Remove ads
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
ഒരു മലയാളചലച്ചിത്രനടനാണ് ജോസ്. 60-ലധികം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം 1970-കളിൽ നായകവേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ജോസ് | |
---|---|
ജനനം | കൊച്ചി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടൻ |
സജീവ കാലം | 1977-ഇന്നുവരെ |
ജീവിതപങ്കാളി(കൾ) | രത്ന പ്രഭ |
കുട്ടികൾ | പ്രണതി |
കൊച്ചിയിൽ ജനിച്ച ഇദ്ദേഹം ദ്വീപ് എന്ന മലയാളം ചലച്ചിത്രത്തിലൂടെ 1977-ലാണ് അഭിനയരംഗത്തെത്തിയത്. മീൻ എന്ന ചലച്ചിത്രത്തിലെ ഇദ്ദേഹത്തിന്റെ വേഷവും അംബികയോടൊപ്പം അഭിനയിച്ച ഉല്ലാസപ്പൂത്തിരികൾ എന്ന ഗാനരംഗവും ശ്രദ്ധയാകർഷിച്ചിരുന്നു.
ഇദ്ദേഹത്തിന്റെ പുത്രിയായ പ്രണതി 2004-ൽ ഫോർ ദി പീപ്പിൾ എന്ന ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തുവരാൻ ശ്രമിച്ചിരുന്നു. ചിത്രം ഹിറ്റായിരുന്നുവെങ്കിലും പ്രണതിക്ക് കൂടുതൽ ഓഫറുകൾ ലഭിച്ചില്ല. 2011-ൽ പ്രണതി ശിവരഞ്ജൻ എന്നയാളെ വിവാഹം ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.