From Wikipedia, the free encyclopedia
ജെന്നി കരോലിൻ "ജെന്നിചെൻ" മാർക്സ് ലോംഗ്വെറ്റ് (ജീവിതകാലം: 1 മെയ് 1844 - 11 ജനുവരി 1883) ജെന്നി വോൺ വെസ്റ്റ്ഫാലെൻ മാർക്സിന്റെയും കാൾ മാർക്സിന്റെയും മൂത്ത മകളായിരുന്നു. ചുരുക്കത്തിൽ "ജെ. വില്യംസ്" എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന ഒരു രാഷ്ട്രീയ പത്രപ്രവർത്തകയായിരുന്ന അവർ ഭാഷാ ക്ലാസുകളിലും പഠിപ്പിച്ചിരുന്നു. 38 ആം വയസ്സിൽ ക്യാൻസർ മൂലം മരിക്കുന്നതിന് മുമ്പ് അഞ്ച് ആൺമക്കളും ഒരു മകളുമടങ്ങയിരുന്ന അവരുടെ കുട്ടികളിലെ ബാലാരിഷ്ടതകളെ അതിജീവിച്ച് പ്രായപൂർത്തിയെത്തിയ മൂന്ന് പേർ ബാക്കിയുണ്ടായിരുന്നു.
ജെന്നി ലോംഗ്വെറ്റ് | |
---|---|
ജനനം | Jenny Caroline Marx 1 മേയ് 1844 Paris, Second French Republic |
മരണം | 11 ജനുവരി 1883 38) Argenteuil, Third French Republic | (പ്രായം
തൊഴിൽ | Language teacher |
ജീവിതപങ്കാളി(കൾ) | Charles Longuet |
മാതാപിതാക്ക(ൾ) |
|
മാതാവിന്റെ പേരിൽ നിന്ന് വേർതിരിച്ചറിയാൻ "ജെന്നിചെൻ" എന്ന് കുടുംബത്തിനും അടുത്ത സുഹൃത്തുക്കൾക്കുമിടയിൽ അറിയപ്പെട്ടിരുന്ന ജെന്നി കരോലിൻ മാർക്സ് 1844 മെയ് 1 ന് കാൾ മാർക്സിന്റെയും ജെന്നി വോൺ വെസ്റ്റ്ഫാലെൻ മാർക്സിന്റെയും മൂത്ത മകളായി ഫ്രാൻസിലെ പാരീസിലാണ് ജനിച്ചത്. അവൾ ദുർബലയായ ഒരു കുട്ടിയായിരുന്നുവെങ്കിലും ബാല്യകാലത്തെ അതിജീവിച്ച കാൾ മാർക്സിന്റെ മക്കളിൽ ആദ്യത്തെയാളായിരുന്നു അവൾ.[1]
1868-ൽ തന്റെ 24-ാമത്തെ വയസ്സിൽ, മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കുകയെന്ന ലക്ഷ്യത്തിനായി ജെന്നി ഒരു ഫ്രഞ്ച് ഭാഷാ അധ്യാപികയെന്ന ജോലി സ്വീകരിച്ചു.[2] 1870 ൽ ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഐറിഷ് രാഷ്ട്രീയ തടവുകാരോടുള്ള പെരുമാറ്റത്തെക്കുറിച്ച് "ജെ. വില്യംസ്" എന്ന തൂലികാനാമത്തിൽ അവർ ധാരാളം ലേഖനങ്ങളഴുതി സോഷ്യലിസ്റ്റ് പത്രങ്ങൾക്ക് നൽകിയിരുന്നു.[3]
ഭാവി ഭർത്താവും ഫ്രഞ്ച് പത്രപ്രവർത്തകനും തീവ്ര രാഷ്ട്രീയ പ്രവർത്തകനുമായ ചാൾസ് ലോംഗുറ്റിനെ 1871 ൽ അവർ കണ്ടുമുട്ടി.[4] 1872 മാർച്ചിൽ വിവാഹനിശ്ചയം കഴിഞ്ഞ ഇരുവരും അതേ വർഷം ഒക്ടോബർ 10 ന് സെന്റ് പാൻക്രാസ് രജിസ്ട്രി ഓഫീസിൽ[5] നടന്ന ഒരു സിവിൽ ചടങ്ങിൽ വച്ച് വിവാഹിതരാകുകയും ജെന്നി ലോംഗ്വെറ്റ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു.[6]
മാതാപിതാക്കളെപ്പോലെ, ഈ യുവ ദമ്പതികളും അവരുടെ ജീവിതത്തിലെ ആദ്യകാലങ്ങളിൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടു.[7] വിവാഹം കഴിഞ്ഞയുടനെ ചാൾസിന് അധ്യാപകനായി ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ അവർ ഓക്സ്ഫോർഡിലേക്ക് മാറിയെങ്കിലും അദ്ദേഹത്തിന് ആഗ്രഹിച്ചതുപോലെ ജോലി നേടാൻ കഴിഞ്ഞില്ല.[8] ജെന്നി ഒരു സ്വകാര്യ അദ്ധ്യാപികയായി ജോലിചെയ്യുകയും ഫ്രഞ്ച്, ജർമ്മൻ, ഭാഷാ ക്ലാസുകളും ആലാപന പാഠങ്ങളും നടത്തുകയും ദമ്പതികൾക്ക് ജീവിക്കുവാനുള്ള തുച്ഛമായ വരുമാനം നേടുകയും ചെയ്തു.[9]
1874-ൽ ജെന്നിയും ഭർത്താവ് ചാൾസും അധ്യാപകരായി ജോലി കണ്ടെത്തിയപ്പോൾ ദമ്പതികളുടെ സാമ്പത്തിക ജീവിതം കൂടുതൽ സുസ്ഥിരമായിത്തീർന്നു. സെന്റ് ക്ലെമന്റ് ഡെയ്ൻസ് സ്കൂളിൽ ജർമ്മൻ അദ്ധ്യാപികയായി ജെന്നി ജോലി നേടി.[10] സ്കൂളിൽ നിന്നു നേടുന്ന കുറഞ്ഞ ശമ്പളത്തോടൊപ്പം സ്വകാര്യ പാഠങ്ങൾ നൽകിക്കൊണ്ട് അനുബന്ധ സമ്പാദ്യവും അവർ നേടിയിരുന്നു.[11] ജെന്നിയുടെ ഭർത്താവ് കിംഗ്സ് കോളേജിൽ ഫ്രഞ്ച് പഠിപ്പിക്കുന്ന ജോലി നേടിയത് ലണ്ടനിൽ ഒരു ചെറിയ വീട് പരിപാലിക്കാൻ ദമ്പതികളെ പര്യാപ്തരാക്കി.[12]
ഈ കാലഘട്ടത്തിലെ ജനന നിയന്ത്രണത്തിന്റെ അഭാവം കാരണം, ജെന്നി ലോംഗ്വെറ്റ് വിവാഹജീവിതത്തിന്റെ മിക്കവാറും എല്ലാ വർഷങ്ങളിലും ഗർഭവതിയായിരുന്നു.[13] 1873 സെപ്റ്റംബറിൽ അവൾ ആദ്യത്തെ പുത്രനു ജന്മു നല്കിയെങ്കലും, അടുത്ത വേനൽക്കാലത്തുണ്ടായ വയറിളക്കത്തിന്റെ ഫലമായി കുട്ടി മരിച്ചു.[14] രണ്ടാമത്തെ പുത്രൻ ജീൻ ലോറന്റ് ഫ്രെഡറിക് "ജോണി" ലോംഗുറ്റ് (1876-1938) മികച്ച രീതിയിൽ വളരുകയും പിൽക്കാലത്ത് ഫ്രാൻസിലെ സോഷ്യലിസ്റ്റ് പാർട്ടിയുടെ നേതാവായിത്തീരുകയും ചെയ്തു.[15]
1878 ൽ ജനിച്ചു മൂന്നാമത്തെ പുത്രൻ മാനസിക വെല്ലുവിളി നേരിടുകയും ഒരു രോഗിയായിത്തീരുകയും അഞ്ചാമത്തെ വയസ്സിൽ മരിക്കുകയും ചെയ്തു.[16] നാലാമത്തേയാളായ എഡ്ഗാർ "വുൾഫ്" ലോംഗ്വറ്റ് (1879-1950) ഒരു സമ്പൂർണ്ണ ജീവിതം നയിച്ച മെഡിക്കൽ ഡോക്ടറും ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയിലെ ഒരു പ്രവർത്തകനുമായിരുന്നു.[17]
1880 ജൂലൈയിൽ ഫ്രാൻസ് സർക്കാർ അനുവദിച്ച ഒരു രാഷ്ട്രീയ പൊതുമാപ്പ് ചാൾസ് ലോങ്യൂട്ടിന് ജന്മനാട്ടിലേക്ക് മടങ്ങാനുള്ള അവസരം അനുവദിക്കുകയും ജോർജസ് ക്ലെമെൻസിയോ സ്ഥാപിച്ച റാഡിക്കൽ ദിനപത്രമായ ലാ ജസ്റ്റിസിന്റെ പത്രാധിപരായി അദ്ദേഹം ജന്മനാട്ടിൽ മടങ്ങിയെത്തുകയും ചെയ്തു.[18] എന്നിരുന്നാലും, ഈ സമയമായപ്പോഴേക്കും, ജെന്നി ക്യാൻസർ ബാധിതനായിത്തീരുകയും കുറച്ചുകാലം അവൾ പ്രായമായ മാതാപിതാക്കളുടെ സമീപത്തായി തന്റെ മൂന്ന് ആൺമക്കളോടൊപ്പം ലണ്ടനിൽ താമസിക്കുകയും ചെയ്തു.[19] 1881 ഫെബ്രുവരിയിൽ ജെന്നിയും ആൺകുട്ടികളും ഭർത്താവിനൊപ്പം ചേരാൻ ഫ്രാൻസിലേക്ക് പോയി.[20] പാരീസിനടുത്തുള്ള അർജന്റെയിൽ പട്ടണത്തിൽ ഈ കുടുംബം താമസമാക്കുകയും അവിടെ കുട്ടികളുടെ മുത്തച്ഛൻ പതിവായി അവരെ സന്ദർശിക്കാറുണ്ടായിരുന്നു.[21]
അനാരോഗ്യമുണ്ടായിട്ടും, ജെന്നി മാർസെൽ ലോംഗുറ്റ് (1881-1949)[22] എന്നു പേരായ മറ്റൊരു മകനെ പ്രസവിക്കുകയും അദ്ദേഹം പിന്നീട് പാരീസ് പത്രമായ എൽ അറോറിലടക്കം ഒരു പത്രപ്രവർത്തകനായി ജോലി ചെയ്യുകയുമുണ്ടായി.[23] അവസാനത്തെ കുട്ടിയായ, ജെന്നി ലോംഗ്വറ്റ് എന്നുപേരുള്ള മകൾ 1882 സെപ്റ്റംബറിൽ ജനിക്കുകയും 1952 വരെ ജീവിക്കുകയും ചെയ്തു.[24]
മകളുടെ ജനനത്തിന് നാലുമാസത്തിനുശേഷം, ജെന്നി ലോംഗ്വറ്റ് 1883 ജനുവരി 11 ന് ഫ്രാൻസിലെ അർജന്റെയിൽ വച്ച് കുറച്ചുകാലമായി ബാധിച്ചിരുന്ന അർബുദബാധമൂലം 38 ആം വയസ്സിൽ അന്തരിച്ചു. അനാരോഗ്യം കാരണായി അവളുടെ പിതാവിന് ഫ്രാൻസിൽ നടന്ന ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ വയ്യാത്ത അവസ്ഥയിലായിരിക്കുകയും രണ്ടുമാസത്തിനുശേഷം അദ്ദേഹം അന്തരിക്കുകയും ചെയ്തു.[25]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.