ഡാൻസാഫ് എന്നറിപ്പെടുന്ന ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്​സ്​ സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (District Anti-Narcotics Special Action Force), കേരളാ പോലീസിന്റെ ജില്ലാ തലത്തിലുള്ള മയക്കുമരുന്ന് വിരുദ്ധ സേനയാണ്. ഡാൻസാഫ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഒരു ഡിവൈഎസ്പി/എസിപിയെ ജില്ലാ ടീം ലീഡറായി നിയോഗിച്ച് ഓരോ പോലീസ് സബ്ഡിവിഷൻ കേന്ദ്രീകരിച്ച് സംഘങ്ങളായി (സ്‌ക്വാഡ്) പ്രവർത്തിക്കുന്നു. വാണിജ്യ അളവിലും അതിനു മുകളിലുമുള്ള മയക്കുമരുന്ന് വസ്തുക്കളുടെ വിൽപ്പന,മയക്കുമരുന്നിന്റെ അനധികൃത നിർമ്മാണം, ഗതാഗതം, സംഭരണം, എന്നിവയെ കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ശേഖരിക്കുക,കുപ്രസിദ്ധമായ മയക്കുമരുന്ന് കച്ചവടക്കാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുക,മയക്കുമരുന്ന് കുറ്റവാളികളെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനും ലോക്കൽ പോലീസിനെ സഹായിക്കുക, മയക്കുമരുന്ന് കേസുകളിൽ (NDPS) അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കൽ തുടങ്ങിയവയാണ് ഇവരുടെ ചുമതലകൾ. ഓരോ DANSAF ടീമിലും വ്യത്യസ്ത റാങ്കുകളിലുള്ള 15-ലധികം പോലീസ് ഓഫീസർമാർ ഉണ്ടായിരിക്കും, അവരുടെ കഴിവുകൾ, ട്രാക്ക് റെക്കോർഡ്, മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനത്തിലുള്ള യഥാർത്ഥ താൽപ്പര്യം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുക്കുന്നത്.ജില്ലാ നാർക്കോട്ടിക് സെല്ലിലെ എല്ലാ അംഗങ്ങളും DANSAF-ന്റെ ഭാഗമാണ്. ജില്ലാ പോലീസ് മേധാവിമാരുടെ (എസ്.പി) നേരിട്ടുള്ള നിയന്ത്രണത്തിൽ എല്ലാ ജില്ലകളിലും ഡാൻസാഫ് പ്രവർത്തിക്കുന്നുണ്ട്.

വിവാദം

ലഹരിമരുന്ന് മാഫിയയുമായിട്ടുള്ള അവിശുദ്ധബന്ധം, കസ്റ്റഡി കൊലപാതകം, ഭീഷണി, നിയമവിരുദ്ധമായ പ്രവർത്തങ്ങൾ തുടങ്ങീ ആരോപണങ്ങൾ ഡാൻസാഫിനെതിരെ വന്നിട്ടുണ്ട്.[1][2][3][4]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.