി

  1. പ്രണയമണിത്തൂവൽ (2002) (കഥ)
  2. ഏഴരപൊന്നാന (1992) (കഥ)
  3. പാരലൽ കോളേജ് (1991) (കഥ)
  4. രക്ഷകൻ (2007) (കഥ)

അഭിനേതാവായി

  1. ചങ്ങാത്തം (1991) - ഒരു ഹോട്ടൽ മാനേജറായി
  2. പാരലൽ കോളേജ് (1991) - സുരേഷ്

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.