ഇന്നത്തെ അഫ്ഘാനിസ്താന്റെ വടക്കൻ മേഖലയിലെ ബാക്ട്രിയ കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന ഒരു ഹെല്ലനിക രാജവംശമാണ് ഗ്രീക്കോ ബാക്ട്രിയർ. ബാൾഖ് അഥവാ ബാക്ട്ര, അയ് ഖാനൂം എന്നിവയായിരുന്നു ഈ രാജവംശത്തിന്റെ തലസ്ഥാനനഗരങ്ങൾ. സെല്യൂക്കിഡ് സാമ്രാജ്യത്തിൽ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് നിലവിൽ വന്ന ഈ രാജവംശം ബി.സി.ഇ. 256 മുതൽ ബി.സി.ഇ. 125 വരെയാണ് അധികാരത്തിലിരുന്നത്.
ഗ്രീക്കോ ബാക്ട്രിയൻ രാജവംശം | |||||||||
---|---|---|---|---|---|---|---|---|---|
ബി.സി.ഇ. 256–ബി.സി.ഇ. 125 | |||||||||
ഗ്രീക്കോ ബാക്ട്രിയൻ രാജവംശത്തിന്റെ പരമാവധി അധികാരപരിധി - ഏതാണ്ട് ബി.സി.ഇ. 180 കാലത്ത്. | |||||||||
തലസ്ഥാനം | ബാൾഖ് അയ് ഖാനൂം | ||||||||
പൊതുവായ ഭാഷകൾ | ഗ്രീക്ക് ബാക്ട്രിയൻ | ||||||||
മതം | ഗ്രീക്ക് ദൈവങ്ങൾ ബുദ്ധമതം | ||||||||
ഗവൺമെൻ്റ് | ഏകാധിപത്യം | ||||||||
• 250-240 ബി.സി.ഇ. | ദിയോഡോട്ടസ് ഒന്നാമൻ | ||||||||
• 145-130 ബി.സി.ഇ. | ഹീലിയോക്കിൾസ് ഒന്നാമൻ | ||||||||
ചരിത്ര യുഗം | Antiquity | ||||||||
• സ്ഥാപിതം | ബി.സി.ഇ. 256 | ||||||||
• ഇല്ലാതായത് | ബി.സി.ഇ. 125 | ||||||||
|
ഉദയം
ബി.സി.ഇ. 261-246 കാലത്തെ അന്തിയോക്കസ് രണ്ടാമന്റെ ഭരണകാലത്തോ അതിനു തൊട്ടു ശേഷമോ, ദിയോഡോട്ടസിന്റെ നേതൃത്വത്തിലുള്ള ബാക്ട്രിയൻ ഗ്രീക്കുകാർ സെല്യൂക്കിഡ് രാജാവിനെതിരെ തുറന്ന കലാപം നടത്തുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു[1].
യൂത്തിഡെമസും ദെമെത്രിയസും
ഏതാണ്ട് ബി.സി.ഇ. 230-നടുത്ത് യൂത്തിഡൈമസ് (Euthydeimus), ദിയോഡോട്ടസിനെ പുറത്താക്കി ഗ്രീക്കോ ബാക്ട്രിയരുടെ നേതൃത്വം ഏറ്റെടുത്തു. ഗ്രീക്കോ ബാക്ട്രിയന്മാരുടെയിടയിലെ ഒരു സമർത്ഥനായ ഭരണാധികാരിയായിരുന്നു യൂത്തിഡെമസ്. 208 ബി.സി.ഇ.യിൽ ബാക്ട്രിയ വീണ്ടും സെല്യൂക്കിഡ് രാജാവായ അന്തിയോക്കസ് മൂന്നാമന്റെ നിയന്ത്രണത്തിലായെങ്കിലും യൂത്തിഡെമസുമായുള്ള ഒരു ധാരണപ്രകാരം 206-205 കാലത്ത് അന്തിയോക്കസ് മൂന്നാമൻ ബാക്ട്രിയയിൽ നിന്നും പിന്മാറി[1].
ബി.സി.ഇ. 2-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് ഗ്രീക്കോ ബാക്ട്രിയർ, തെക്കും തെക്കുകിഴക്കും ദിശയിലേക്ക് തങ്ങളുടെ അധികാരം വ്യാപിപ്പിച്ചു. ഹിന്ദുകുഷ് കടന്നുള്ള ഐഇ ആക്രമണങ്ങ്ഗൾക്ക് ചുക്കാൻ പിടിച്ചത് യൂത്തിഡെമസിന്റെ പുത്രൻ ദെമെത്രിയസ് ആയിരുന്നു. അറാകോസിയയിലെ, ദെമെത്രിയാസ് എന്ന പട്ടണത്തിന്റെ പേര്, ഈ മേഖലയിലെ ആക്രമണങ്ങളിൽ ദെമെത്രിയസിന്റെ പങ്ക് വെളിവാക്കുന്ന ഒന്നാണ്.
ഇക്കാലയളിവിൽ ഇന്ത്യയിലെ മൌര്യന്മാരുടെ ശക്തി ക്ഷയിച്ചതും ഗ്രീക്കുകാർക്ക് ഈ മേഖലയിലേക്കുള്ള വ്യാപനത്തിന് സഹായകമായി. സാമ്രാജ്യം തെക്കോട്ടും വ്യാപിക്കുന്നതിനിടയിൽ, ബാക്ട്രിയയിലെ ഗ്രീക്ക് സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രത്തിൽ കാര്യമായ മാറ്റമുണ്ടായി. ബി.സി.ഇ. 170-നോടടുത്ത് യൂത്തിഡെമസും ദെമത്രിയസും അധികാരത്തിൽ നിന്നും പുറത്താക്കപ്പെടുകയും യൂക്രറ്റൈഡ്സ് സാമ്രാജ്യത്തിന്റെ അധിപനാകുകയും ചെയ്തു. യൂക്രറ്റൈഡ്സിനെ അക്കാലത്തെ ഏറ്റവും മികച്ച സൈനികനേതാവായി കണക്കാക്കുന്നു.
ഇന്തോ ഗ്രീക്ക് രാജവംശം, സാംസ്കാരികസങ്കലനം
ബാക്ട്രിയയിലെ യൂത്തിഡെമസിന്റെ പതനത്തിനു ശേഷവും ഹിന്ദുകുഷിന് തെക്ക് യൂത്തിഡെമസിന്റെ സാമന്തർ ഭരണം തുടർന്നിരുന്നു. പൊതുവേ ഇന്തോഗ്രീക്കുകാർ എന്നറിയപ്പെട്ടിരുന്ന ഇക്കൂട്ടരിലെ പ്രമുഖർ അപ്പോളോഡോട്ടസ് ഒന്നാമനും, മെനാൻഡറുമാണ്[1].
ഇന്തോഗ്രീക്കുകാരുടേയും ഗ്രീക്കോ ബാക്ട്രിയയുരും ഒരേ വംശത്തിൽ നിന്നുള്ളവരാണെങ്കിലും ഒരേസമയം ഹിന്ദുകുഷിന് ഇരുവശവുമായി ഭരിച്ചിരുന്ന ഇവരുടെ ശൈലികളിൽ പ്രകടമായ വ്യത്യാസമുണ്ടായിരുന്നു. അത് ഇവരുടെ നാണയങ്ങളിൽ ദൃശ്യമാണ്. തൂക്കത്തിന്റെ കാര്യത്തിൽ ആറ്റിക് മാനദണ്ഡങ്ങളും ഗ്രീക്ക് പുരാണകഥാപാത്രങ്ങൾ ഗ്രീക്ക് അക്ഷരങ്ങൾ എന്നിവ മുദ്രണം ചെയ്ത നാണയങ്ങളാണ് ഗ്രീക്കോ ബാക്ട്രിയർ പുറത്തിറക്കിയിരുന്നതെങ്കിൽ നാണയങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ മാനദണ്ഡങ്ങളാണ് ഇന്തോ ഗ്രീക്കുകാർ നടപ്പാക്കിയിരുന്നത്.
ഗ്രീക്കുകാരുടെ മതവിശ്വാസങ്ങളും ഇക്കാലത്ത് തദ്ദേശീയ ഇറാനിയൻ വിശ്വാസങ്ങളുമായി കൂടിക്കലർന്നു. ഉദാഹരണത്തിന് ഇറാനിയൻ അഹൂറ മസ്ദയെ ഗ്രീക്ക് ദൈവമായ സ്യൂസുമായി ബന്ധപ്പെടുത്താൻ തുടങ്ങി.
ഗ്രീക്കോ ബാക്ട്രിയരുടെ അന്ത്യം
ഏതാണ്ട് 200 വർഷക്കാലത്തോളം ബാക്ട്രിയയിൽ ആധിപത്യം പുലർത്തിയിരുന്ന ഗ്രീക്കോ ബാക്ട്രിയൻ സാമ്രാജ്യം, ബി.സി.ഇ. 141-നും 128-നും ഇടക്ക് ക്ഷയിച്ചു. പാർത്തിയരുടെ ഉയർച്ചയും മദ്ധ്യേഷ്യയിൽ നിന്നുള്ള നാടോടിവർഗ്ഗങ്ങളുടെ ആക്രമണവുമാണ് ഇതിന് കാരണമായി പറയുന്നത്. എന്നിരുന്നാലും ഹിന്ദുകുഷിന് തെക്ക് ഭരിച്ചിരുന്ന ഇന്തോ ഗ്രീക്കുകാർ ഒരു നൂറ്റാണ്ടോളം തുടർന്നും ഭരിച്ചിരുന്നു.[2]
അവലംബം
Wikiwand in your browser!
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.