Remove ads
പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
9°13′0″N 76°43′0″E പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിലെ പന്തളം ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്ത് ആണ് തുമ്പമൺ. പ്രാദേശിക സംസാര ഭാഷയിൽ തുമ്പോൺ എന്നും അറിയപ്പെടാറുണ്ട്. മധ്യ തിരുവിതാംകൂറിലെ ഒരു പ്രധാന മലഞ്ചരക്ക് വ്യാപാരകേന്ദ്രമായിരുന്ന തുമ്പമൺ മുമ്പ് പാണ്ടിനാടുമായി നേരിട്ട് വ്യാപാരബന്ധത്തിലേർപ്പെട്ടിരുന്നു. കരിമ്പ് സമൃദ്ധമായി വിളഞ്ഞിരുന്ന ഇവിടെ നെല്ല്, പഞ്ഞപ്പുല്ല്, എള്ള്, ചാമ തുടങ്ങിയ വിളകളും കൃഷി ചെയ്തിരുന്നു. വിസ്തൃതി: 7.84 ച.കി.മീ.; വാർഡുകളുടെ എണ്ണം: 12. പഞ്ചായത്ത് ഓഫീസ്, കൃഷിഭവൻ, പോസ്റ്റ് ഓഫീസ്, പ്രാഥമികാരോഗ്യകേന്ദ്രം, സ്കൂളുകൾ, ഗ്രന്ഥശാലകൾ, സർവീസ് സഹകരണ ബാങ്ക്, സഹകരണസംഘങ്ങൾ തുടങ്ങിയവ പഞ്ചായത്തിലെ പ്രധാന സർക്കാർ പൊതുസ്ഥാപനങ്ങളാണ്.
കേരളത്തിലെ സ്ഥലങ്ങളുടെ ഭരണസംവിധാനങ്ങളുമായി ബന്ധപ്പെട്ട ഈ ലേഖനം വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
തുമ്പച്ചെടി സമൃദ്ധമായി വളർന്നിരുന്ന പ്രദേശമായതിനാലാണ് സ്ഥലനാമം 'തുമ്പമൺ' ആയതെന്ന് ഭാഷാപണ്ഡിതന്മാർ വാദിക്കുമ്പോൾ പന്തളം, ചെന്നീർക്കര നാട്ടുരാജ്യങ്ങളുടെ 'അതിര്' അഥവാ 'തുമ്പ്' ആയി വർത്തിച്ചിരുന്ന സ്ഥലമാണ് 'തുമ്പമൺ' ആയതെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. ചേര-ചോള യുദ്ധകാലത്ത് (1150) പന്തളം രാജ്യത്തിന്റെ അതിർത്തിയായി വർത്തിച്ചിരുന്ന തുമ്പമണിൽ രാജാവ് ഒരു സൈനികത്താവളം സ്ഥാപിച്ചിരുന്നു. തദ്ദേശീയരിൽ ഭൂരിഭാഗവും ക്രിസ്തുമതവിശ്വാസികളായതിനാൽ ക്രിസ്ത്യാനികൾക്കിടയിൽ നിലനില്ക്കുന്ന കലകളായ മാർഗ്ഗംകളി, പരിചമുട്ടുകളി, റബാൻപാട്ട് എന്നീ കലാരൂപങ്ങൾ മുമ്പ് ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. സ്വാതന്ത്യ്ര സമര സേനാനിയും കവിയുമായിരുന്ന പന്തളം കെ.പി.രാമൻപിള്ള, സാമൂഹിക സാംസ്കാരിക സാഹിത്യ രാഷ്ട്രീയ അധ്യാപന മേഖലകളിൽ പ്രശസ്തനായ പ്രൊഫ: തുമ്പമൺ തോമസ്, നടൻ തുമ്പമൺ പദ്മനാഭൻകുട്ടി, പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് തുടങ്ങിയവർ തുമ്പമൺ സ്വദേശികളാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.