ഗിരീഷ് കുൽക്കർണി
ഇന്ത്യൻ ചലചിത്ര അഭിനേതാവ് From Wikipedia, the free encyclopedia
2011ലെ മികച്ച നടനുള്ള ദേശീയപുരസ്കാരം നേടി മറാത്തി നടനും ചലച്ചിത്രനിർമാതാവുമാണ് ഗിരീഷ് കുൽക്കർണി.
ഗിരീഷ് കുൽക്കർണി | |
---|---|
![]() മസാല ചിത്രത്തിലെ അഭിനയത്തിനിടെ | |
ജനനം | ഗിരീഷ് പാണ്ഡുരംഗ് കുൽക്കർണി പൂണെ, മഹാരാഷ്ട്ര, ഇന്ത്യ |
തൊഴിൽ(s) | നടൻ, തിരക്കഥാകൃത്ത്, നിർമാതാവ് |
അവാർഡുകൾ | ദേശീയ ചലച്ചിത്രപുരസ്കാരം ദേശീയ ചലച്ചിത്രപുരസ്കാരം 2011 - മികച്ച നടനുള്ള ദേശീയപുരസ്കാരം |
ജീവിതരേഖ
ജനനം
മാഹാരാഷ്ട്രയിൽ ജനിച്ചു.
പഠനം
മെക്കാനിക്കൽ എഞ്ചിനീയറിംഗ് പാസായി. സ്ക്കൂൾ പഠനകാലത്തു തന്നെ കുൽക്കർണി സ്റ്റേജുകളിൽ അഭിനയിച്ചിരുന്നു. കുറച്ചു കാലം എഞ്ചിനീയറായി ജോലി ചെയ്തു.
അഭിനയ ജീവിതം
അഭിനയിക്കുന്നതിനു മുമ്പ് തന്നെ റേഡിയോ മിർച്ചിയിൽ പ്രോഗ്രാമിങ് ഹെഡ് ആയിരുന്നു. ഗാഭ്റിക്ക പൗസ് എന്ന ചിത്രത്തിൽ വിദർഭയിലെ ഒരു കർഷകന്റെ കഥയാണ് കുൽക്കർണി അവതരിപ്പിച്ചിരിക്കുന്നത്. കുൽക്കർണിയുടെ പുതിയ ചലച്ചിത്രം "മസാല" 2012 ഏപ്രിൽ 20ന് റിലീസ് ചെയ്തു.
അഭിനയിച്ച സിനിമകൾ
വർഷം | സിനിമ | കഥാപാത്രം |
---|---|---|
2008 | വാലു | ജീവൻ |
2009 | ഗാഭ്റിക്ക പൗസ് | കിസ്നാ |
2009 | ഗാന്ധാ | മംഗേഷ് |
2009 | വിഹിർ | ഭവഷ മാമാ |
2011 | ഡ്യൂൾ | കേശ്യ |
2012 | മസാല | റേവാൻ പാട്ടീൽ[1] |
2013 | പൂണെ 52 | അമർ ആപ്റ്റേ[2] |
2013 | ഊഗ്ലി | വിജയ് ജാദവ് |
2013 | പോസ്റ്റ് കാർഡ് | പോസ്റ്റ് മാൻ |
കഥയെഴുതിയ ചലച്ചിത്രങ്ങൾ
വർഷം | ചലച്ചിത്രം | സിനിമയിലെ പങ്ക് |
---|---|---|
2008 | വാലു | കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം |
2009 | വിഹിർ | കഥ, തിരക്കഥ, സംഭാഷണം |
2011 | ഡ്യൂൾ | കഥ, തിരക്കഥ, സംഭാഷണം |
2012 | മസാല | കഥ, തിരക്കഥ, സംഭാഷണം |
പുരസ്കാങ്ങൾ
- 2011 ഡ്യൂൾ - മികച്ച നടനുള്ള ദേശീയപുരസ്കാരം[3]
- 2011 ഡ്യൂൾ - മികച്ച തിരക്കഥാകൃത്തിനുള്ള ദേശീയപുരസ്കാരം
അവലംബം
പുറം കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.