എലിസബത്ത് II രാജ്ഞിയുടെ മരണത്തിന് ശേഷം ബ്രിട്ടിഷ് രാജവംശത്തിന്റെ പുതിയ രാജാവായി അധികാരമേറ്റ വ്യക്തിയാണ് ചാൾസ് മൂന്നാമൻ (ജനനം 14 നവംബർ 1948).[2] മുഴുൻ പേര് ചാൾസ് ഫിലിപ് ആർതർ ജോർജ് എന്നാണ്. ബ്രിട്ടൻ്റെയും മറ്റ് പതിനാല് കോമൺവെൽത്ത് രാജ്യങ്ങളുടെയും രാജാവാണ് അദ്ദേഹം. ഇദ്ദേഹം 1948 നവംബർ 14 ന് ലണ്ടനിലെ ബക്കിങ്ങ്ഹാം കൊട്ടാരത്തിൽ എലിസബത്ത് രാജ്ഞിയുടെയും ഫിലിപ് രാജകുമാരന്റെയും മകനായി ജനിച്ചു[3].
ചാൾസ് മൂന്നാമൻ | |
---|---|
Head of the Commonwealth | |
Charles in 2017 as Prince of Wales | |
ഭരണകാലം | 8 September 2022 മുതൽ |
മുൻഗാമി | Elizabeth II |
Heir apparent | William, Prince of Wales |
ഭാര്യമാർ |
|
മക്കൾ | |
| |
പേര് | |
Charles Philip Arthur George[fn 1] | |
രാജവംശം | Windsor |
പിതാവ് | Prince Philip, Duke of Edinburgh |
മാതാവ് | Elizabeth II |
ഒപ്പ് | Charles's signature in black ink |
ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ കാലയളവിൽ കിരീടാവകാശിയായിരുന്ന അദ്ദേഹം, 73-ാം വയസ്സിൽ രാജാവായി തിരഞ്ഞെടുത്തപ്പോൾ ബ്രിട്ടീഷ് സിംഹാസനം ഏറ്റെടുക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയായി മാറി.
ജീവിതരേഖ
തന്റെ മുത്തച്ഛനായ ജോർജ്ജ് ആറാമന്റെ ഭരണകാലത്ത് 1948 നവംബർ 14 ന് ബക്കിംഗ്ഹാം കൊട്ടാരത്തിലാണ് ചാൾസ് ജനിച്ചത്.[4] ചാൾസിന് മൂന്ന് വയസ്സുള്ളപ്പോൾ മുത്തച്ഛൻ മരിച്ചു. തുടർന്ന് അമ്മ സിംഹാസനത്തിൽ കയറി, അദ്ദേഹത്തെ അനന്തരാവകാശിയാക്കി. 1958-ൽ വെയിൽസ് രാജകുമാരനായി ചാൾസ് തിരഞ്ഞെടുക്കപ്പെട്ടു. പിതാവ് ഫിലിപ്പ് രാജകുമാരൻ, എഡിൻബറോ ഡ്യൂക്ക് ആയിരുന്നതുപോലെ അദ്ദേഹം വിദ്യാഭ്യാസം നേടിയത് ചീം ആന്റ് ഗോർഡൻസ്റ്റൗൺ സ്‌കൂളുകളിലാണ്. ചാൾസ് പിന്നീട് ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലുള്ള ഗീലോംഗ് ഗ്രാമർ സ്‌കൂളിന്റെ ടിംബർടോപ്പ് കാമ്പസിൽ ഒരു വർഷം ചെലവഴിച്ചു. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്ന് ആർട്‌സ് ബിരുദം നേടിയ ശേഷം, ചാൾസ് 1971 മുതൽ 1976 വരെ വ്യോമസേനയിലും നാവികസേനയിലും സേവനമനുഷ്ഠിച്ചു. 1981-ൽ, ലേഡി ഡയാന സ്പെൻസറെ വിവാഹം കഴിച്ചു, അവർക്ക് രണ്ട് ആൺമക്കളുണ്ട്, വില്യവും ഹാരിയും. 1996-ൽ, വിവാഹമോചനം നേടി. ഡയാന അടുത്ത വർഷം മരിച്ചു. 2005-ൽ, ചാൾസ് തന്റെ ദീർഘകാല പങ്കാളിയായ കാമില പാർക്കർ ബൗൾസിനെ വിവാഹം കഴിച്ചു.
കുറിപ്പുകൾ
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.