മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
മുരളി ഗോപി തിരക്കഥയെഴുതി ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ടിയാൻ.[2][3] സമകാലിക രാഷ്ട്രീയവും ആൾദൈവങ്ങളുടെ കാപട്യങ്ങളും ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, മുരളി ഗോപി, ഷൈൻ ടോം ചാക്കോ, അനന്യ, പത്മപ്രിയ, മൃദുല സാഥേ, രവി സിങ്ങ് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.[4][5] ഗോപി സുന്ദർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്കു സംഗീതം നൽകിയിരിക്കുന്നത്. 2016 ജൂലൈ 27-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.[6] മുംബൈ, പൂനെ, നാസിക് എന്നിവയായിരുന്നു മറ്റു ലൊക്കേഷനുകൾ.[7][8][9] പ്രധാനമായും ഉത്തരേന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ഈ ചലച്ചിത്രം 2017 ജൂലൈ 7-ന് പ്രദർശനത്തിനെത്തി. ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.[10][11]
ടിയാൻ | |
---|---|
സംവിധാനം | ജിയെൻ കൃഷ്ണകുമാർ |
നിർമ്മാണം | ഹനീഫ് മുഹമ്മദ് |
തിരക്കഥ | മുരളി ഗോപി |
അഭിനേതാക്കൾ | പൃഥ്വിരാജ് ഇന്ദ്രജിത്ത് മുരളി ഗോപി സുരാജ് വെഞ്ഞാറമ്മൂട് അനന്യ പത്മപ്രിയ |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | സതീഷ് കുറുപ്പ് |
ചിത്രസംയോജനം | മനോജ് |
സ്റ്റുഡിയോ | റെഡ് റോസ് ക്രിയേഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | ₹20 കോടി[1] |
എ.ഡി. 9-ആം നൂറ്റാണ്ടിൽ ബദ്രിനാഥിൽ ശങ്കരാചാര്യർ സ്ഥാപിച്ച ആശ്രമത്തിന്റെയും ക്ഷേത്രത്തിന്റെയും സംരക്ഷണച്ചുമതല നിർവ്വഹിച്ചുവരുന്നത് ഗിരിവംശപരമ്പരയിൽപ്പെട്ട ആളുകളാണ്. ഈ വംശപരമ്പരയിലെ ഒരു അംഗമാണ് പട്ടാഭിരാമൻ ഗിരി. ഇദ്ദേഹം ഉത്തരേന്ത്യയിൽ ജനിച്ചുവളർന്ന ഒരു മലയാളി ബ്രാഹ്മണനാണ്. ശങ്കരാചാര്യർ സ്ഥാപിച്ച ആരാധനാലയം നിൽക്കുന്ന ഭൂമിയിലാണ് പട്ടാഭിരാമൻ താമസിക്കുന്നത്. സ്ഥലത്തെ പ്രധാന ആൾദൈവമായ മഹാശയ ഭഗവാൻ തന്റെ ആശ്രമം പണിയുന്നതിനായി പട്ടാഭിരാമന്റെ വീടും അതിനു ചുറ്റുമുള്ള പ്രദേശങ്ങളും വിലയ്ക്കു വാങ്ങുവാൻ എത്തുന്നു. റിയൽ എസ്റ്റേറ്റു മാഫിയാ സംഘത്തിൽ ഉൾപ്പെട്ട ഈ ആൾദൈവത്തിനു കൂട്ടായി ധാരാളം ഗുണ്ടകളുമുണ്ട്. പക്ഷേ പൂർവ്വികർ സംരക്ഷിച്ചുപോന്ന ആരാധനാലയവും ഭൂമിയും വിട്ടുകൊടുക്കാൻ പട്ടാഭിരാമൻ തയ്യാറാകുന്നില്ല. മഹാശയ ഭഗവാനും അനുയായികൾക്കുമെതിരെ അയാൾ ഒറ്റയാൾ പോരാട്ടം നടത്തുന്നു. പട്ടാഭിരാമനെ സഹായിക്കുന്നതിനായി അസ്ലൻ മുഹമ്മദ് എന്ന മുസ്ലിം പണ്ഡിതൻ എത്തുന്നു. ആത്മജ്ഞാനം ലഭിച്ചിരുന്ന അസ്ലൻ മുഹമ്മദിന്റെ സഹായത്താൽ പട്ടാഭിരാമൻ ശത്രുക്കളെ പരാജയപ്പെടുത്തുന്നു. എ.ഡി. 1520-ൽ നടന്ന റായ്ച്ചൂർ യുദ്ധത്തിൽ ഇവർ രണ്ടുപേരും പങ്കെടുത്തിരുന്നുവെന്നും അന്ന് പട്ടാഭിരാമനെ സഹായിക്കാനെത്തിയ രാമരായരുടെ പുനർജന്മമാണ് അസ്ലിൻ മുഹമ്മദ് എന്നും ചിത്രത്തിൽ സൂചനയുണ്ട്. എല്ലാക്കാലത്തും പട്ടാഭിരാമനെ സഹായിച്ചിരുന്നത് അയാളാണ്... മേൽപ്പടിയാൻ... ടിയാൻ... എന്നു പറഞ്ഞുകൊണ്ട് ചിത്രം അവസാനിക്കുന്നു. മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ് ചിത്രത്തിന്റെ കഥാസംഗ്രഹം പ്രേക്ഷകർക്കു മുമ്പിൽ അവതരിപ്പിക്കപ്പെടുന്നത്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.