ഒരു ആഗലകവിയും കാല്പനികപ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളുമായിരുന്നു ജോർജ്ജ് ഗോർഡൻ ബൈറൻ അല്ലെങ്കിൽ ലോഡ് ബൈറൻ (ജനനം: ജനുവരി 22, 1788; മരണം: ഏപ്രിൽ 19,1824). ബൈറന്റെ ഏറ്റവും അറിയപ്പെടുന്ന രചനകളിൽ "അവൾ സൗന്ദര്യത്തിൽ നടക്കുന്നു"(She walks in beauty) "നാം തമ്മിൽ പിരിഞ്ഞപ്പോൾ", "അതിനാൽ നാം ഇനി ചുറ്റിത്തിരിയുകയില്ല" (So, we'll go no more a roving), എന്നീ ലഘുകവിതകളും "കുഞ്ഞു ഹാരോൾഡിന്റെ തീർത്ഥാടനം" "ഡോൺ ഹുവാൻ" എന്നീ ആഖ്യാനകവിതകളുമാണ്. ഡോൺ ഹുവാൻ ബൈറന്റെ മരണസമയത്ത് പൂർത്തിയായിരുന്നില്ല. ഇംഗ്ലീഷ് ഭാഷയിലെ ഒന്നാംകിട കവികളിൽ ഒരാളായി കരുതപ്പെടുന്ന അദ്ദേഹത്തിന്റെ രചനകൾ ഇന്നും വായിക്കപ്പെടുകയും അവയുടെ സ്വാധീനം നിലനിർത്തുകയും ചെയ്യുന്നു.

വസ്തുതകൾ ജോർജ്ജ് ഗോർഡൻ ബൈറൻ, ജനനം ...
ജോർജ്ജ് ഗോർഡൻ ബൈറൻ
Thumb
തോമസ് ഫിലിപ്പ്സ് രചിച്ച ബൈറന്റെ ഛായാചിത്രം
ജനനംജോർജ്ജ് ഗോർഡൻ ബൈറൻ
(1788-01-22)22 ജനുവരി 1788
ഡോവർ, കെന്റ്,
ഇംഗ്ലണ്ട്
മരണം19 ഏപ്രിൽ 1824(1824-04-19) (പ്രായം 36)
മിസ്സോലോംഘി, ഗ്രീസ്
തൊഴിൽകവി, രാഷ്ട്രീയപ്രവർത്തകൻ
ദേശീയതബ്രിട്ടീഷ്
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
ശ്രദ്ധേയമായ രചന(കൾ)ഡോൺ ഹുവാൻ, ചൈൽഡ് ഹാരോൾഡിന്റെ തീർത്ഥാടനം
കുട്ടികൾഅഡ ലവ്‌ലേസ്, അലീഗ്രാ ബൈറൻ
അടയ്ക്കുക

അതിരുകടന്ന കടബാദ്ധ്യത, എണ്ണിയാൽ തീരാത്ത പ്രേമബന്ധങ്ങൾ, സ്വയം തെരഞ്ഞെടുത്ത പ്രവാസജീവിതം, അഗമ്യഗമനം (Incest) തുടങ്ങിയ ഉപരിവർഗ്ഗസഹമെന്നു പറയപ്പെടുന്ന അതിക്രമങ്ങളുടെ പേരിലും ബൈറൻ അറിയപ്പെടുന്നു. "ഭ്രാന്തൻ, മോശക്കാരൻ, അറിയുമ്പോഴേ അപകടമാകുന്നവൻ" (Mad, Bad and dangerous to know) എന്ന് അദ്ദേഹത്തിനു കരോളീൻ ലാംബ് പ്രഭ്വി നൽകിയ വിശേഷണം പ്രസിദ്ധമാണ്.[1]

ഇറ്റലിയും ആസ്ത്രിയയുമായുള്ള യുദ്ധത്തിൽ ഇറ്റലിയിലെ വിപ്ലവസംഘടനയായ കാർബണാരിയിൽ ബൈറൺ ഒരു പ്രാദേശിക നേതാവായി പ്രവർത്തിച്ചു. തുടർന്ന് ഓട്ടമൻ ആധിപത്യത്തിനെതിരെയുള്ള ഗ്രീക്കുകാരുടെ വിമോചന സമരത്തിൽ പങ്കെടുക്കാൻ അദ്ദേഹം ഗ്രീസിലെത്തി. ഗ്രീക്കു ജനത ഇതിന്റെ പേരിൽ അദ്ദേഹത്തെ ഗ്രീസ് ഒരു ദേശീയ വീരനായി കൊണ്ടാടുന്നു.[2] ഗ്രീസിലെ മിസ്സോലോംഘിയിലായിരിക്കെ അദ്ദേഹം പനി ബാധിച്ചു മരിച്ചു.

അവലംബം

പ്രധാന കൃതികൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.