From Wikipedia, the free encyclopedia
ഗ്രെയ്സ് അന്ന ഗുഡ്ഹ്യൂ കൂളിഡ്ജ് (ജീവിതകാലം : ജനുവരി 3, 1879 – ജൂലൈ 8, 1957) അമേരിക്കൻ ഐക്യനാടുകളുടെ മുപ്പതാമത്തെ പ്രസിഡൻറായിരുന്ന കാൽവിൻ കൂളിഡ്ജിൻറെ ഭാര്യയും അദ്ദേഹം പ്രസിഡൻറായിരുന്ന 1923 മുതൽ 1929 വരെയുള്ള കാലത്ത്ത യു.എസ്. പ്രഥമവനിതയുമായിരുന്നു. 1902 ൽ യൂണിവേഴ്സിറ്റി ഓഫ് വെർമോണ്ടിൽ നിന്നു ടീച്ചിംഗിൽ ബിരുദമെടുക്കുകയും മസാച്ച്യുസെറ്റ്സിലെ നോർത്താംപ്ടണിലുള്ള “ക്ലാർക്ക് സ്കൂൾസ് ഓഫ് ഹിയറിങ് & സ്പീച്ച്"ൽ ചേർന്ന് ബധിരരായ കുട്ടികൾക്ക് അധരചലനങ്ങളിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള പരിശീലനം നൽകി. 1904 ൽ അവർ കാൽവിൻ കൂളിഡ്ജിനെ കണ്ടുമുട്ടുകയും തൊട്ടടുത്ത വർഷം അവർ തമ്മിൽ വിവാഹതരാകുകയും ചെയ്തു.
ഭർത്താവ് രാഷ്ട്രീയജീവിതത്തിൽ മുന്നേറിയപ്പോൾ ഗ്രെയിസ് പൊതുജീവിതം ഒഴിവാക്കി നിർത്തിയിരുന്നു. 1919 ൽ കാൽവിൻ കൂളിഡ്ജ് മസാച്ച്യുസെറ്റ്സിലെ ഗവർണറായി തെരഞ്ഞെടുക്കപ്പെട്ട കാലത്ത് അവർ നോർത്താംപ്ടണിലെ കുടുംബത്തിൽ കുട്ടികളോടൊപ്പം കഴിഞ്ഞു. 1920 ൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ കുടുംബം വാഷിങ്ടൺ ടി.സി.യിലേയ്ക്കു മാറുകയും വില്ലാർഡ് ഹോട്ടലിൽ താമസമാക്കുകയും ചെയ്തു. രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചും സ്ത്രീകളുടെ അവകാശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചു അവർ യാതൊരു സംവാദത്തിനും തയ്യാറല്ലായിരുന്നു. പകരം, റെഡ് ക്രോസ്, വിസിറ്റിങ് നഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകളിൽ സേവനം ചെയ്യുന്നതിനു സ്വയം സമർപ്പിച്ചു. 1924 ൽ തന്റെ പുത്രനായ കാൽവിൻ മരണമടഞ്ഞപ്പോൾ രാജ്യത്തിന്റെ മുഴുവൻ സഹതാപം അവർക്കു നേരേയായിരുന്നു. മറ്റ് പ്രഥമവനിതകളിൽനിന്നു വ്യത്യാസ്ഥയായി, സ്വകാര്യ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ പൊതുശ്രദ്ധയിൽ നിന്നു് പൂർണ്ണമായി ഒഴിവായി നിൽക്കാതെ ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ ഗ്രെയ്സ് ഔദ്യോഗികജോലികൾ പുനരാരംഭിച്ചു.
1929 ൽ കാൽവിൻ കൂളിഡ്ജിൻറെ പ്രസിഡൻറായുള്ള ഔദ്യോഗിക കാലാവധി അവസാനിച്ചപ്പോൾ ദമ്പതികൾ നോർത്താംപ്ടണിലേയ്ക്കു പോയി. 1933 ൽ ഭർത്താവിൻറെ മരണശേഷം അവർ വീണ്ടും ബധിരരായ കുട്ടികളോപ്പം ജോലി ചെയ്യുകയും അനേകം മാഗസിനകളിൽ ലേഖനങ്ങൾ എഴുതുകയും ചെയ്തിരുന്നു. മെർസേർസ്ബർഗ്ഗ് അക്കാദമി, ക്ലാർക്ക് സ്കൂൾ എന്നിവയുടെ ബോർഡുകളിൽ അവർ അംഗമായിരുന്നു. രണ്ടാം ലോകമഹായദ്ധത്തിൻറെ തുടക്കത്തിൽ ഗ്രെയിസ് ഒരു നാടൻ നോർത്താംപ്ടൺ കമ്മിറ്റിയിൽ ചേർന്ന് യൂറോപ്പിൽനിന്നുള്ള ജൂത അഭയാർത്ഥികളെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും തന്റെ ഭവനം 1942 ജൂലൈ 21 ന് സ്ഥാപിതമായ WAVES (Women Accepted for Volunteer Emergency Service) എന്ന യു.എസ്. നേവൽ റിസർവ്വിൻറെ വനിതാ വിംഗിന് പാട്ടത്തിനു നൽകുകയും ചെയ്തു. 1957 ൽ ഗ്രെയ്സ്ഹൃദ്രോഗത്താൽ അവർ മരണമടയുകയും വെർമോണ്ടിലെ പ്ലിമത്തിൽ ഭർത്താവിൻറെയും മകൻറെയും ശവകുടീരത്തിനു സമീപം സംസ്കരിക്കപ്പെടുകയും ചെയ്തു.
ഗ്രെയ്സ അന്ന ഗുഡ്ഹ്യൂ 1879 ജനുവരി മൂന്നിന് വെർമോണ്ടിലെ ബർലിങ്ടണിൽ ജനിച്ചു. ആൻഡ്രൂ ഇസ്സാക്ലർ ഗുഡ്ഹ്യൂവിന്റെയും (1848-1923) ലെമിറ ബാരറ്റ് ഗുഡീയുടെയും (1849-1929) ഏക സന്താനമായിരുന്നു അവർ. ഇംഗ്ലീഷ് പിന്തുടർച്ചയായിരുന്നു അവരുടേത്. ഒരു സാധാരണ വീട്ടമ്മയായിരുന്ന ഗ്രെയസിൻറെ മാതാവ് അവരെ തയ്യൽ, പാചകം, ഗാർഡനിംഗ് തുടങ്ങിയവ പരിശീലിപ്പിച്ചിരുന്നു.
ബർലിങ്ടണിലുള്ള ഒരു നാടൻ പബ്ലിക് ഗ്രേഡ സ്കൂളിൽ അഞ്ചാം വയസിലാണ് ഗ്രെയ്സ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് ബെർലിങ്ടൺ പബ്ലിക് മിഡിൽ സ്കൂളിൽ ചേർന്നു. ഇക്കാലത്ത് ഗ്രെയ്സ് സംഗീതത്തിൽ തൽപരയാകുകയും പിയാനോ പാഠങ്ങൾ സ്വായത്തമാക്കുകയും ചെയ്തു. 1893 ൽ അവർ ബർലിങ്ടൺ ഹൈസ്കൂളിൽ പഠനത്തിന് ചേർന്നു. അവിടെനിന്ന് ലാറ്റിൻ, ഫ്രഞ്ച് ഭാഷകളും ഭൂഗർഭശാസ്ത്രം, ജീവശാസ്ത്രം, രസതന്ത്രം എന്നിവ പഠിച്ചു. ഇതിനിടെ ഒരു സ്വകാര്യസ്ഥാപനത്തിൽ നിന്ന് പ്രസംഗകലയിലും പ്രാവീണ്യം നേടി. ബധിരരായം കുട്ടകൾക്കു പരിശീലനം നൽകുന്ന ഒരു ബാല്യകാല സുഹൃത്തിൽനിന്നുള്ള പ്രചോദനമുൾക്കൊണ്ട്, അവർ ഈ വിഷയത്തിൽ ക്ലാർക്ക് സ്കൂൾസ് ഫോർ ഹിയറിങ് & സ്പീച്ച് എന്ന സ്ഥാപനത്തിൽ പരിശീലനത്തിനു ചേരുകയും അവിടെ ഒരു അദ്ധ്യാപികയായി ജോലി ചെയ്യാനാരംഭിക്കുകയും ചെയ്തു. ബധിരരായ കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നത് അവരുടെ ജീവിതംമുഴുവൻ നിറഞ്ഞുനിന്ന അഭിലാഷമായിത്തീർന്നു.
കോളജ് ജീവിതകാലത്ത് ഗ്രെയസ് അനവധി ചെറുപ്പക്കാരുമായി ഇടപഴകിയിരുന്നു. അതിലൊന്ന് ഫ്രാങ്ക് ജോയ്നർ എന്നയാളായിരുന്നു. വിവാഹത്തിനടുത്തുവരെയെത്തിയ ഈ ബന്ധം 1903 ൽ യുവ അഭിഭാഷകനായ കാൽവിൻ കൂളിഡ്ജുമായി കണ്ടുമുട്ടിയതോടെ അവസാനിച്ചു. Grace's ഗ്രെയിസിൻറെ ഉർജ്ജസ്വലതയും ആകർഷണശക്തിയും കൂളിഡ്ജിനെ വല്ലാതെ ആകർഷക്കുകയും 1905 ൽ അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്തു. ഗ്രെയസ് വിവാഹത്തിനു സമ്മതം മൂളിയെങ്കിലും അവരുടെ മാതാവ് ആദ്യം അനുകൂലമായിരുന്നില്ല. 1905 ഒക്ടോബവ് 4 ന് ഗുഡ്ഹ്യൂവും കൂളിഡ്ജും ലളിതമായ ചടങ്ങിൽ വധുവിന്റെ ബർലിങ്ടണിലെ കൂളിഡ്ജ് ഹൌസിൽവച്ച് വിവാഹിതരായി. ഈ വീട് 1993 ൽ ചാംപ്ലെയിൻ കോളജിൻറെ നേതൃത്വത്തിൽ പൂർവ്വസ്ഥിതിയിലാക്കിയിരുന്നു. ഒരാഴ്ച്ച മോൺട്രിയലിൽ ചെലവഴിച്ചശേഷം ദമ്പതികൾ മസാച്ച്യുസെറ്റ്സിലെ നോർത്താംപ്ടണിൽ വാസമുറപ്പിച്ചു. 1907 ൽ മസാച്ച്യുസെറ്റ്സ് ജനറൽ കോർട്ടിലേയ്ക്കു തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം കാൽവിൻ കൂളിഡ്ജിന്റെ രാഷ്ട്രീയ ജൈത്യയാത്ര ആരംഭിച്ചു. ഇതിനു ശേഷം ഒന്നിനുപുറകേ ഒന്നായി, 3 തവണ ഒരു വർഷം കാലാവധിയുള്ള മസാച്ച്യുസെറ്റ്സ് ലെഫ്റ്റനൻറ ഗവർണർ പദവിയിൽ (1916 -1918) തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അതിനുശേഷം ഒരുതവണ മസാച്ച്യൂസെറ്റ് ഗവർണറായി. 1920 ൽ വൈസ് പ്രസിഡന്റായി തെരഞ്ഞടുക്കപ്പെടുകയും 1921 മാർച്ച് മാസത്തിൽ ഔദ്യാഗികമായി ചുമതലയേറ്റെടുക്കുകയും ചെയ്തു. ഇക്കാലത്ത് ഗ്രെയിസ് പൊതുജീവിതത്തിലേയ്ക്കു എത്തിനോക്കുകപോലും ചെയ്തില്ല.
ഹാർഡിങ്ങൻറെ മരണശേഷം കാൽവിൻ കൂളിഡ്ജ് പ്രസിഡൻറുപദത്തിലെത്തി. ഭർത്താവിൻറെ അഭീഷ്ടപ്രകാരം ഗ്രെയ്സ് പുതിയ ഭരണകൂടത്തിനു കീഴിൽ നാട്യങ്ങളില്ലാത്തതും അന്തസ്സുറ്റതുമായ പുതിയൊരു പൊതുജീവിതത്തിനു തുടക്കമിട്ടു. ജനപ്രിയയായ വൈറ്റ് ഹൌസ് ആതിഥേയയായിരുന്നു അവർ.1931 ൽ, അക്കാലത്തു ജീവിച്ചിരുന്ന 12 മഹതികളായ വനിതകളിൽ ഒരാളായി അവർ തെരഞ്ഞെടക്കപ്പെട്ടിരുന്നു.
നോർതാംപ്ടണിൽ കൂടുതൽ സ്വകാര്യത ലഭിക്കുന്നതിനായി കൂളിഡ്ജ് കുടുബം “ബീച്ചസ്” എന്ന പേരിൽ ഒരു വലിയ വീടും വിശാലമായി സ്ഥലവും വാങ്ങുകയുണ്ടായി. 1933 ജനുവരി 5 ന്, തൻറെ അറുപതാമത്തെ വയിസിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്താൽ മുൻ പ്രസിഡൻറ് മരണപ്പെട്ടത് ഇവിടെവച്ചായിരുന്നു. ഭർത്താവിൻറെ മരണത്തിനു ശേഷം ഗ്രെയിസ് കൂളിഡ്ജ് ബധിരരായ കുട്ടികളുടെ പഠനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. റെഡ് ക്രോസിൻറെ ഒരു സജീവ പ്രവർത്തകയായിരുന്നു അവർ. 1957 ജൂലൈ 8 ന് തൻറെ 78 ആമത്തെ വയസിൽ അവർ ഈ ലോകത്തോട് വിടപറയുകയും വെർമോണ്ടിലെ പ്ലിമത്തിൽ ഭർത്താവിൻറെയും മകൻറെയും ശവകുടീരങ്ങൾക്കു സമീപം സംസ്കാരം നടത്തപ്പെടുകയും ചെയ്തു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.