തണ്ടാർ അഥവ തണ്ടാൻ (ഇന്നറിയപ്പെടുന്നത് തീയ്യ തണ്ടാൻ) എന്ന സ്ഥാനപ്പേർ കേരളത്തിലെ മലബാർ പ്രദേശത്ത് നിലവിലുണ്ടായിരുന്ന പരമ്പരാഗത സ്ഥാനി അഥവാ തലവൻ എന്ന അർത്ഥത്തിൽ തീയ്യർ ഉപയോഗിച്ചിരുന്ന ഒരു സ്ഥാനപേരാണ്.[1][2][3][4] സർക്കാർ ഇന്ന് ഇവരെ O.B.C യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.[5] പണ്ട് കാലങ്ങളിലെ അംശംഅധികാരി എന്ന തൊഴിലിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പദവി. ഇന്ന് പാലക്കാട് ജില്ലയിൽ ആണ് തീയ്യർ തണ്ടാന്മാരുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ളത്. പാലക്കാട്, കോഴിക്കോട്, തൃശൂർ, കാസർകോട് എന്നി പ്രദേശത്തെ തീയ്യരിൽ ചില പ്രമാണിമാർക്ക് നൽകപ്പെട്ട ഒരു പദവിയാണ് തണ്ടാർ, പിന്നീട് തണ്ടാൻ എന്നപേരിലും അറിയപ്പെട്ടു. ഓരോ പ്രദേശത്തിലേയും തീയ്യരുടെ തണ്ടാർമാരെ നിശ്ചയിച്ചിരുന്നത് നാടുവാഴികളും രാജാക്കന്മാരുമായിരുന്നു. പലപ്പോഴും സാമൂതി രാജാക്കന്മാർ ആയിരുന്നു പദവി നൽകി വന്നിരുന്നത് എന്ന് Edgar Thurston തന്റെ Caste and tribes of southern india എന്ന ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.[6]തണ്ടാൻ എന്നതിനു പുറമേ പണിക്കർ, പുനമ്പൻ, നാലുപുരക്കാരൻ, എന്നീ സ്ഥാനപ്പേരുകളും പണ്ട് ഇവർക്ക്‌ നിലവില്ണ്ടായിരുന്നു. തണ്ടാൻ എന്നീ പേര് പില്ക്കാലത്ത് ആദരസൂചകമായി തണ്ടാർ എന്നിങ്ങനെ ഉപയോഗിച്ചു തുടങ്ങി. നാടുവാഴിക്കോ രാജാവിനോ ആണ്ടുകാഴ്ച നല്കിയിട്ടാണ് തണ്ടാർസ്ഥാനം നേടിയിരുന്നത്. നാടുവാഴികൾ തണ്ടാർസ്ഥാനികളായി പ്രഖ്യാപിക്കുന്നവർക്ക,് അതതു പ്രദേശ ങ്ങളിലെ തീയരുടെ തലവൻ എന്ന നിലയ്ക്കുള്ള അധികാരാവകാശങ്ങൾ ലഭിച്ചിരുന്നു. ഈ പദവി 'തണ്ടായ്മ' എന്ന പേരി ലാണ് അറിയപ്പെട്ടിരുന്നത്. തെക്കൻ കേരളത്തിലെ തിരുവനന്തപുരം തണ്ടാനും മലബാർ പ്രദേശത്തെ തീയ്യരിലെ തണ്ടാനും രണ്ടും രണ്ടാണ്.

ഓരോ പ്രദേശത്തുമുള്ള തീയരുടെയും മറ്റു ജാതികളെ സംബന്ധിച്ച സകല കാര്യങ്ങളിലും തീരുമാനമെടുത്തിരുന്നത് തണ്ടാർമാർ ആയിരുന്നു. ഉത്തരമലബാറിൽ തീയ്യരുടെ നാട്ടു കഴകങ്ങളിൽ മുഖ്യ പ്രധാനി ഇവരാണ് , അത് കൊണ്ട് തന്നെ അധികാര ചിന്നമായി തറയിൽ കാരണവർ എന്ന ബഹുമതി നല്കപ്പെട്ടിട്ടുണ്ട്. ജാതി കൂട്ടങ്ങളുടെ ഇടയിൽ ആണ് ഇത്തരം കഴകങ്ങൾ നിലനിന്നിരുന്നത്, ഇന്നും മലബാറിൽ കഴക സമ്പ്രധായങ്ങൾ നിലവിലുണ്ട് നെല്ലിക്കാത്തുരുത്തി കഴകം, പാലക്കുന്ന് കഴകം പോലെ ഉള്ളവ. തൃശ്ശൂർ ചാവക്കട്ടെ പ്രധാന തണ്ടാൻ തറവാടാണ് 'ചങ്ങരംകുമരത്ത് പണിക്കർ, മേലേപ്പുര തണ്ടാൻ, തണ്ടാശേരിയിൽ'.

അധികാരം

ചരിത്രകാരൻ എ.കെ.അയ്യർ പറയുന്നതനുസരിച്ച്,

"നായർമാരെപ്പോലെ "തണ്ടാൻ" തിയ്യർക്ക് ദേശത്തെ ഭരണാധികാരികളിൽ നിന്ന് തണ്ടാൻ സ്ഥാനപ്പേരുകൾ ലഭിക്കുന്നു. തണ്ടാൻ സ്ഥാനം ഒരു വ്യക്തിക്ക് അവന്റെ ഗ്രാമത്തിലെ ജാതിയുടെ തലവനാകാനുള്ള അവകാശം നൽകുന്നു. അയാൾക്ക് സ്വർണ്ണ കത്തിയും, തലയിൽ തുണിയുടെ തലപ്പാവും ധരിക്കാം, കൂടെ രണ്ട് നായന്മാരുടെ അകമ്പടി നടക്കാൻ കൊണ്ട് പോകാനും, പല്ലക്കിലോ കുതിരപ്പുറത്തോ സവാരി ചെയ്യാം, പട്ടുകുടയും കൈയിൽ പിച്ചള വളയും വയ്ക്കാം. ഈ ഓരോ പ്രത്യേകാവകാശത്തിനും അയാൾ സർക്കാറിനോ നാടുവാഴിക്കോ പ്രത്യേകം നികുതി കൊടുക്കുന്നു (ഈ പ്രത്യേകാവകാശങ്ങൾ അനധികൃതമായി ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും ശിക്ഷയ്ക്ക് വിധേയനാകും). തണ്ടാൻ ഉഴുതുമറിക്കുക, കൃഷി തുടങ്ങിയ രസകരമായ ജോലികൾക്ക് പോകാനാവില്ല: താഴെ പണിക്കർ, പൊനമ്പൻ എന്ന് വിളിക്കപ്പെടുന്ന രണ്ട് താഴ്ന്ന ഉദ്യോഗസ്ഥനുണ്ട്"[7].

ചില തണ്ടാർ ഭൂപ്രബുക്കളും ജന്മികളും ആയിരുന്നു,[8]പാലക്കാട്, കോഴിക്കോട് ജില്ലകളിൽ ആയാണ് ഈ ഉപവിഭാഗം കൂടുതലും ഉള്ളത്. കൊച്ചി തിരുവനന്തപുരം ഈ പേരിൽ ഒരു ജാതിയുണ്ട് എന്നാൽ അവരുമായി ബന്ധമില്ല തീയരിലെ തണ്ടാർ ജാതി ഓൾ കേവലം പദവി മാത്രമാണ്.[9]

Thumb
അധികാരചിഹ്നമുള്ള ഒരു തീയ്യരുടെ ചായാചിത്രം-1700

മലബാറിലെ പ്രധാന തണ്ടാൻ തറവാടുകൾ ഇവയാണ്:- ഒളവറ തണ്ടാൻ, ഏരുവേശ്ശിതണ്ടാൻ, കാരിയത്ത് മൂത്തതണ്ടാൻ, രാമവില്യത്ത് തണ്ടാൻ, മടിയൻ തണ്ടാൻ, മേൽപ്പുറത്ത് തണ്ടാൻ, കരിങ്ങാട്ട്തണ്ടാൻ, പെരുമുടി തണ്ടാൻ, വയലിൽതണ്ടാൻ, കീഴൂർ തണ്ടാൻ, തൃക്കണ്ണ്യാൽ തണ്ടാൻ,തണ്ടാശേരിയിൽ തുടങ്ങി പന്ത്രണ്ടോളം പ്രതാപികളായ തണ്ടാൻമാർ ഇന്നും പ്രശസ്ത തറവാടുകളാണ്. ഓരോ തണ്ടാർസ്ഥാനിയുടേയും അധികാരപരിധിക്കുളളിൽ താമസിക്കുന്ന സാധാരണ തീയ്യരിൽ നിന്ന് 'കാഴ്ച'യും സമ്മാനങ്ങളും വാങ്ങാൻ തണ്ടാർക്ക് അവകാശമുണ്ടായിരുന്നു. തീയരേക്കാൾ താഴേ ഉള്ള ജാതികളെ പ്രതേകിച്ചും കമ്മാളൻ, കവിതാര്, മണ്ണാൻ തുടങ്ങിയ ജാതികൾ തണ്ടാർ പ്രമാണികളുടെ അധികാര പരിധിയിൽ ആയിരുന്നു. ഇവരെ നിയത്രിക്കാനും ശിക്ഷിക്കാനും തണ്ടാർ പ്രമാണികൾക്ക് അവകാശമുണ്ട് ഇവർ പാലിക്കേണ്ടതായ ജാതിനിയമങ്ങളും അയിത്താചാരങ്ങളും ലംഘിക്കു ന്നവരെ ശിക്ഷിക്കാനും ജാതിഭ്രഷ്ട് കല്പിക്കാനും തണ്ടാർക്ക് അധികാരമുണ്ടായിരുന്നു.[10].[6]അത് പോലെ തന്നെയാണ് ഒരു നായനാർ ജാതിയിൽ ആരെങ്കിലും മരിച്ചാൽ കർമ്മം തീയ്യർ തണ്ടാർ തന്നെയാണ് വഹിക്കേണ്ടത്.[6]തീയ്ർക്കിടയിലെ ആഘോഷങ്ങൾക്കും അടിയന്തരങ്ങൾക്കും തണ്ടാർമാർക്ക് സമ്മാനങ്ങൾ നല്കുന്നതിനെ സംബന്ധിച്ച് രാജകീയ കല്പനകൾ നിലവിലുണ്ടായിരുന്നു. തണ്ടായ്മ-സ്ഥാനതീട്ടൂരം എന്നാണ് ഇതറിയപ്പെട്ടിരുന്നത്. തീയരുടെ താലികെട്ട് കല്യാണം, പുരച്ചേർച്ച, അടിയന്തരം, ഗൃഹപ്രവേശം എന്നീ സന്ദർഭങ്ങളിൽ തണ്ടാരുടെ സാന്നിധ്യവും കാർമ്മികത്വവും അനിവാര്യമായിരുന്നു. താലികെട്ടു കല്യാണത്തിനും പുരച്ചേർച്ചയ്ക്കും അടിയന്തരത്തിനും മറ്റും പന്ത്രണ്ട് പുത്തൻ വീതം തണ്ടാർക്ക് സമ്മാനമായി ലഭിച്ചിരുന്നു. നായരുടെ വീട്ടിലെ ശവസംസ്കാരച്ചടങ്ങുകൾക്കാവശ്യമായ അലക്കുകാർ, ബാർബർമാർ എന്നീ വിഭാഗങ്ങളെ സംഘടിപ്പിച്ചു നല്കിയിരുന്നത് തണ്ടാരായിരുന്നു. കൈവേലക്കാരായ താഴ്ന്ന ജാതിക്കാരുടെ വിവാഹച്ചടങ്ങുകൾക്ക് കാർമ്മികത്വം വഹിച്ചിരുന്നതും തണ്ടാർ തന്നെയായിരുന്നു. എങ്കിലും തണ്ടാർക്ക് പ്രത്യേകം പ്രാമുഖ്യം നല്കിയിരുന്നു എന്ന സാമൂഹിക സത്യം ശ്രദ്ധാർഹമാണ്.[11]

ശ്രദ്ധേയർ

  • ചങ്ങരംകുമരത്ത് പാറൻ പണിക്കർ -സാമൂതിരിയുടെ പടയാളികളിലൊരാൾ
  • മാമുണ്ണി തണ്ടാൻ - ശക്തൻ തമ്പുരാൻറെ സേനാദിപൻ.

ഇതും കാണുക

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.