ചങ്ങലമരം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
കേരളത്തിലെ വയനാട് ജില്ലയിലെ ലക്കിടിയിൽ ആണ് ചങ്ങലമരം (11°31′6.95″N 76°1′15.29″E). ചങ്ങല ചുറ്റിയ ഈ വലിയ മരത്തിന് സ്ഥലത്തെ ഐതിഹ്യങ്ങളിൽ പ്രത്യേക സ്ഥാനമുണ്ട്. കൽപറ്റയിൽ നിന്നും 16 കിലോമീറ്ററും സുൽത്താൻ ബത്തേരിയിൽ നിന്ന് 41 കിലോമീറ്ററും മാനന്തവാടിയിൽ നിന്ന് 51 കിലോമീറ്ററുമാണ് ചെയിൻ മരത്തിലേക്കുള്ള ദൂരം. [1]
ഐതിഹ്യമനുസരിച്ച് കരിന്തണ്ടൻ എന്ന ആദിവാസി യുവാവാണ് ഒരു ബ്രിട്ടീഷ് എഞ്ജിനിയറിന് ദുർഘടമായ മലനിരകളിലൂടെ വയനാട്ടിലേക്കുള്ള വഴി കാണിച്ചുകൊടുത്തത്. ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി സ്വന്തമാക്കുവാനായി ബ്രിട്ടീഷ് എഞ്ജിനിയർ തന്റെ വഴികാട്ടിയായ ഈ ആദിവാസി യുവാവിനെ കൊന്നുകളഞ്ഞു. ഗതികിട്ടാതെ ആദിവാസിയുവാവിന്റെ ആത്മാവ് ഈ വഴി പോകുന്ന യാത്രക്കാരെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. ഒരു മന്ത്രവാദി പിന്നീട് കരിന്തണ്ടന്റെ ആത്മാവിനെ ഈ മരത്തിലേക്ക് ചങ്ങലകൊണ്ട് ബന്ധിച്ചു എന്നാണ് വിശ്വാസം.[2] [3] [4] ഇതുവഴി കടന്നുപോകുന്ന യാത്രികരിൽ പലരും സുരക്ഷിതമായ യാത്രയ്ക്ക് വേണ്ടിയും കരിന്തണ്ടനോടുള്ള ആദരസൂചകമായും ഇവിടം സന്ദർശിക്കാറുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.