From Wikipedia, the free encyclopedia
ലുത്ജനിഡേ (Lutjanus) കുടുംബത്തിലെ പെർസിഫോം മത്സ്യങ്ങളുടെ വിഭാഗത്തെയാണ് സ്നാപ്പർ മത്സ്യങ്ങൾ എന്ന് പറയുന്നത്. ഈ വിഭാഗത്തിലെ ചില മത്സ്യങ്ങൾ സമുദ്രങ്ങളിൽ വസിക്കുകയും ശുദ്ധജലത്തിൽ ഇര തേടുകയും ചെയ്യുന്നു. സ്നാപ്പർ കുടുംബത്തിൽ ഏകദേശം 113 ഇനം ഉൾപ്പെടുന്നു. ചിലത് പ്രധാനപ്പെട്ട ഭക്ഷ്യ ഇനങ്ങളൂം മറ്റുള്ളവ അലങ്കാരമത്സ്യങ്ങളും ആണ്. ഇവയിൽ ഏറ്റവും അറിയപ്പെടുന്ന വിഭാഗമാണ് സ്നാപ്പർ (Snapper or Red Snapper) അഥവാ ചെമ്പല്ലി. പഹരി, മുറുമീൻ [2] എന്നും അറിയപ്പെടുന്നു.[3]
ചെമ്പല്ലി | |
---|---|
![]() | |
ചെമ്പല്ലി | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | Perciformes |
Family: | Lutjanidae T. N. Gill, 1861 |
Genera[1] | |
|
ഇന്ത്യയിൽ അറിയപ്പെടുന്ന ചെമ്പല്ലി ഇനങ്ങളാണ് താഴെ പറയുന്നവ
കൂടാതെ പ്രാദേശികമായ നിരവധി സ്നാപ്പർ മത്സ്യങ്ങളും ഈ പേരിൽ അറിയപ്പെടുന്നു.
ചെമ്പല്ലി മത്സ്യത്തിൽ ഡോകോസാഹെക്സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും. വിറ്റാമിൻ ബി 12, പ്രോട്ടീൻ എന്നിവയും ചെമ്പല്ലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മർദ്ദം തടയാൻ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്.[4]
Seamless Wikipedia browsing. On steroids.