ജോ പോൾ അഞ്ചേരി

ഇന്ത്യൻ ഫുട്ബോൾ താരം From Wikipedia, the free encyclopedia

ജോ പോൾ അഞ്ചേരി (മേയ് 29, 1973, തൃശൂർ) ഇന്ത്യയുടെ രാജ്യാന്തര ഫുട്ബോൾ താരം. മുന്നേറ്റ നിരയിൽ കളിച്ചു തുടങ്ങിയ ജോപോൾ ക്രമേണ മധ്യ നിരയിലും പ്രതിരോധത്തിലും മികവു തെളിയിച്ചു. കാലിക്കറ്റ് സർവകലാശാല ടീമിലുടെ ശ്രദ്ധ പിടിച്ചുപറ്റി. തുടർന്ന് എസ്.ബി.ടിയിലെത്തി.

കൂടുതൽ വിവരങ്ങൾ വ്യക്തിപരിചയം, ക്ലബ് ഫുട്ബോൾ ...
Jo Paul Ancheri
വ്യക്തിപരിചയം
ജനനം (1973-05-29) മേയ് 29, 1973  (51 വയസ്സ്)
ജന്മദേശം Thrissur, India
ഉയരം 1.75 m
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് {{{currentclub}}}
സ്ഥാനംStriker, Midfielder, Defender
പ്രഫഷണൽ ക്ലബുകൾ
വർഷംക്ലബ്കളികൾ (ഗോൾ)
1992-93
1993-94
1994-97
1997-98
1998-99
1999-01
2001-02
2002-04
2004-05
SBT
Mohun Bagan
JCT Mills
FC Kochin
Mohun Bagan
FC Cochin
East Bengal
JCT Mills
Mohun Bagan
ദേശീയ ടീം
1992- 2004 India
അടയ്ക്കുക

പിൽക്കാലത്ത് മോഹൻ ബഗാൻ, ജെ.സി.ടി മിൽസ് ഫഗവാര, എഫ്.സി കൊച്ചിൻ, ഈസ്റ്റ് ബംഗാൾ തുടങ്ങിയ ടീമുകളെ പ്രതിനിധീകരിച്ചു. പല തവണ ഇന്ത്യൻ ടീമിന്റെ ക്യാപ്ടനുമായിരുന്നു. ഇന്ത്യ കണ്ട കിടയറ്റ പ്രതിരോധ താരങ്ങളിൽ ഒരാളാണ്.

നാട്ടുകാരനും വിഖ്യാത താരവുമായ ഐ.എം. വിജയനൊപ്പമാണ് അഞ്ചേരി ക്ലബ് തലത്തിലും ദേശിയ തലത്തിലും ദീർഘകാലം നിറഞ്ഞുനിന്നത്.

ജോ പോൾ അഞ്ചേരി കളിച്ച ടീമുകൾ

  1. കാലിക്കട്ട് സർവകലാശാല
  2. 1992-93 എസ്.ബി.ടി
  3. 1993-94 മോഹൻ ബഗാൻ കൊൽകത്ത
  4. 1994-97 ജെ.സി.ടി മിൽസ് ഫഗവാര
  5. 1997-98 എഫ്.സി കൊച്ചിൻ
  6. 1998-99 മോഹൻ ബഗാൻ കൊൽകത്ത
  7. 1999-00 എഫ്.സി കൊച്ചിൻ
  8. 2001-02 ഈസ്റ്റ് ബംഗാൾ, കൊൽക്കത്ത
  9. 2002-04 ജെ.സി.ടി മിൽസ് ഫഗവാര
  10. 2004-05 മോഹൻ ബഗാൻ കൊൽകത്ത
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.