Remove ads

ശാസ്ത്രീയമായോ നിരീക്ഷണത്തിലൂടെയോ കണിശമായി വിശദീകരിക്കാൻ സാധിക്കാത്ത പൊതുവിഷയങ്ങളെക്കുറിച്ചുള്ള യുക്തിപൂർവ്വകമായ പഠനമാണ് തത്ത്വചിന്ത അഥവാ തത്ത്വശാസ്ത്രം.[1] നിലനിൽപ്പ്, സാന്മാർഗികതയിലേക്ക് നയിക്കുന്ന അറിവും യുക്തിയും, മനസ്സ്, സൗന്ദര്യം എന്നിവയെല്ലാം തത്ത്വചിന്തയുടെ പഠനമേഖലകളാണ്.[2][3]

പദോത്പത്തി

ജ്ഞാനത്തോടുള്ള ഇഷ്ടമാണ് 'തത്ത്വശാസ്ത്രം' എന്നത്. പാശ്ചാത്യ രാജ്യങ്ങളുടെ സംഭാവനയാണ് 'തത്ത്വശാസ്ത്രം' അഥവാ 'ഫിലോസഫി' (Philosophy) എന്ന സാമൂഹിക ശാസ്ത്രശാഖ. പുരാതന ഗ്രീക്ക് ഭാഷയിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന വാക്കുണ്ടായത്. ഇഷ്ടം, സ്നേഹം എന്നിങ്ങനെ മലയാളത്തിൽ പറയാവുന്ന 'ഫിലോ' (philo) എന്ന പദവും ജ്ഞാനം എന്ന് മലയാളത്തിൽ അർത്ഥമുള്ള സോഫിയ {sophía) എന്ന പദവും ചേർന്ന philosophía (ഗ്രീക്ക്: φιλοσοφία) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് 'ഫിലോസഫി' (Philosophy) എന്ന ഇംഗ്ലീഷ് പദത്തിൻറെ ഉത്ഭവം.

നിർവ്വചനം

തത്വങ്ങളെ സംബന്ധിക്കുന്ന ശാസ്ത്രമെന്ന് തത്വശാസ്ത്രത്തെ പൊതുവേ നിർവ്വചിക്കാം. ഏതൊക്കെ കാര്യങ്ങളാണ് തത്ത്വശാസ്ത്രമെന്ന ഗണത്തിൽ വരിക എന്ന് കൃത്യമായ നിർവ്വചനം അസാധ്യമാണ്. എങ്കിലും പ്രധാന മേഖലകൾ താഴെക്കൊടുക്കുന്നവയാണ്. വളരെ ഉറപ്പിച്ചു പറയുകയാണെങ്കിൽ അർത്ഥശാസ്ത്രം തത്ത്വശാസ്ത്രത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നു പറയാം. ഒരാളുടെ ആശയങ്ങൾ മറ്റൊരാൾ‍ക്ക് ശരിയാണെന്നു തോന്നണമെന്നുമില്ല. അതുകൊണ്ടുതന്നെ ആശയസംഘട്ടനങ്ങളിലെ കൊടുക്കലും വാങ്ങലും തിരുത്തലും സമ്പന്നമാക്കിയതാണ് തത്ത്വശാസ്ത്രം.

കാലവിഭജനം

മനുഷ്യനെയും അവനെ ചുറ്റിപ്പറ്റിയുള്ള പ്രകൃതിയെയും പ്രപഞ്ചത്തെയും സംബന്ധിക്കുന്ന എല്ലാ ചിന്തകളും ആദ്യകാലത്ത് തത്ത്വചിന്തയിലാണ് ഉൾപ്പെട്ടിരുന്നത്. ക്രമേണയാണ് ജ്യോതിശാസ്ത്രവും ഗണിത ശാസ്ത്രവും ജീവശാസ്ത്രവും തുടങ്ങി ഇന്ന് നാം പഠിക്കുന്ന വിവിധ ശാസ്ത്രശാഖകൾ അതിൽനിന്ന് സ്വതന്ത്രമായാണ്.

പാശ്ചാത്യ തത്ത്വശാസ്ത്രത്തെ പഠന സൗകര്യാർത്ഥം താഴെപ്പറയും വിധം പ്രധാനമായി നാലു കാലഘട്ടങ്ങളിലായി വിഭജിച്ചു കാണാറുണ്ട്:

  • പുരാതന തത്ത്വശാസ്ത്രം
  • മധ്യകാല തത്ത്വശാസ്ത്രം
  • ആധുനിക തത്ത്വശാസ്ത്രം
  • സമകാലിക തത്ത്വശാസ്ത്രം

ശാഖകൾ

ചുവടെ ചേർത്തിരിക്കുന്നതാണ് തത്ത്വശാസ്ത്രത്തിലെ ഉപവിഭാഗംങ്ങൾ:

  • എന്തിനെയൊക്കെ ശരിയായ അറിവായി പരിഗണിക്കാമെന്നതിനെക്കുറിച്ചുള്ള തത്ത്വങ്ങൾ (വിജ്ഞാനശാസ്ത്രം / Epistemology)
  • ശരിതെറ്റുകളെ നിർണ്ണയിക്കുന്ന തത്ത്വങ്ങൾ (തർക്കശാസ്ത്രം / Logic)
  • വിവിധ വസ്തുക്കളുടെ നിലനില്പിനെക്കുറിച്ചും അവയുടെ സ്വഭാവത്തെക്കുറിച്ചുമുള്ള തത്ത്വങ്ങൾ (അതിഭൗതികം / Metaphysics))
  • ജീവിതരീതിയെക്കുറിച്ചുള്ള തത്ത്വങ്ങൾ (നീതിശാസ്ത്രം / Ethics)

ഭാരതീയ തത്ത്വശാസ്ത്രം

കേരളത്തിന്റെ സംഭാവനകൾ

ഇസ്ലാമിക തത്ത്വശാസ്ത്രം

  • ഇമാം ഗസ്സാലിയുടെ ഇഹിയാ
  • [[അൽ ഫാറാബി]'[റൂമിയുടെ മസ്നവി ]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads