മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം.ജി. സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ, ജി. ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. 1975-ൽ പുറത്തിറങ്ങിയ വൺ ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയുടെ അടിസ്ഥാന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. കെൻ കെസിയുടെ അതേ പേരിലുള്ള നോവലിന്റെ അനുകരണമായിരുന്നു ഈ സിനിമ. ഈ ചിത്രം ഹിന്ദിയിൽ പ്രിയദർശൻ തന്നെ ക്യോൻ കി (2005) എന്ന പേരിലും തമിഴിൽ റോബർട്ട്-രാജശേഖർ മനസുക്കുൽ മത്തപ്പ് (1988) എന്ന പേരിലും റീമേക്ക് ചെയ്തു.
താളവട്ടം | |
---|---|
സംവിധാനം | പ്രിയദർശൻ |
നിർമ്മാണം | ജി.പി. വിജയകുമാർ ജി. ജയകുമാർ |
രചന | പ്രിയദർശൻ |
അഭിനേതാക്കൾ | മോഹൻലാൽ നെടുമുടി വേണു എം.ജി. സോമൻ കാർത്തിക ലിസി |
സംഗീതം | രഘുകുമാർ രാജാമണി |
ഗാനരചന | പൂവച്ചൽ ഖാദർ പന്തളം സുധാകരൻ |
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | സെവൻ ആർട്സ് |
വിതരണം | സെവൻ ആർട്സ് റിലീസ് |
റിലീസിങ് തീയതി | 1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 147 മിനിറ്റ് |
ഡോക്ടർ സാവിത്രി വിനോദിനെ ചികിത്സിക്കുകയും ആരോഗ്യം വീണ്ടെടുക്കുകയും ചെയ്യുമ്പോൾ, അവർ പരസ്പരം ആകർഷിക്കപ്പെടുന്നു. എന്നാൽ സാവിത്രിയുടെ അച്ഛൻ അവരെ വേർപെടുത്താൻ ഒരു ദുഷിച്ച പദ്ധതിയുമായി വരുന്നു.
അഭിനേതാവ് | കഥാപാത്രം |
---|---|
മോഹൻലാൽ | വിനോദ് |
നെടുമുടി വേണു | ഡോ. ഉണ്ണികൃഷ്ണൻ |
എം.ജി. സോമൻ | ഡോ. രവീന്ദ്രൻ |
മുകേഷ് | ഹരി |
ജഗതി ശ്രീകുമാർ | നാരായണൻ |
കൊച്ചിൻ ഹനീഫ | ആന്റണി |
തിക്കുറിശ്ശി സുകുമാരൻ നായർ | മനോരോഗി |
മണിയൻപിള്ള രാജു | മനോരോഗി |
ശങ്കരാടി | മനോരോഗി |
കാർത്തിക | സാവിത്രി |
ലിസി | അനിത |
സുകുമാരി | നഴ്സ് |
കെ.പി.എ.സി. ലളിത | മനോരോഗി |
പൂവച്ചൽ ഖാദർ, പന്തളം സുധാകരൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് രഘുകുമാർ, രാജാമണി എന്നിവരാണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ജോൺസൺ.
ഗാനം | പാടിയത് | രചന | സംഗീതം |
---|---|---|---|
കൊഞ്ചും നിൻ ഇമ്പം... | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | പന്തളം സുധാകരൻ | രഘുകുമാർ |
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... | കെ.എസ്. ചിത്ര | പൂവച്ചൽ ഖാദർ | രഘുകുമാർ |
പൊൻ വീണേ എന്നുള്ളിൻ മൗനം വാങ്ങൂ... | എം.ജി. ശ്രീകുമാർ , കെ.എസ്. ചിത്ര | പൂവച്ചൽ ഖാദർ | രഘുകുമാർ |
കളഭം ചാർത്തും കനക്കുന്നിൽ.. | എം.ജി. ശ്രീകുമാർ | പൂവച്ചൽ ഖാദർ | രഘുകുമാർ |
കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ.. | കെ.ജെ. യേശുദാസ് | പൂവച്ചൽ ഖാദർ | രാജാമണി |
അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | എസ്. കുമാർ |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
കല | കെ. കൃഷ്ണൻ കുട്ടി |
ചമയം | വിക്രമൻ നായർ |
നൃത്തം | മാധുരി |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | എസ്. കുമാർ |
ലാബ് | ചിത്രാഞ്ജലി |
നിശ്ചല ഛായാഗ്രഹണം | അൻസാരി |
നിർമ്മാണ നിർവ്വഹണം | കെ. മോഹനൻ |
വാതിൽപുറചിത്രീകരണം | കെ.എസ്.എഫ്.ഡി.സി. |
റീ റെക്കോർഡിങ്ങ് | സമ്പത്ത് |
അസോസിയേറ്റ് ഡയറക്ടർ | വി.ആർ. ഗോപാലകൃഷ്ണൻ |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.