Remove ads
From Wikipedia, the free encyclopedia
സാഹിത്യകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ, അദ്ധ്യാപകൻ, നിയമജ്ഞൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന വ്യക്തിയായിരുന്നു ചെങ്ങാരപ്പളളി നാരായണൻപോറ്റി (ജീവിതകാലം: 25 ഡിസംബർ 1917 മുതൽ 17 മേയ് 1993 വരെ).
ചെങ്ങാരപ്പളളി നാരായണൻപോറ്റി | |
---|---|
ജനനം | നാരായണൻപോറ്റി |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ, പത്രപ്രവർത്തകൻ, രാഷ്ട്രീയപ്രവർത്തകൻ |
ഹരിപ്പാട് ചെങ്ങാരപ്പള്ളി മഠത്തിൽ പരമേശ്വരൻ പോറ്റിയുടെയും ആർച്ചദേവിയുടെയും മകനായിരുന്നു അദ്ദേഹം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും മലയാളഭാഷയും സാഹിത്യവും ഐച്ഛികമായി എടുത്ത് അദ്ദേഹം ഓണേഴ്‌സ് ബിരുദം നേടി. പിന്നീട് നിയമത്തിലും ബിരുദമെടുത്തു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചു. ആർ.എസ്.പി.യിൽ സജീവമായി കുറെക്കാലം പ്രവർത്തിക്കുകയുണ്ടായി. ആർ.എസ്.പി. കേരളഘടകത്തിന്റെ ആദ്യകാല പ്രമുഖനേതാക്കളിൽ ഒരാളായിരുന്നു പോറ്റി. 1952ലും, 1954ഉം അദ്ദേഹം തിരു-കൊച്ചി നിയമസഭയിൽ അംഗമായിരുന്നു.[1] കുറച്ചു നാൾ അദ്ദേഹം മണ്ണാറശാലയിൽ അപ്പർ പ്രൈമറി സ്‌ക്കൂളിൽ അദ്ധ്യാപകനായി. കുറച്ചുകാലം തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജിൽ മലയാളം ലക്ചറർ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങിയ പോറ്റി പിന്നീട് കുറെക്കാലം വിശ്വവിജ്ഞാനകോശത്തിന്റെ അസിസ്റ്റന്റ് എഡിറ്റർ ആയിരുന്നു. പത്രപ്രവർത്തനരംഗത്തും അദ്ദേഹം തൻറേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ദേശബന്ധു, മലയാളി, കേരളഭൂഷണം എന്നീ പത്രങ്ങളിൽ അദ്ദേഹം പത്രാധിപർ ആയി പ്രവർത്തിച്ചിട്ടുണ്ട്.
കേരള സാഹിത്യഅക്കാദമിയുടെ നിർദ്ദേശം അനുസരിച്ച് രചിതമായ 'മലയാളസാഹിത്യസർവ്വസ്വം' ഒരു റഫറൻസ് ഗ്രന്ഥമാണ്. മലയാള സാഹിത്യത്തിലെ പ്രശസ്തകൃതികൾ, ഗ്രന്ഥകാരന്മാർ എന്നിവരെകുറിച്ച് ഉള്ള ലഘുവായ കുറിപ്പുകൾ, ഒരു വിജ്ഞാനകോശത്തിലെന്നവണ്ണം സാഹിത്യസർവ്വസ്വത്തിൽ സംവിധാനം ചെയ്തിരിക്കുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.