ചെറു അരുവികളുടെ തീരങ്ങളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്ന പീത-ശ്വേത വിഭാഗത്തിൽപ്പെടുന്ന ചിത്രശലഭം.[1][2][3][4] നീർമാതളം (Crateva adansonii) എന്ന സസ്യം കാണുന്ന പ്രദേശങ്ങളിൽ കൂട്ടത്തോടെ കാണപ്പെടുന്നതിനാൽ നീർമാതള ശലഭം എന്നും ഇവ അറിയപ്പെടുന്നു. ആൺശലഭങ്ങളുടെ ചിറകുകൾക്ക് വെളുത്ത ഉപരിതലമാണുള്ളത്. ചിറകുകളുടെ അഗ്രഭാഗം ചോക്കളേറ്റ് നിറമോ കറുപ്പ് നിറമോ ആണ്. എന്നാൽ പിൻചിറകുകളുടെ അടിവശം കടും മഞ്ഞനിറവും അരികുകൾ ചോക്കളേറ്റ് നിറവും ആണ്. പെൺശലഭങ്ങൾക്ക് പൊതുവെ വെളുപ്പ് നിറമാണ്. ചിറകുകളുടെ അരികിൽ ഇരുണ്ട തവിട്ടുനിറമുള്ള നേരിയ പാടുകൾ കാണാം. പച്ച നിറമുള്ള മുട്ടകൾ ചെടിയുടെ ഇളം തണ്ടിൽ കൂട്ടമായാണ് നിക്ഷേപിക്കുന്നത്. പച്ചനിറമുള്ള ശലഭപ്പുഴുവിന്റെ ഇരു വശങ്ങളിലും കടുംപച്ചവര കാണാം.

Thumb
Chocolate Albatross (খয়রিকাপাস)

വസ്തുതകൾ ചോക്കളേറ്റ് ആൽബട്രോസ് (Chocolate Albatross), ശാസ്ത്രീയ വർഗ്ഗീകരണം ...
ചോക്കളേറ്റ് ആൽബട്രോസ്
(Chocolate Albatross)
Thumb
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Appias
Species:
A. lyncida
Binomial name
Appias lyncida
Cramer, 1777
അടയ്ക്കുക
Thumb
chocolate albatross butterfly from koottanad Palakkad Kerala

ചിത്രശാല

അവലംബം

പുറം കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.