മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മോഹൻ രാഘവൻ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B. ബിജു മേനോൻ, ജഗദീഷ്, ശ്വേത മേനോൻ, അലക്സാണ്ടർ, ടീന എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് മോഹൻ രാഘവന് ഈ ചിത്രത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോൻ മികച്ച രണ്ടാമത്തെ നടനുമായി.[1]
ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് VI B | |
---|---|
സംവിധാനം | മോഹൻ രാഘവൻ |
നിർമ്മാണം | പോൾ വടക്കുംചേരി പോൾ വള്ളിക്കോടത്ത് |
രചന | മോഹൻ രാഘവൻ |
അഭിനേതാക്കൾ | ബിജു മേനോൻ ജഗദീഷ് ശ്വേത മേനോൻ |
സംഗീതം | ശ്രീവത്സൻ ജെ. മേനോൻ |
ഛായാഗ്രഹണം | അരുൺ വർമ്മ |
ചിത്രസംയോജനം | വിനോദ് സുകുമാരൻ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പാലക്കാടൻ ഗ്രാമത്തിലും ബാംഗ്ലൂർ നഗരത്തിലുമായി ജീവിക്കുന്ന രണ്ടു കൊച്ചു കുട്ടികൾ തമ്മിലുണ്ടാകുന്ന അസാധാരണ ബന്ധമാണ് ഈ ചിത്രത്തിന്റെ പ്രമേയം.[2] ഓർമ്മവയ്ക്കുന്നതിനു മുൻപ് തന്നെയും അമ്മയെയും വിട്ടുപോയ അച്ഛന് നിരന്തരം കത്തെഴുതുന്ന ചെറിയ കുട്ടിയായ ദാസനാണ് ഈ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രം. ദാസന്റെ അച്ഛൻ എന്നോ ഒഴിഞ്ഞുപോയ വീട്ടിലെ പുതിയ താമസക്കാർക്കാണ് ആ കത്തുകൾ ലഭിച്ചത്. അവിടെയുള്ള അമ്മുവെന്ന കൊച്ചു പെൺകുട്ടി ദാസന് അച്ഛനെഴുതുന്ന പോലെ മറുപടി എഴുതുകയാണ്. ദാസന് ആ മറുപടികൾ ഏറെ വിലമതിച്ച സമ്മാനങ്ങളായിരുന്നു. സ്വന്തം അച്ഛൻ എന്നെങ്കിലുമൊരിക്കൽ തിരിച്ചെത്തുമെന്നുള്ള പ്രതീക്ഷയിൽ കഴിയുന്ന ദാസന്റെയും അവൻ പിതാവിനയച്ച കത്ത് വായിച്ച നഗരത്തിലെ ബാലികയുടേയും ഹൃദയവികാരങ്ങൾ ഹൃദയസ്പർശിയായി തന്നെ അവതരിപ്പിക്കാൻ മോഹൻ രാഘവൻ ഈ ചിത്രത്തിലൂടെ ശ്രമിക്കുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.