ഗുലിസ്ഥാൻ ഉടമ്പടി (റഷ്യൻ: Гюлистанский договор; പേർഷ്യൻ: عهدنامه گلستان) റഷ്യൻ സാമ്രാജ്യവും ഇറാനും തമ്മിൽ 1813 ഒക്ടോബർ 24-ന് ഗുലിസ്ഥാൻ ഗ്രാമത്തിൽവച്ച് (ഇപ്പോൾ അസർബെയ്ജാനിലെ ഗൊറാൻബോയ് ജില്ലയിൽ) റുസ്സോ-പേർഷ്യൻ യുദ്ധത്തേത്തുടർന്ന് (1804 മുതൽ 1813 വരെ) ഒപ്പുവച്ച ഒരു സമാധാന ഉടമ്പടിയാണ്. 1813 ജനുവരി 1-ലെ ജനറൽ പ്യോറ്റർ കോട്ല്യരെവ്സ്കിയുടെ ലങ്കാരൻ ആക്രമണത്തിലെ നിർണ്ണായക വിജയിച്ചതോടെയാണ് സമാധാന ചർച്ചകൾ ആരംഭച്ചത്. ഖജർ ഇറാനും റഷ്യൻ സാമ്രാജ്യവും തമ്മിൽ ഒപ്പുവെച്ച ഉടമ്പടികളിൽ ആദ്യത്തേതായ (അവസാനത്തേത് അഖാൽ ഉടമ്പടി) ഈ ഉടമ്പടിയേത്തുടർന്ന് മുമ്പ് ഇറാന്റെ ഭാഗമായിരുന്ന പ്രദേശങ്ങളിലെ റഷ്യൻ സ്വാധീനം തിരിച്ചറിയുന്നതിനും ഈ പ്രദേശങ്ങൾ അവർക്ക് വിട്ടുകൊടുക്കുന്നതിനും പേർഷ്യ നിർബന്ധിതരായി.[1][2]

വസ്തുതകൾ ഗുലിസ്ഥാൻ ഉടമ്പടി, Treaty of Peace between Imperial Russia and Persian Empire ...
ഗുലിസ്ഥാൻ ഉടമ്പടി
Treaty of Peace between Imperial Russia and Persian Empire
Thumb
Northwestern Iran's borders before and after the treaty
Effective 24 ഒക്ടോബർ 1813
Signatories * Russian Empire Nikolai Rtischev
  • Mirza Abolhassan Khan Ilchi
അടയ്ക്കുക

ഇപ്പോൾ ദാഗിസ്താൻ, കിഴക്കൻ ജോർജിയ, അസർബൈജാൻ റിപ്പബ്ലിക്കിന്റെ ഭൂരിഭാഗം, വടക്കൻ അർമേനിയയുടെ ചില ഭാഗങ്ങൾ എന്നിവ ഇറാനിൽ നിന്ന് റഷ്യൻ സാമ്രാജ്യത്തിലേക്ക് വിട്ടുകൊടുക്കുന്നതും അവ റഷ്യയിലേയ്ക്ക് ഉൾപ്പെടുത്തുന്നതും ഈ ഉടമ്പടി സ്ഥിരീകരിച്ചു.

മധ്യസ്ഥനായി പ്രവർത്തിക്കുകയും പേർഷ്യൻ കോടതിയിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തിരുന്ന ബ്രിട്ടീഷ് നയതന്ത്രജ്ഞൻ സർ ഗോർ ഔസ്ലിയാണ് ഈ ഉടമ്പടി തയ്യാറാക്കിയത്. റഷ്യക്ക് വേണ്ടി നിക്കോളായ് റിറ്റിഷേവും[3] പേർഷ്യയ്ക്ക് വേണ്ടി മിർസ അബോൾഹസ്സൻ ഖാൻ ഇൽചിയും കരാറിൽ ഒപ്പുവച്ചു.

ഈ ഉടമ്പടി ഇറാന്റെ കൊക്കേഷ്യൻ പ്രദേശങ്ങളുടെ ഭൂരിഭാഗവും റഷ്യൻ സാമ്രാജ്യത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനു കാരണമായി. പത്തൊൻപതാം നൂറ്റാണ്ടിലെ അടുത്ത യുദ്ധമായ റുസ്സോ-പേർഷ്യൻ യുദ്ധം (1826-1828) പൊട്ടിപ്പുറപ്പെടുന്നതിന് ഈ ഉടമ്പടി നേരിട്ട് കാരണമാകുകയും അതിൽ ഇറാനിയൻ സൈന്യം ഒരിക്കൽ കൂടി പരാജയപ്പെടുകയും ചെയ്തു. തുടർന്നുള്ളണ്ടായ തുർക്ക്മെൻചായ് ഉടമ്പടിയോടെ ഖജർ ഇറാന് അതിന്റെ അവസാനത്തെ ശേഷിക്കുന്ന കൊക്കേഷ്യൻ പ്രദേശങ്ങളായ ആധുനിക അർമേനിയയും ആധുനിക അസർബൈജാന്റെ ഭാഗവും ഉൾപ്പെടുന്ന പ്രദേശങ്ങളുടെ കൈവശാവകാശംകൂടി നഷ്ടപ്പെട്ടു. 1828-ഓടെ, ട്രാൻസ്‌കാക്കേഷ്യയിലെയും വടക്കൻ കോക്കസസിലെയും അവിഭാജ്യ പ്രദേശങ്ങളെല്ലാംതന്നെ രണ്ട് ഉടമ്പടികളിലൂടെ ഇറാന് നഷ്ടപ്പെട്ടു.[4] 19-ആം നൂറ്റാണ്ടിൽ റഷ്യയുടെ അധീനതയിലാകുന്നതുവരെ ഇന്നത്തെ രാജ്യങ്ങളായ ജോർജിയ, അസർബൈജാൻ, അർമേനിയ, നോർത്ത് കൊക്കേഷ്യൻ റിപ്പബ്ലിക് ഓഫ് ദാഗിസ്താൻ എന്നിവയുൾപ്പെടെ അറാസ് നദിയുടെ വടക്കുള്ള പ്രദേശങ്ങൾ ഇറാന്റെ ഭാഗമായിരുന്നു.[5][6][7][8][9][10]

1828-ലെ തുർക്ക്മെൻചേ ഉടമ്പടിയുടെ നേരിട്ടുള്ള ഫലമായും തുടർന്നുള്ള  ഗുലിസ്ഥാൻ ഉടമ്പടിയുടെ അനന്തരഫലമായും, മുമ്പത്തെ ഇറാനിയൻ സ്വാധീന പ്രദേശങ്ങൾ റഷ്യയുടെ കീഴിലും പിന്നീട് ഏകദേശം 180 വർഷത്തേക്ക് സോവിയറ്റ് യൂണിയന്റെ നിയന്ത്രണത്തിലും വരികയും ദാഗിസ്താൻ റഷ്യൻ ഫെഡറേഷനുള്ളിലെ ഒരു ഘടക റിപ്പബ്ലിക്കായി ഇന്നും തുടരുകയും ചെയ്യുന്നു. ഗുലിസ്ഥാൻ, തുർക്ക്മെൻചായ് ഉടമ്പടികളിൽ ഏൽപ്പിക്കപ്പെട്ട ഭൂരിഭാഗം പ്രദേശങ്ങളും ഉൾക്കൊള്ളുന്ന സോവിയറ്റ് യൂണിയൻ 1991-ൽ പിരിച്ചുവിട്ടതിനെത്തുടർന്ന് ജോർജിയ, അസർബൈജാൻ, അർമേനിയ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത രാജ്യങ്ങൾ സ്വാതന്ത്ര്യവും നേടി.

പശ്ചാത്തലം

1801-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ പുതിയ രാജാവായി സിംഹാസനാരോഹണം നടത്തിയ അലക്സാണ്ടർ ഒന്നാമൻ, അയൽ പ്രദേശങ്ങളിൽ റഷ്യയുടെ സ്വാധീനം വിപുലീകരിക്കുന്നതിൽ ഉത്സുകനായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ, 1797-ൽ അമ്മാവൻ ആഘ മുഹമ്മദ് ഖാൻ ഖജറിന്റെ കൊലപാതകത്തിനുശേഷം ഫത് അലി ഷാ ഖജർ പുതിയ ഷാ ആയിത്തീർന്നു. ആഘ മുഹമ്മദ് ഖാന്റെ ഭരണകാലത്ത് അദ്ദേഹം അഫ്ഷരിദ്/സഫാവിദ് സാമന്തന്മാ വീണ്ടും പരാജയപ്പെടുത്തുകയും ആധുനിക ജോർജിയ, അർമേനിയ, തെക്കൻ ദാഗിസ്താൻ, അസർബൈജാൻ എന്നീ പ്രദേശങ്ങൾക്കൂടി പേർഷ്യയുടേതാണെന്ന് അവകാശപ്പെടുകയും ചെയ്തിരുന്നു. 1795-ലെ കൃത്സാനിസി യുദ്ധസമയത്തും ശേഷവും, കിഴക്കൻ ജോർജിയ, ദാഗിസ്താൻ, അർമേനിയ, അസർബൈജാൻ എന്നിവിടങ്ങളിൽ അദ്ദേഹം പൂർണ നിയന്ത്രണം വീണ്ടെടുത്തിരുന്നു. ഏതാനും വർഷങ്ങൾക്കുശേഷം, ഷൂഷയിൽവച്ച് ആഘ മുഹമ്മദ് ഖാൻ കൊല്ലപ്പെട്ടതിനുശേഷമുള്ള കാലത്ത് ജോർജിയയിലെ ഹെരാക്ലിയസ് രണ്ടാമനും അന്തരിച്ചു. നിലവിലുള്ള പ്രദേശങ്ങളോടൊപ്പം വ്യാപാരവുംകൂടി വികസിപ്പിക്കാൻ ആഗ്രഹിച്ച റഷ്യ, കിഴക്കൻ ജോർജിയയെ തങ്ങളുടെ സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കാനുള്ള ഈ അവസരം മുതലെടുത്തു.[11] 1801-ൽ പേർഷ്യ  റഷ്യയുമായുള്ള യുദ്ധത്തിൽ മേൽക്കൈ നേടുന്നതിനായി ഫ്രാൻസുമായി ഒത്തുചേരാൻ ശ്രമിച്ചുവെങ്കിലും ആ ശ്രമങ്ങൾ വിജയിച്ചില്ല. പിന്നീട്, റഷ്യയും ബ്രിട്ടനും നെപ്പോളിയൻ യുദ്ധങ്ങളിൽ ഏർപ്പെട്ടിരുന്നതിനാൽ  മറ്റൊരു യൂറോപ്യൻ രാജ്യവും ഇന്ത്യയിൽ പ്രവേശിക്കുന്നത് തടയുന്നതിന് പകരമായി പേർഷ്യയ്ക്ക് ബ്രിട്ടീഷ് സൈനികരുടെ സൈനിക പിന്തുണ നൽകുന്നതിനുള്ള ഒരു കരാർ ഫത് അലി ഷാ ബ്രിട്ടനുമായി ഉണ്ടാക്കി.[12] ഉടമ്പടിയെത്തുടർന്ന്, നെപ്പോളിയൻ യുദ്ധങ്ങളിൽ വൻതോതിൽ നിക്ഷേപം നടത്തിയിരുന്ന അധിനിവേശ റഷ്യയ്‌ക്കെതിരെ പേർഷ്യ ഒന്നാം റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ ഏർപ്പെട്ടു. യുദ്ധത്തിൽ പ്രവേശിക്കുമ്പോൾ പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രാഥമിക ലക്ഷ്യം ജോർജിയയുടെ മേലുള്ള നിയന്ത്രണം പുനഃസ്ഥാപിക്കുകയും അതിന്റെ വടക്കുപടിഞ്ഞാറൻ അതിർത്തികളുടെ സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതായിരുന്നു. എന്നിരുന്നാലും, ജോർജിയയിലെ റഷ്യൻ കമാൻഡർമാരുടെ പിടിച്ചുപറിയും ദുരുപയോഗങ്ങളുമുൾപ്പെട്ട അതിക്രമങ്ങളെക്കുറിച്ച് ഫത്ത് അലി ഷായും കേട്ടിരുന്നു.[13]

യുദ്ധസമയത്ത് സംഖ്യാപരമായി മാത്രം  മുൻതൂക്കമുണ്ടായിരുന്ന പേർഷ്യൻ സൈന്യത്തിന് കോക്കസസിലെ റഷ്യക്കാരേക്കാൾ അഞ്ചിരട്ടി വലിപ്പമുള്ള ഒരു സൈന്യമാണുണ്ടായിരുന്നത്. എന്നിരുന്നാലും, പേർഷ്യൻ സൈന്യം സാങ്കേതികമായി പിന്നിലായിരുന്നതോടൊപ്പം അവർക്ക് വേണ്ടത്ര പരിശീലനവും ലഭിച്ചിരുന്നില്ല, പേർഷ്യൻ ഗവൺമെന്റ് പിന്നീട് വളരെക്കാലം വരെ ഇത് തിരിച്ചറിയാനും കഴിഞ്ഞില്ല. ഈ കാര്യമായ പോരായ്മകൾക്കിടയിലും, വടക്കൻ പേർഷ്യയിലും അസർബൈജാനിലും ജോർജിയൻ പ്രദേശങ്ങളിലും അവർ പോരാട്ടം തുടർന്നു. പേർഷ്യ റഷ്യൻ സാമ്രാജ്യത്തിനെതിരെ ജിഹാദ് പ്രഖ്യാപിക്കുകയും ഇറാനിയൻ പ്രജകളോട് ഐക്യം നിലനിർത്താൻ ആഹ്വാനം നടത്തുകയും ചെയ്തു.[14] ഒരു ഫ്രാങ്കോ-പേർഷ്യൻ സഖ്യമെന്ന അടിസ്ഥാനത്തിൽ ഫ്രാൻസിലെ നെപ്പോളിയനോട് പേർഷ്യ സൈനിക-സാമ്പത്തിക സഹായങ്ങൾ അഭ്യർത്ഥിച്ചു. ഇറാന്റെ ആഗ്രങ്ങളെ പിന്തുണയ്ക്കുമെന്നതോടൊപ്പം അടുത്തിടെ അവർക്ക് നഷ്ടപ്പെട്ട ജോർജിയൻ പ്രദേശം[15] വീണ്ടെടുക്കാൻ സഹായിക്കുമെന്നും ഫ്രാൻസ് വാഗ്ദാനം ചെയ്തെങ്കിലും, 1807-ൽ റഷ്യയും ഫ്രാൻസും ടിൽസിറ്റ് ഉടമ്പടിയിൽ ഒപ്പുവെച്ചതിന് ശേഷം റഷ്യയുമായുള്ള ഫ്രാൻസിന്റെ ബന്ധം കൂടുതൽ പ്രാധാന്യമർഹിക്കുന്നതിനാൽ ആത്യന്തികമായി നെപ്പോളിയൻ പേർഷ്യയെ സഹായിക്കാതെ വിട്ടുപോയി. യുദ്ധത്തിന്റെ പ്രധാന വഴിത്തിരിവായ 1812 ഒക്ടോബർ 31-ലെ അസ്ലാൻഡസ് യുദ്ധത്തിൽ പേർഷ്യൻ സൈന്യം നിർണ്ണായകമായ പരാജയം ഏറ്റുവാങ്ങി. യുദ്ധത്തെത്തുടർന്ന് ഫത്ത് അലി ഷായ്ക്ക് ഗുലിസ്ഥാൻ ഉടമ്പടിയിൽ ഒപ്പിടുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു.[16]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.