Remove ads

ജലപ്രവാഹത്തെ തടഞ്ഞുനിർത്തി ജലസംഭരണികൾ ഉണ്ടാക്കുന്നതിന് നിർമ്മിക്കുന്ന മതിലുകളാണ് ബണ്ട് അഥവാ ചിറ എന്നറിയപ്പെടുന്നത്. ചിറകെട്ടിയുണ്ടാവുന്ന ജലാശയവും ചിറ എന്നറിയപ്പെടാറുണ്ട്. ചിറകൾ താൽക്കാലിമായുള്ള ആവശ്യത്തിനും സ്ഥിരാവശ്യത്തിനും വേണ്ടി നിർമ്മിക്കാറുണ്ട്. കടലിനോടടുത്തുള്ള പ്രദേശങ്ങളിൽ പുഴയിൽ ഉപ്പു വെള്ളം കയറി കൃഷി നശിക്കാതിരിക്കാൻ വേനൽക്കാലങ്ങളിൽ ചിറ കെട്ടാറുണ്ട്.

നിർമ്മിതി

ജലാശയങ്ങളിൽ മണ്ണടിഞ്ഞ് പ്രകൃതിദത്ത ചിറകൾ രൂപപ്പെടുന്നു.താൽക്കാലിക ഉപയോഗത്തിനുള്ള ചിറകൾ നിർമ്മിക്കുന്നതിന് മണലും മണ്ണും കല്ലും മരവും ഉപയോഗിക്കുന്നു. തെങ്ങ്,കവുങ്ങ്,പന,മുള തുടങ്ങിയവ താൽക്കാലിക ചിറയുടെ അസംസ്കൃത വസ്തുക്കളാണ്. ജലപ്രവാഹത്തെ ആവശ്യാനുസരണം നിയന്ത്രിക്കുന്നതിനുള്ള വാതിലുകളും ചിറയിൽ ഉണ്ടാവാറുണ്ട്.

പ്രധാനപ്പെട്ട ചിറകൾ

ഉൾനാടൻ ജലസംഭരണികൾ ധാരാളമുള്ള കേരളത്തിൽ ചിറകളും അനവധിയുണ്ട്. ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കം ബണ്ട് ഇവയിൽ വലുതാണ്. ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള തോട്ടപ്പള്ളി സ്പിൽവേ വേമ്പനാട്ട് കായലിൽ നിന്ന് അറബിക്കടലിലേക്കും തിരിച്ചുമുള്ള ജലപ്രവാഹം നിയന്ത്രിക്കുന്നതിനുള്ള സംവിധാനമാണ്.തോട്ടപ്പള്ളി സ്പിൽവേയിലൂടെ ദേശീയപാത 544 കടന്നുപോകുന്നു. എറണാകുളം ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു ബണ്ടുകളാണ് പാതാളം ബണ്ടും പുറപ്പിള്ളിക്കവു ബണ്ടും.പാതാളം ബണ്ട് സ്ഥിരം സംവിധാനമാണ്.അതേസമയം പുറപ്പിള്ളിക്കാവ് ബണ്ട് മണ്ണുമാന്തിക്കപ്പലിന്റെ സഹായത്താ‍ൽ പുഴമണൽ ഉപയോഗിച്ച് നിർമ്മിക്കുന്നു.ഇത്തരം മണൽ ബണ്ടുകൾ വർഷക്കാലത്ത് തനിയെ പൊട്ടുകയോ പൊട്ടിക്കുകയോ ചെയ്യുന്നു.

Remove ads

കൗതുകം

ചിത്ര ശേഖരം

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads