Remove ads
From Wikipedia, the free encyclopedia
കേരളത്തിലെ രാഷ്ട്രീയ-സന്നദ്ധ പ്രവർത്തകനായ ഒരു ക്രിസ്ത്യൻ പാതിരിയായിരുന്നു ഫാദർ വടക്കൻ എന്ന പേരിൽ പ്രശസ്തനായ ജോസഫ് വടക്കൻ (1 ഒക്ടോബർ 1919 – 28 ഡിസംബർ 2002). സ്വാതന്ത്ര്യസമര സേനാനിയും കർഷക തൊഴിലാളി പാർട്ടി (KTP) എന്ന രാഷ്ട്രീയകക്ഷിയുടെ സ്ഥപകനുമാണ് ഫാദർ വടക്കൻ. നിരവധി പ്രക്ഷോഭങ്ങൾക്കും പ്രതിഷേധ മാർച്ചുകൾക്കും സത്യാഗ്രഹങ്ങൾക്കും അദ്ദേഹം നേതൃത്ത്വം നൽകി. അറസ്റ്റ് വരിക്കുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. കത്തോലിക്കാപുരോഹിതനായിരുന്ന അദ്ദേഹത്തിന് ഒരു സന്ദർഭത്തിൽ സഭ ഭ്രഷ്ട് കൽപ്പിക്കുകയും ചെയ്തു.[1]
ജോസഫ് വടക്കൻ | |
---|---|
ജനനം | 1919 ഒക്ടോബർ 1 |
മരണം | 2002 ഡിസംബർ 28 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | പാതിരി |
അറിയപ്പെടുന്നത് | രാഷ്ട്രീയ-സന്നദ്ധ പ്രവർത്തനം |
വടക്കൻ ഇട്ടിക്കുരുവിന്റെയും കുഞ്ഞില ഇട്ടിക്കുരുവിന്റേയും മകനായി തൊയക്കാവിലാണ് ഫാദർ ജോസഫ് വടക്കന്റെ ജനനം. അദ്ധ്യാപകനായി ജോലിചെയ്തിരുന്ന യുവപ്രായത്തിൽ മറ്റു അദ്ധ്യാപകരെ സംഘടിപ്പിച്ചുകൊണ്ട് ക്വിറ്റ് ഇന്ത്യാസമരത്തിൽ പങ്കുചേർന്നു. 'തൊഴിലാളി' എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചുവന്ന ആഴ്ചപ്പതിപ്പ് പിന്നീട് ദിനപത്രമായി വളർന്നു. 1958-ൽ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സർക്കാറിനെതിരെയുണ്ടായ വിമോചന സമരത്തിൽ ജോസഫ് വടക്കൻ പ്രധാന പങ്കുവഹിച്ചു. എന്നാൽ മറ്റു ചില പ്രക്ഷോഭങ്ങളിൽ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലനുമായി അദ്ദേഹം ഒരുമിച്ചു നിന്നു. പിന്നീട് കേരളത്തിലെ കുടികിടപ്പ് കർഷകരെ സംഘടിപ്പിച്ച് പ്രക്ഷോഭം നയിക്കുകയും ബി.വെല്ലിംഗടനുമായി ചേർന്ന് കർഷക തൊഴിലാളി പാർട്ടി രൂപവൽകരിക്കുകയും ചെയ്തു.[2]
1977 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫാദർ വടക്കൻ കണ്ണൂർ നിയോജകമണ്ഡലത്തിൽ കർഷക തൊഴിലാളി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. 10,000 ൽ അധികം വോട്ടു പിടിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനുശേഷം അദ്ദേഹം പാർട്ടി പിരിച്ചുവിടുകയും സജീവരാഷ്ട്രീയം അവസാനിപ്പിയ്ക്കുകയും ചെയ്തു. തുടർന്ന് മുഴുവൻ സമയം പൗരോഹിത്യത്തിനായി ചെലവഴിച്ച അദ്ദേഹം, 2002 ഡിസംബർ 28-ന് 83-ആം വയസ്സിൽ അന്തരിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.