ഇന്ത്യൻ ചലചിത്ര അഭിനേത്രി From Wikipedia, the free encyclopedia
തെന്നിന്ത്യൻ ഭാഷകളിലും ബോളിവുഡിലും പ്രവർത്തിക്കുന്ന അഭിനേത്രിയും മോഡലുമാണ് താപ്സി പന്നു(ജനനം ആഗസ്റ്റ് 1, 1987). സിനിമാരംഗത്ത് അഭിനയം തുടങ്ങുന്നതിനുമുൻപ് താപ്സി ഒരു സോഫ്റ്റ്വെയർ പ്രൊഫഷണലും മോഡലുമായിരുന്നു. മോഡലിംഗ് കരിയറിൽ വിവിധ പരസ്യങ്ങളിൽ താപ്സി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. "പാന്തലൂൺസ് ഫെമിന മിസ് ഫ്രഷ് ഫേസ്", "സഫി ഫെമിന മിസ്സ് ബ്യൂട്ടിഫുൾ സ്ക്കിൻ 2008" എന്നീ അവാർഡുകൾ 2008-ൽ ലഭിച്ചിട്ടുണ്ട്.
താപ്സി പന്നു | |
---|---|
![]() 2017ൽ പന്നു | |
ജനനം | [1] ന്യൂ ഡെൽഹി, ഇന്ത്യ | 1 ഓഗസ്റ്റ് 1987
തൊഴിൽ(s) | Actress, model |
സജീവ കാലം | 2010–present |
വെബ്സൈറ്റ് | Taapsee Pannu |
2010-ൽ രാഘവേന്ദ്ര റാവു സംവിധാനം ചെയ്ത ജുമ്മാണ്ടി നാഡം എന്ന തെലുങ്ക് സിനിമയിലാണ് താപ്സി ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം അനേകം തെലുങ്ക്, തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ആടുകളം, വസ്ടാഡുനാ രാജൂ, മിസ്റ്റർ പെർഫെക്റ്റ് എന്നിവ അവയിൽ ചിലതാണ്. ആടുകളം എന്ന തമിഴ്സിനിമ ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടുകയുണ്ടായി. ഡബിൾസ് എന്ന മലയാളം സിനിമയിലും താപ്സി അഭിനയിച്ചിട്ടുണ്ട്. 2015 വളരെ അഭിപ്രായം നേടിയ ബേബി എന്ന സിനിമയിൽ പ്രധാന വേഷം താപ്സി ചെയ്തിട്ടുണ്ട്. 2016 ൽ പിങ്ക് എന്ന ഹിന്ദി സിനിമയിലെ നായികാ വേഷം താപ്സിയുടേതായിരുന്നു.
Seamless Wikipedia browsing. On steroids.