ചെറുകാട്
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
Remove ads
ഇന്ത്യൻ രചയിതാവ് From Wikipedia, the free encyclopedia
മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നായകനുമായിരുന്നു ചെറുകാട് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരടി (ഓഗസ്റ്റ് 26, 1914 - ഒക്ടോബർ 28, 1976). പട്ടാമ്പി ഗവ. കോളേജിൽ മലയാളവിഭാഗത്തിൽ അദ്ധ്യാപകനായിരുന്നു. പരമ്പരാഗതരീതിയിൽ സംസ്കൃതവും വൈദ്യവും പഠിച്ച ഗോവിന്ദപിഷാരോടി പ്രൈമറി സ്കൂൾ അദ്ധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. രാഷ്ട്രീയപ്രവർത്തനത്തെത്തുടർന്ന് സർവ്വീസിൽ നിന്നും പിരിച്ചു വിട്ടു. ജീവിതപ്പാത എന്ന ആത്മകഥയ്ക്ക് സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലങ്കാടൻ എന്ന പേരിൽ ഹാസ്യകവിതകൾ എഴുതിയിരുന്നു.
ചെറുകാട് ഗോവിന്ദപിഷാരോടി | |
---|---|
ജനനം | ഓഗസ്റ്റ് 26, 1914 പുലാമന്തോൾ ഗ്രാമപഞ്ചായത്ത്, ചെമ്മലശ്ശേരി,പെരിന്തൽമണ്ണ, മലപ്പുറം ജില്ല, കേരളം |
മരണം | ഒക്ടോബർ 27, 1976 |
തൂലികാ നാമം | ചെറുകാട് |
ദേശീയത | ഇന്ത്യ |
Genre | യാത്രാവിവരണം, നോവൽ, കവിത |
വിഷയം | സാമൂഹികം |
സാഹിത്യ പ്രസ്ഥാനം | ദേശാഭിമാനി സ്റ്റഡി സർക്കിൾ |
പങ്കാളി | ലക്ഷ്മി പിഷാരസ്യാർ |
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ(10°55′27.61″N 76°10′37.34″E) ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. ഗുരു ഗോപാലൻ എഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തൽമണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു[1].
ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി സംസ്കൃത കോളേജിലുംഗവൺമെന്റ് സംസ്കൃത കോളേജ് പട്ടാമ്പിയിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു.[2]
1936ൽ കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. കെ.പി. രവീന്ദ്രൻ, കെ.പി. രമണൻ, കെ.പി. മോഹനൻ, സി.പി. മദനൻ, സി.പി. ചിത്ര, സി.പി. ചിത്രഭാനു എന്നിവർ മക്കളാണ്. 1976 ഒക്ടോബർ 28-ന് അന്തരിച്ചു.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. "സമൂഹത്തിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതായിരിക്കണം സാഹിത്യരചന" എന്നതായിരുന്നു ചെറുകാടിന്റെ വിശ്വാസപ്രമാണം.[2] തന്റെ ചുറ്റിലും നടക്കുന്നതും തനിക്ക് സുപരിതവുമായ ജീവിതത്തെയാണ് അദ്ദേഹം സാഹിത്യത്തിലേക്ക് പിടിച്ചുകയറ്റിയത്. മണ്ണിനെ അറിഞ്ഞുകൊണ്ട് സാഹിത്യരചന നടത്തിയ അദ്ദേഹം ആത്മകഥയായ ജീവിതപ്പാതയിലൂടെ മലയാളസാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ സ്മരണാർത്ഥം പെരിന്തൽമണ്ണയിലെ ചെറുകാട് സ്മാരക ട്രസ്റ്റ് നൽകുന്ന സാഹിത്യ അവാർഡാണ് ചെറുകാട് അവാർഡ്. 1978 മുതൽ നൽകിവരുന്നു. പ്രഥമപുരസ്കാരം കെ.എസ്. നമ്പൂതിരിക്കായിരുന്നു. 2012ലെ പുരസ്കാരം സുസ്മേഷ് ചന്ത്രോത്ത് എഴുതിയ ബാർ കോഡ് എന്ന കൃതിക്ക് ലഭിച്ചു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.