ഡൊമനിക്കോ ഗിർലാൻഡൈയോ
From Wikipedia, the free encyclopedia
ഫ്ലോറൻസിൽ നിന്നുള്ള ഒരു ഇറ്റാലിയൻ നവോത്ഥാനകാല പെയിന്ററായിരുന്നു ഡൊമനിക്കോ ഗിർലാന്ഡൈയോ (Italian: [doˈmeniko ɡirlanˈdajo](1449 – 11 ജനുവരി 1494) വെറോച്ചിയോ ടൊപ്പവും, പോല്ലെയ്ലോ സഹോദരന്മാരോടൊപ്പവും, പിന്നെ സാൻഡ്രോ ബോട്ടിക്കെല്ലി യോടൊപ്പവും ഗിർലാന്ഡൈയോ ഫ്ലോറന്റൈൻ നവോത്ഥാനത്തിലെ മൂന്നാമത്തെ തലമുറയുടെ ഒരു ഭാഗമാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരനായ സെബാസ്റ്റ്യാനോ മെയിനാർഡിയിൽ നിന്ന് സാൻ ഗിമിഗ്നാനോ യിലേക്ക് കൈമാറിയ, പിന്നീട് ഗിർലാന്ഡൈയോയുടെ മകനായ റിഡോൾഫോ ഗിർലാന്ഡൈയോയയിലേക്കെത്തിയ[1] അക്കാലത്ത് ഏറ്റവും സജീവമായി പ്രവർത്തിച്ചുപോന്ന ഗിർലാന്ഡൈയോയുടെ പണിപ്പുരയിൽ അദ്ദേഹത്തിന്റെ സഹോദരന്മാരായ ഡേവിഡ് ഗിർലാന്ഡൈയോയും, ബെൻഡേട്ടോ ഗിർലാന്ഡൈയോയും ഉൾപ്പെട്ടിട്ടുണ്ട്. ഗിർലാന്ഡൈയോയുടെ പണിപ്പുരയിലൂടെ കടന്നുപോയ ഒരു ശിഷ്യനായിരുന്നു ഏറ്റവും പ്രശസ്തനായ മൈക്കലാഞ്ചലോയും.[2] അദ്ദേഹത്തിന്റെ ഒരു സവിശേഷതമായ കഴിവ് എന്നത്, സാധാരണക്കാരുടെ ജീവിതങ്ങളെ ചിത്രീകരിക്കുന്നതും, വിവരണപൂരികമായ ഈശ്വര ഭക്തിയുടെ പശ്ചാത്തലത്തിൽ ജീവിക്കുന്ന സാധാരാണക്കാരെ ആലേഖ്യം ചെയ്യുന്നതുമാണ്, അതുതന്നെയാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയതും, കൂടുതൽ കമ്മീഷൻ തേടിവരുന്നതിനും അദ്ദേഹത്തിനെ സഹായിച്ചത്.[3]
ഡൊമനിക്കോ ഗിർലാന്ഡൈയോ | |
---|---|
![]() 1488 അഡോറേഷൻ ഓഫ് ദി മാഗി, യിലെ സ്വയ ചായാഗ്രഹണം | |
ജനനം | ഡൊമനിക്കോ ഡി തോമസ്സോ കുറാഡി ഡി ഡോഫോ ബിഗോർഡി 1449 |
മരണം | 11 ജനുവരി 1494 45) ഫ്ലോറൻസ്, ഇറ്റലി (ബാസിലിക്ക ഓഫ് സാന്റാ മറിയ ലോവെല്ലാ എന്നയിടത്ത് അടക്കം ചെയ്തിരിക്കുന്നു.) | (പ്രായം
ദേശീയത | ഇറ്റാലിയൻ |
അറിയപ്പെടുന്നത് | പെയിന്റർ |
Notable work | പെയിന്റിങ്ങുകൾ സ്ഥിതിചെയ്യുന്ന ഇടങ്ങൾ: ഫ്ലോറൻസിലെ, ചർച്ച് ഓഫ് ഓർഗിനിസാന്റി, പാലസ്സോ വെക്കിയോ, സാന്റാ ട്രിനിറ്റ, ടോർണാബിയോണി ചാപ്പേൽ പിന്നെ സിസ്റ്റൈൻ ചാപ്പെൽ, റോം |
പ്രസ്ഥാനം | ഇറ്റാലിയൻ നവോത്ഥാനം |
ജീവിതവും കലയും
ജീവിതം
ഡൊമനിക്കോ ഡി തോമസ്സോ ഡി കുറാഡോ ഡി ഡോഫോ ബിഗോർഡി എന്ന മുഴുവൻ പേരുള്ള ഗിർലാൻഡൈയോ തോമസ്സോ ബിഗോർഡിയുടേയും, തോമസ്സിന്റെ ആദ്യത്തെ ഭാര്യയായ ആന്റോണിയ ഡി സെർ പോളോ പോളിയുടേയും മകനായി ജനിച്ചു.ഗിർലാൻഡൈയോ ആയിരുന്നു തോമസ്സിനും, പോളോ പോളിയ്ക്കും ജനിച്ച ആറ് മക്കളിൽ ഏറ്റവും ഇളയത്; ഇതിൽ ഡൊമനിക്കോയും അദ്ദേഹത്തിന്റെ സോഹോദരന്മാരും, സഹായികളുമായ ഡേവിഡും, ബെൻഡേറ്റോ ഗിർലാൻഡൈയോ യും മാത്രമാണ് കുട്ടിക്കാലത്തെ അതിജീവിച്ചത്. തോമസ്സോയിന് ഇവരെ കൂടാതെ 1464 -ൽ വിവാഹം കഴിച്ച ആന്റോണിയ എന്നുതന്നെ പേരുള്ള മറ്റൊരു ഭാര്യയും, മറ്റ് രണ്ട് മക്കളുമുണ്ടായിരുന്നു.അദ്ദേഹത്തിന്റെ അർദ്ധസഹോദരി യായ അലെസാൻഡ്ര, 1494 -ൽ ബാസ്റ്റിയാനോ മെയിനാർഡി എന്ന ചിത്രകാരനെ വിവാഹം കഴിക്കുകയും ചെയ്തു.[4] ഗീർലാൻഡൈയോയുടെ അച്ഛന്റേയും, അമ്മാവനായ ആന്റോണിയുടേയും ജോലി സെറ്റെയിലോ എ മിനുട്ടോ എന്ന സിൽക്കും, സിൽക്കുമായി ബന്ധപ്പെട്ട ചുരുങ്ങിയ സ്ഥലങ്ങളിൽ ഒതുങ്ങുന്ന സാധനങ്ങളുടെ കച്ചവടമായിരുന്നു.
ഗിർലാൻഡൈയോ ആദ്യമായി ചിത്രകല പരിശീലിച്ചത് ഒരു സ്വർണപണിക്കാരനായിരുന്ന അദ്ദേഹത്തിന്റെ അച്ഛന്റെ കീഴിലായിരുന്നു എന്ന് ജോർജിയോ വസാരി പറഞ്ഞിട്ടുണ്ട്. ഫ്ലോറൻസിലെ ഒരു സ്ത്രീ വെച്ചു നടക്കുന്ന തൊപ്പികൾ പോലെയുള്ള ലോഹ മാലകൾ ഉണ്ടാക്കുന്നതിൽ പ്രശസ്തനായിരുന്ന ഗിർലാൻഡൈയോയുടെ അച്ഛനിൽ നിന്നാണ് ഗിർലാൻഡൈയോക്ക് ഗിർലാൻഡൈയോ എന്ന ചെല്ലപ്പേര് വീഴുന്നത്.[5] വാസരിയുടെ വാക്കുകൾ അനുസരിച്ച് ഗിർലാൻഡൈയോ, കടയിലേക്ക് പോയിവരുന്ന അതിഥികളേയും, വഴിപോക്കന്മാരേയും ഛായാഗ്രഹണം ചെയ്തു:അദ്ദേഹത്തിന്റെ കടയിലൂടെ കടന്നുപോകുന്ന വിരുന്നുകാരെയൊക്കെ വരച്ചതിനുശേഷം അവരുടെ പ്രതിച്ചായയേയും കീഴടക്കാറുണ്ട്.[6] അവസാനമായി ഗിർലാൻഡൈയോ മറ്റൊരാളുടെ തൊഴിൽ പരിശീലനം പഠിക്കാനായി പോയത് അലെസ്സോ ബാൾഡോവിനേറ്റിന്റെ കീഴെയായിരുന്നു.പെയിന്റിങ്ങ് പഠിക്കാനും, മൊസായിക് എന്ന കലാരൂപത്തെ പഠിക്കാനുമായിരുന്നു അത്.[7] കലയുടെ ചരിത്രത്തെ കുറിച്ച് പഠിച്ച ഗണ്ടർ പാസ്സാവെന്റ് -ന്റെ അഭിപ്രായങ്ങളനുസരിച്ച് ഗിർലാൻഡൈയോ ഫ്ലോറൻസിലെ ആൻഡ്രിയ ഡെൽ വെറോച്ചിയോയുടെ കീഴെ പഠനമനുഷ്ഠിച്ചിരുന്നു.[8] അപ്പോഴും അദ്ദേഹം ഫ്ലോറൻസിലെ പെയിന്ററുകൾ ആയ ബോട്ടിക്കെല്ലിയോടൊപ്പവും, ഉമ്പ്രിയൻ പെയിന്ററായ പെറുഗ്വിനോയോടൊപ്പവും അടുത്ത ബന്ധം നിലനിർത്തിപോന്നു.[9]
ഫ്ലോറൻസിലേയും, റോമിലേയും, ടുസ്കാനിയിലേയുമുള്ള ആദ്യത്തെ പ്രവർത്തനങ്ങൾ

ഗിർലാൻഡൈയോ അദ്ദേഹത്തിന്റെ ചുമർചിത്രങ്ങൾ വരക്കുന്നതിനിടയിൽ അതിശയിച്ചുപോയി, അത് അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചുമർചിത്രങ്ങളുടെ വളയത്തിനുവേണ്ടിയായിരുന്നു.അങ്ങനെ ഏറെ വൈകാതെ തന്നെ സാൻ ഗിമിഗ്നാനോ എന്ന സമിതിയിൽ നിന്ന് ആ നഗരത്തിലെ കൊല്ലെഗിയാറ്റേ പള്ളി യിലെ സാന്റാ ഫിനയുടെ ചാപ്പൽ അലങ്കരിക്കാനായി അദ്ദേഹത്തിന് ഒരു കമ്മിഷൻ വന്നു. ഈ ചുമർചിത്രം പൂർത്തിയായത് 1477-78 കാലയളവിൽ സെറാഫിനയുടെ മരണത്തോടനുബന്ധിച്ച് നടന്ന രണ്ട് അത്ഭുത സംഭവങ്ങളെ ഉൾപ്പെടുത്തിയായിരുന്നു.[10]
1488-ൽ ഗിർലാൻഡൈയോ സെയിന്റ് ജെറോം ഇൻ ഹിസ് സ്റ്റഡി എന്ന ചിത്രം,

ഇപ്പോൾ ഫ്ലോറൻസിലെ ഓഗ്നിസാന്റി എന്ന പള്ളിയിൽ വച്ചിരിക്കുന്ന ബോട്ടിക്കെല്ലിയുടെ സെയിന്റ് അഗസ്റ്റിൻ ഇൻ ഹിസ് സ്റ്റഡി എന്ന ചിത്രത്തിനായി വരച്ചുകൊടുത്തു.[11]

അദ്ദേഹം ഒരു ജീവിച്ചിരിക്കുന്നതിന്റെ അതേ വലിപ്പത്തോടെ അന്ത്യ അത്താഴവും അതിന്റെ ഊട്ടുപുരയിൽ വരച്ചിട്ടുണ്ട്. 1481 മുതൽ 1485 വരെയുള്ള കാലയളവിൽ ഗിർലാൻഡൈയോ ഒരു ചുമർചിത്രം വരക്കുന്ന ജോലിക്കാരനായി പലാസ്സോ വെക്കിയോ യിൽ കയറുകയും സലാ ഡെൽ ഗിഗിലോയിലെ ആപോത്തിയോസിസ്സ് ഓഫ് സെനോബിസ് (1482), എന്ന ചിത്രത്തോടൊപ്പം, ജീവനുള്ളതിനേക്കാൾ വലിപ്പമുള്ള, പൂർണ്ണജാഗ്രതയോടെ വാസ്തുവിദ്യ ചട്ടക്കൂടുകൾ ഉപയോഗിച്ച്, ഭൗതികമായ വിശദാംശങ്ങളോടെ, ആകർഷണത പിടിച്ചു പറ്റുന്ന തരത്തിലുള്ള റോമനിലെ നായകന്മാരുടെ രൂപങ്ങളും വരച്ചുവച്ചു.[12]
1483-ൽ ഗിർലാൻഡൈയോ റോമിലെ പോപ്പ് സിക്സ്റ്റസ് നാലാമന്റെ ക്ഷണം സ്വീകരിച്ച്, ഫോറൻസിലെ ഒരു ഉമ്പ്രിയൻ പെയിന്ററുകളുടെ സംഘത്തോടെ പോപ്പിന്റെ കമ്മീഷൻ അനുസരിച്ച് സിസ്ററൈൻ ചാപ്പലിൽ മോശയുടേയും, ക്രിസ്തുവിന്റേയും ജീവിതകഥകൾ ചുമർചിത്രങ്ങളായി വരയ്ക്കാനായി റോമിലേക്ക് പുറപ്പെട്ടു.ഗിർലാൻഡൈയോ വക്കേഷൻ ഓഫ് ദി അപ്പോസ്റ്റിലസ് എന്ന ചിത്രം പെയിന്റ് ചെയ്തു.[13] കൂടാതെ അദ്ദേഹം ഇന്ന് നഷ്ടപ്പെട്ടുപോയ റെസുറക്ഷൻ ഓഫ് ക്രൈസ്റ്റ്
എന്ന ചിത്രവും വരച്ചു.[14] ദി ക്രോസ്സിങ്ങ് ഓഫ് ദി റെഡ് സി എന്ന ചിത്രവും അദ്ദേഹത്തിനു തന്നെ അവകാശപ്പെട്ടതാണ്. എന്നാൽ ആ കമ്മീഷന്റെ ഒരു ഭാഗം തന്നെയായിരുന്ന കോസിമോ റോസെല്ലിയുടെ അലങ്കാര രീതിയും അതിൽ ഉൾപ്പെട്ടിരിക്കുന്നു.[15] ഗിർലാൻഡൈയോ മറ്റൊരു പെയിന്റിങ്ങ് റോമിൽ ചെയ്യണമെന്ന് വിചാരിച്ചിട്ടുണ്ടായിരുന്നു, ഇപ്പോഴത് നഷ്ടപ്പെട്ടിരിക്കുന്നു.[16] അദ്ദേഹത്തിന്റെ വരുംകാല സഹോദരിയുടെ ഭർത്താവായിരുന്ന, സെബാസ്റ്റിയാനോ മെയിനാർഡി, ഈ കമ്മീഷനുകളിലും, ചിലപ്പോൾ ഗിർലാൻഡൈയോ യുടേതുകൂടിയാകുന്ന, മെയിനാർഡി വരച്ച ഒരു വിളമ്പരം
സ്ഥിതിചെയ്യുന്ന സാൻ ഗിമിഗ്നാനോ യിലെ ഗിർലാൻഡൈയോയുടെ ആദ്യകാല വരകളിലും മെയിനാർഡി സഹായിച്ചിട്ടുണ്ട്.[17]
1484 -ൽ ലുഡോവിക്കോ ഇൽ മോറോയുടെ ചാരൻ ഫ്ലോറൻസിൽ കണ്ട ഒരു തനിമ നിറഞ്ഞ വരക്കാരനെ കുറിച്ച് മേറോ തന്റെ രാജാവിന് ഒരു കത്ത് എഴുതി:"ഡോമനിക്കോ ഗിർലാൻഡൈയോ പാനലിലും, ചുമർചിത്രങ്ങളിലും നല്ല പെയിന്റിങ്ങുകൾ വരയ്ക്കുന്നു; അദ്ദേഹത്തിന്റെ ആലങ്കാരരീതി വളരെ ഭംഗിയുള്ളതാണ്.ഒപ്പം കാര്യക്ഷമതയുള്ളവനും, ക്രിയാത്മകമായി വരക്കുന്നവനുമാണ്".[18]
പിന്നീടുള്ള വരകൾ, ടുസ്കാനിയിൽ

1485-ൽ ഗിർലാൻഡൈയോ ഗെനോവാ യിലെ മെഡികി ബാങ്കിലെ ബ്രാഞ്ചിലെ ശക്തിയേറിയ മാനേജറായിരുന്ന ഫ്രാൻസെസ്കോ സാസ്സെറ്റി ക്കുവേണ്ടി സാന്റാ ട്രിനിറ്റയുടെ സാസ്സെറ്റി ചാപ്പലിൽ ഒരു വളയ ചുമർചിത്രം വരക്കാമെന്ന് കമ്മീഷൻ ചെയ്തു.പിന്നീട് അദ്ദേഹത്തിന്റെ വരുംകാല രക്ഷാധികാരിയായ ഗ്യോവന്നി ടോർണാബുവോണി അതിന്റെ നിലയെ മുഴുമിപ്പിച്ചു.ഈ വളയം അസ്സീസിയിലെ ഫ്രാൻസിസ് -ന്റെ ജീവിതത്തിൽ നിന്നെടുത്ത ആറ് ഭാഗങ്ങളാണ്, ഫ്രാൻസിസ് പോപ്പ് ഹോണോറിയസ്സിന്റെ കൈയ്യിൽ നിന്ന് ഫ്രാൻസിസിന്റെ നിയമനിർമ്മാണങ്ങളുടെ അംഗീകാരം വാങ്ങുന്നതും, അദ്ദേഹത്തിന്റെ മരണവും, മരണാന്തര ചടങ്ങുകളും, പിന്നെ ജനാലയിൽ നിന്ന് താഴെ വീണ് മരണമടഞ്ഞ ഒരു കുട്ടിയുടെ പുനരുജ്ജീവനവും അതിലുൾപ്പെടുത്തിയിട്ടുണ്ട്.[19] ആദ്യത്തെ ഈ ചിത്രങ്ങൾ, ലോറൻസോ ഡി മെഡികിയുടെ ചായാഗ്രഹണങ്ങളും, സാസ്സെറ്റി യുടേയും, ലോറൻസോ യുടേയും ശിഷ്യന്മാർ അവരുടെ പഠിപ്പിക്കുന്നയാളായ ആഗ്നോലോ പോലിസിയാനോ യുടൊപ്പം നിൽക്കുന്നതും അതിലുൾപ്പെട്ടുന്നു. പുനരുജ്ജീവനം കാണിക്കുന്നത് ചിത്രകാരനെ തന്നെയാണ്.
1485-ൽ, ഫ്ലോറൻസിലേക്ക ഒരു ഫ്ലെമിഷ് പെയിന്ററായ ഹ്യൂഗോ വാൻ ഡെർ ഗോസ് വരച്ച ഒരു മാസ്റ്റർ പീസ് വര എത്തി.അത് പോർട്ടിനറി ആൾത്താർപീസ് എന്ന് അറിയപ്പെടുന്നു, അത് മെഡികി ബാങ്കിലെ ഒരു ഉദ്യോഹസ്ഥനായ തോമസ്സോ പോർട്ടിനറി കമ്മീഷൻ ചെയ്ത അഡോറേഷൻ ഓഫ് ദി ഷെപ്പേർഡ്സ് ആയിരുന്നു.ഈ പെയിന്റിങ്ങ് ഓയിൽ പെയിന്റിലാണ് ചെയ്തിരിക്കുന്നത്, പക്ഷെ ഇത് ഫ്ലോറൻസിലെ ടെമ്പറയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതല്ല, പിന്നെ ഇതിലെ മാദ്ധ്യമത്തിന്റെ വഴക്കത്തെ അവതരിപ്പിച്ചിരിക്കുന്നത് രചനാവൈഭവവും, പ്രകാശത്തിന്റെ തീവ്രതയും, ഷെയിഡുകളും ഉപയോഗിച്ചായിരുന്നു. ഗിർലാൻഡൈയോ പ്രകൃതിവാദങ്ങൾ ഷെപ്പേർഡ്സ് -നെ ചിത്രീകരിച്ച സ്ഥലത്ത് ഉന്നയിക്കുന്ന നേരത്തായിരുന്നു ഈ പെയിന്റിങ്ങിന്റെ വീക്ഷണങ്ങൾക്ക് തീവ്രമായ ഫലങ്ങൾ ലഭിച്ചത്.[20]

ഗിർലാൻഡൈയോ സാസ്സെറ്റി ചാപ്പലിലെ ആൽത്തറയിൽ ഒരു അഡോറേഷൻ ഓഫ് ദി ഷെപ്പേർഡ്സ്. ഇത് അദ്ദേഹത്തിന് പോർട്ടിനറി ആൽത്തറയിന്മേലിലുള്ള കടപ്പാടിനെ വിളിച്ചോതുന്നു.വരക്കാരന്റേ തന്നെ ചിത്രമായ ഷെഫേർഡ്സ് -നെ വരച്ചിരിക്കുന്നത് അക്കാലത്ത് ഫ്ലോറൻസിൽ നിലനിന്നിരുന്ന ഏറ്റവും നൂതനമായ വഴിയിലൂടെയായിരുന്നു.[21] ഈ അൽത്തറ ചുമർചിത്രങ്ങളാൽ വളയപ്പെട്ട ഇടത്തിലെ നടുക്കിലായി തന്നെ ഇപ്പോഴും അതേ സ്ഥാനത്ത് സാന്റാ ട്രിനിറ്റിയിൽ തന്നെയാണുള്ളത്. മറ്റുള്ള വശങ്ങളിൽ മുട്ടുകുത്തിയിരിക്കുന്ന വാതിലുകളാണെങ്കിലും ആ ചുമരുകളിലും ആൾരൂപങ്ങൾ വരച്ചിട്ടുണ്ട്, പുറത്തെ പോർട്ടിനറി ആൽത്തറയിലും, നടുവിൽനിൽക്കുന്നതുമാ ആരാധനയുടെ(അഡോറേഷൻ) ചിത്രത്തിന്റെ അതേ സ്ഥലവും, ബന്ധവും അർഹിക്കുന്നവയാണ് മുകളിൽ പറഞ്ഞ ആൾരൂപങ്ങളും.[22]
സാസ്സെറ്റി ചാപ്പലിലെ കമ്മീഷൻ അവസാനിച്ച ഉടനെ അദ്ദേഹം ഇന്ന് റിക്കി കുടുംബത്തിന്റെ ചാപ്പൽ ആയി മാറിയ സാന്റാ മറിയ നോവെല്ലാ യിലെ ഗായക സംഘത്തോട് അവിടത്തെ ചുമർചിത്രത്തെ പുതുക്കട്ടേ എന്ന ചോദിച്ചു.റിക്കി കുടുംബത്തേക്കാൾ പ്രമുഖമായ ടോർണാബുവോണി യും, ടോർണാക്വിന്നിയുടെ കുടുംബവും കരാറുസംബന്ധിച്ച ചില അവസ്ഥകൾക്കും, പുതുക്കലിനും ആവശ്യമായ പണം വിനിയോഗിക്കാമെന്ന് ഏറ്റെടുത്തു.[23] മറിയവും, യഹ്യയും കേന്ദ്ര കഥാപത്രങ്ങളായ ഈ ചുമർ ചിത്രം നാല് സമയങ്ങളിലായി, മൂന്നു ചുമരുകൾക്ക് ചുറ്റും, ടോർണാ ബുവോണി ചാപ്പലിലാണ് പൂർത്തിയായത്.
ഈ വളയത്തിൽ, ടോർണാബുവോണി, ടോർണാക്വിൻകി കുടുംബങ്ങളെ കുറിച്ച് ഇരുപത്തൊന്നിൽ താഴെ ചായാഗ്രഹണങ്ങളേ ഊള്ളൂ. ഏഞ്ചൽ അപ്പിയറിങ്ങ് ടു സക്കറിയാസ് എന്ന ചിത്രത്തിൽ മെഡികി അക്കാഡമിയിലെ അംഗങ്ങളെയാണ് വരച്ചിരിക്കുന്നത്: ആഗ്നോളോ പോളിസിയാനോ, മാർസിലിയോ ഫികിനോ പിന്നെ മറ്റുള്ളവരും.[24]
ടോർണാബുവോണി ചാപ്പൽ പൂർത്തിയായത് 1490 -ൽ ഗിർലാൻഡൈയോയുടെ സഹോദരങ്ങളായ ഡേവിഡിന്റേയും, ബേൻഡേറ്റയുടേയും സഹായത്തോടെ ആൽത്തറയേയും ഉൾപ്പെടുത്തികൊണ്ടായിരുന്നു.[24] പിന്നെ ഗിർലാൻഡൈയോയുടെ ഒരു സ്വന്തം രൂപകൽപ്പനയെ കാണാനുള്ള തെളിഞ്ഞ കണ്ണാടി വച്ച ഒരു ജനാലയും.
എങ്കിലും അദ്ദേഹത്തിന്റെ ചുമർചിത്രങ്ങളുടെ വളയങ്ങൾക്കുമപ്പുറം ഏറ്റവും പ്രസിദ്ധമായവയിൽ കുറച്ച് ആൽത്തറയിൽ വരച്ചകഷ്ണങ്ങളും, ഇപ്പോൾ ഉഫീസി ഗാലറിയിൽ വച്ചിരിക്കുന്ന സെയിന്റ് ജസ്റ്റസ് പള്ളിക്കായി വരച്ചുകൊടുത്ത വിർജിൻ അഡോറെഡ് ബൈ സെയിന്റ് സെനോബിയസ് -ഉം, ജസ്റ്റസ് -ഉം, പിന്നെ മറ്റുള്ളവയും, അദ്ദേഹം തന്റെ ചിത്രം കൂടി ഇൾപ്പെടുത്തിയവയായ, ഫ്ലോറനുമായി ബന്ധപ്പെട്ട ഒരു അനാഥാലയത്തിലെ അഡോറേഷൻ ഓഫ് ദി മാഗിയും, ഓസ്പെഡൽ ഡെഗ്ലി ഇന്നസെന്റിയും ഉൾപ്പെടുന്നു. മറ്റ് പാനൽ പെയിന്റിങ്ങുകളായ ബാഡിയയിലെ വോൾട്ടെറ യിലെ ക്രൈസ്റ് ഇൻ ഗ്ലോറി വിത്ത് റോമുവാൾഡ് ആന്റ് ദി അഥർ സെയിന്റ്സ്-ും, ലൂവ്രേയിലെ വിസിറ്റേഷൻ എന്ന ചിത്രവുമാണ് അദ്ദേഹത്തിന്റെ ഏറ്റവും അവസാന വരകളുടെ തിയതിയിൽ (1491) പെടുന്നത്.

1488 -ൽ കമ്മീഷൻ ചെയ്ത ഗ്യോവന്ന ടോർണാബുവോണിയുടെ ചിത്രം പോലെ മറ്റുള്ളവരേയും ഗിർലാൻഡൈയോ ചായാഗ്രഹണം ചെയ്തിട്ടുണ്ട്.അവരിൽ ചിലരുടെ വിവരങ്ങളൊക്കെ ലഭ്യമാണ്.[25] ഒരുപക്ഷഎ അദ്ദേഹത്തിന്റെ ഏറ്റവും അധികം അറിയപ്പെടുന്ന ചിത്രം എന്നു പറയാവുന്നത് ഒരു വൃദ്ധന്റേയും, ആ വൃദ്ധന്റെ പേരകുട്ടിയുടേയും ചിത്രമാണ്, അസാധാരണമായ രണ്ടിലും, രൂപം മാറിയ തരത്തിൽ വർണ്ണിച്ചിരിക്കുന്ന വൃദ്ധന്റെ മൂക്കിന്റേയും, യാഥാർത്ഥ്യങ്ങളുടേയും, മൃദുലമായ വികാരങ്ങളെ കാണാം.[20]
വാസരിയുടെ വാക്കുകൾ അനുസരിച്ച, ഗിർലാൻഡൈയോ, ക്ലാസ്സിക്കുകളായി മാറിയ വ്യത്യസ്തതരം ആൾരൂപങ്ങളുടെ നഗ്ന ചിത്രങ്ങളും വരച്ചിട്ടുണ്ട്, അധിക കാലം നിലനിൽക്കാതെ നശിച്ചുപോയ, ലോറൻസോ ഡി മെഡികി രണ്ടാമനുവോണ്ടി വരച്ച വൾക്കൻ ആന്റ് ഹിസ് അസിസ്റ്റന്റ്സ് ഫോർഗിങ്ങ് തണ്ടർബോൾട്ട് എന്ന ചിത്രവും അതിലുൾപ്പെടുന്നു. ഫ്ലോറൻസിലെ കാത്രെഡലിലെ പോർട്ടലിനുവേണ്ടി വിളമ്പരം പോലുള്ളതിനുവേണ്ടി അദ്ദേഹം വിവിധ തരം ഡിസൈനുകളും വരച്ചിട്ടുണ്ട്.[26]
മരണം
ഗിർലാൻഡൈയോ 1494 വളരെ വിഷമകരമായ ഒരു പനി ബാധിച്ചാണ് മരണടഞ്ഞത്.സാന്റാ മറിയ നോവെല്ല എന്ന പള്ളിയിലാണ് അടക്കം ചെയ്തിരിക്കുന്നത്.[24] അദ്ദേഹത്തിന്റെ മരണവും, ജനനവും, ഊഹബോഹങ്ങളുടെ അടിസ്ഥാനത്തിലുണ്ടായവയാണ്. എന്നാൽ അദ്ദേഹത്തിന്റെ മരണം നാൽപ്പത്തഞ്ചുകളിൽ ജനുവരിയ്ക്കു മുമ്പായി നടന്നുവെന്ന് കരുതുന്നു. ഗിർലാൻഡൈയോ രണ്ട്പ്രാവിശ്യം വിവാഹം കഴിക്കുകയും, ഉണ്ടായ ആറുമക്കളേയും ഉപേക്ഷിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂന്നുമക്രളിലൊരുവനായ റിഡോൾഫോ ഗിർലാൻഡൈയോ, ഒരു ചിത്രകാരൻ തന്നെയായി. എന്നിരുന്നാലും അദ്ദേഹത്തിന് സ്വന്തക്കാരുടെ ഒരു നീണ്ട നിരതന്നെയുണ്ട്, ആ കുടുംബത്തിലെ അവസാനത്തെ അംഗം കന്ന്യാമഠത്തിലേക്ക് പ്രവേശിച്ചതോടെ പതിനേഴാം നൂറ്റാണ്ടിൽ ആ വംശം തന്നെ ഇല്ലാതായി.[27]
നിർണ്ണായകമായ നിർണ്ണയങ്ങളും, പാരമ്പര്യവും
ഗിർലാൻഡൈയോ ചുമർചിത്രങ്ങളായി, ടെമ്പറയിൽ പണിതീർത്ത വരകളാണ് ഭൂരിഭാഗവും ചെയ്തിരിക്കുന്നത്. അവയിൽ ചിലതൊക്കെ സ്വർണ്ണം ചാലിച്ചതായിരന്നു. അതിനുദാഹരണമായി ഒരു ആൽത്തറയുടെ കഷ്ണമായ അഡോറേഷൻ ഓഫ് ദി ഷെഫേർഡ്സ് (ഇപ്പോൾ ഫ്ലോറൻസ് അക്കാദമിയിൽ) എന്ന ചിത്രം എടുത്ത് പറയാം.[27]

"15-ാം നൂറ്റാണ്ടിലെ നിയന്ത്രിച്ചതും, ശ്രേഷ്ഠമായതുമായ പരീക്ഷണങ്ങൾ പോലെ, വില്ല്യം മൈക്കൽ റോസ്സെറ്റിയുടെ വാക്കുകൾ അനുസരിച്ച് ഗിർലാൻഡൈയോയുടെ സമ്രിശ്ര്മാ വിവരണങ്ങൾ ഒരേസമയത്ത് യോഗ്യതയുള്ളതും, ശ്രേഷ്മായതുമായിരുന്നു. അദ്ദേഹത്തിന്റെ കെയറോസ്കുറോ യിലെ ജീവനുള്ളതുപോലെയുള്ള നിഴലുകളും, ഷെയിഡിങ്ങുകളും, ത്രിമാന തരം കാണിക്കുന്നതുമായ രചനാ വൈഭവം ഗിർലാൻഡൈയോയുടെ ദർശനങ്ങളിൽ നിന്ന് ഏറ്റവും ഉന്നതയിലുള്ളതായിരുന്നു".[27] വാസരിയുടെ വാക്കുകളനുസരിച്ച്, അദ്ദേഹം രൂപകൽപ്പന ചെയ്ത കൊളോസിയം പോലുള്ള പ്രാചീന റോമൻ സ്മാരകങ്ങളിൽ വളരെ ശ്രദ്ധേയോടൊയുള്ള കണ്ണുകൾകൊണ്ടുള്ള സൂക്ഷ്മതയുണ്ടായിരുന്നു. പിന്നീടുള്ള പഠനങ്ങളനുസരിച്ച് അവയിൽ ഗണിതപരമായ വരകൾകൊണ്ടുള്ള സൂക്ഷ്മതയുമുണ്ട് എന്ന മനസ്സിലായി.[24]

ഗിർലാൻഡൈയോ മൈക്കലാഞ്ചലോയുടെ ഗുരുവായതിലും പ്രശസ്തി നേടിയിട്ടുണ്ട്. ഫ്രാൻസെസ്കോ ഗ്രാനക്കി അദ്ദേഹത്തിന്റെ മറ്റൊരു ശിഷ്യനാണ്. ലോറൻസോ ഡി മെഡികിയുടെ അഭ്യർത്ഥനയനുസരിച്ച് ഈ രണ്ടുപേരാണ് ഗിർലാൻഡൈയോയുടെ വഴി മെഡികി അക്കാദമിയിലേക്ക് പോയത്.എന്നിരുന്നാലും ഒരു ശിൽപ്പിയെന്ന നിലക്ക് മൈക്കലാഞ്ചലോ പ്രശസ്തനായിരുന്നു, 16-ാം നൂറ്റാണ്ടിൽ മൈക്കലാഞ്ചലോ അദ്ദേഹത്തിന്റെ ഗുരവിന്റെ സിസ്റ്റൈൻ ചാപ്പലിൽ ഒരു ചുമർചിത്രത്തിനായി സഹായിച്ചിട്ടുണ്ട്.[28]
വാസരിയാണ് ഗിർലാൻഡൈയോ ഏറ്റവുമധികം പ്രശംസിച്ചിരിക്കുന്നത്:"ഗിർലാൻഡൈയോ, അദ്ദേഹത്തിന്റെ കഴിവുകളിൽ നിന്ന്, തിളക്കങ്ങൾ ആർജിച്ചവൻ, അദ്ദേഹത്തിന്റെ കുറേ വരകൾ ആ വയസ്സിലെ ആ കാലത്തെ ഏറ്റവും പ്രധാനപ്പട്ടവകൂടിയാണ്..." 19-ാം നൂറ്റാണ്ടിൽ ജേക്കബ് ബർജാക്ത് -ഉം മറ്റുള്ളവരും ഗിർലാൻഡൈയോയുടെ രചനകളേയും, സാങ്കേതിക തികവുകളേയും, ആർട്ടിബാൾഡ് ജോസെഫ് ക്രൗയോടും, ഗ്യോവന്നി ബാറ്റിസ്റ്റാ കാവാൽകാസല്ലേയോടും ചേർന്ന് പൂർത്തീകരിച്ച ജോട്ടോ പോലുള്ള ജീവനുള്ളതുപോലെ തോന്നിക്കുന്ന രൂപങ്ങളേയും പ്രശംസിച്ചിട്ടുണ്ട്.[29] 19-ാം നൂറ്റാണ്ടിലെ പ്രശാംസകരമായ ചിത്രങ്ങളിൽ പലതും 1994 മൂമ്പോ, പിന്പോ ആയി ക്ഷയിച്ചുപോയി. ഒരു കലാകാരന്റെ 500-ാം ഓർമ്മദിനമായിരുന്നു ഗിർലാൻഡൈയോയെ വീണ്ടും ജ്വലിപ്പിച്ചത്.[29][30] ഈ സമയത്തിൽ ഒരു ചർച്ചായോഗം നടക്കുകയും, പിന്നീട് ആ വിഷയത്തിൽ ആഴത്തിലുള്ള ഏകവിഷയ പ്രബന്ധം കലാകാരൻ പ്രസിദ്ധീകരിച്ചതിനേകുറിച്ച് ഉണ്ടായി.അപ്പോൾ റോസനോർ ഗിർലാൻഡൈയോയുടെ ചിത്രങ്ങൾ ചിത്രങ്ങളടങ്ങുന്ന മാസികയിൽ പ്രസിദ്ധീകരിക്കാൻ യോജിച്ചതാണെന്ന് ചരിത്രകാരനോട് അഭിപ്രായപ്പെടുകയും ചെയ്തു.[29]
ഗിർലാന്ഡൈയോ വരച്ച മറ്റുചിത്രങ്ങൾ
ചായാഗ്രഹണങ്ങൾ
ആൽത്തറയിലെ ചിത്രങ്ങൾ
ചുമർചിത്രങ്ങൾ
വിശദാംശങ്ങൾ
എസ്സ്.ടി ജെറോ ഇൻ ഹിസ് സ്റ്റഡി യിലെ വിശദാംശങ്ങൾ. ജീവനുള്ള അദ്ദേഹത്തിന്റെ തൊപ്പിയും, കണ്ണാടിയും, ചൊരിമണൽ ഘടികാരവും, പിന്നെ മുദ്രയും.
ഇതും കാണുക
- ഡേവിഡ് ഗിർലാൻഡൈയോ
- ബേൻറ്റോറ്റോ ഗിർലാൻഡൈയോ
റെഫറൻസുകൾ
പുസ്തക വിവരണം
കൂടുതൽ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.