Remove ads
From Wikipedia, the free encyclopedia
വളരെ ഉയരത്തിൽ ഉള്ള ഉയരം കുറഞ്ഞ നിത്യഹരിത വനങ്ങളാണ് ചോലവനങ്ങൾ.[1] മരങ്ങളുടെ നിബിഡമായ ശാഖകൾ പരസ്പരം കോർത്തിണങ്ങിക്കിടക്കുന്ന ഹരിതവിസ്തൃതിയാണ് ഷോലക്കാടുകൾ എന്നും അറിയപ്പെടുന്ന ഈ വനവിഭാഗം. [2] ചോലവനങ്ങൾ പശ്ചിമഘട്ടത്തിന്റെ തെക്കു ഭാഗത്ത് കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ കണ്ടു വരുന്നു. ചോലവനങ്ങളും പുൽമേടുകളും സാധാരണയായി ഇടകലർന്നു കാണുന്നു. ചോലവന ആവാസ വ്യവസ്ഥയിൽ 80 ശതമാനം പുൽമേടുകൾ ആണ്[3]
സമുദ്രനിരപ്പിൽ നിന്നും 1800 മീറ്റർ[4] ഉയരത്തിൽ ആണ് ചോലവനങ്ങൾ കാണപ്പെടുന്നത്.വംശനാശഭീഷണി നേരിടുന്ന ധാരാളം ജീവജാലങ്ങൾ ഇവിടെ കാണപ്പെടുന്നു. പുലി,കടുവ,ആന,കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ചോലവനങ്ങളിൽ കണ്ടു വരുന്നു. വംശനാശം നേരിട്ടു കൊണ്ടിരിക്കുന്ന വരയാടുകളെ[5] ചോലവനങ്ങളിൽ മാത്രം കാണുന്നു.[6]
ഇടവിട്ടുണ്ടാകുന്ന കാട്ടുതീ ഇലകളുടെ അവശിഷ്ടങ്ങളെയും മറ്റും നശിപ്പിക്കുകയും പുൽമേടുകളെ ക്രമപ്പെടുത്തുകയും വലിയ കാട്ടുതീ തടയുകയും ചെയ്യുന്നു ഇതു ചോലവനങ്ങളുടെ മാത്രം പ്രത്യേകതയാണ്
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.