From Wikipedia, the free encyclopedia
ഹിന്ദു, ബുദ്ധമത വിശ്വാസങ്ങളിൽ പ്രതിപാദിക്കുന്ന ഒരു ദേവതയാണ് ഗന്ധർവൻ (മലയാളം: ഗന്ധർവൻ,സംസ്കൃതം: गन्धर्व,ആംഗലം: Gandharva, തമിഴ്:கந்தர்வர், തെലുഗ്:గంధర్వ) ദേവലോകത്തിലെ ഗായകരാണ് ഇവർ എന്നാണ് വിശ്വാസം. അതി സൗന്ദര്യത്താലും, ആകാര സൗഷ്ഠവത്താലും അനുഗൃഹീതരായ ഇവർ ഗഗന ചാരികളായി ഭൂമിക്ക് മുകളിലൂടെ സഞ്ചരിക്കാറുള്ളതായി പുരാണങ്ങൾ പറയുന്നു. അനുഗൃഹീത ഗായകരേയും ഗന്ധർവൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. മലയാളത്തിലെ പ്രമുഖഗായകൻ കെ.ജെ. യേശുദാസ് 'ഗാന ഗന്ധർവൻ' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. അപ്സരസ്സുകളുടെ പുരുഷന്മാർ ഗന്ധർവന്മാരെന്നും പരാമർശിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇതിഹാസമായ മഹാഭാരതത്തിൽ ഗന്ധർവ്വന്മാരെക്കുറിച്ചുള്ള നിരവധി പരാമർശങ്ങളുണ്ട്. ഗന്ധർവ്വന്മർ ഭൂമിയിലേക്ക് ഇറങ്ങി വരുന്ന സമയത്തെ ഗന്ധർവ്വയാമം എന്ന് വിശേഷിപ്പിക്കുന്നത്.
ചിലർ ഗന്ധർവ്വന്മാരെ രഹസ്യമായി ഉപാസിക്കാറുണ്ട്. അർദ്ധരാത്രി തുറസ്സായ സ്ഥലത്താണ് ഗന്ധർവ്വന്മാരെ ആവാഹിച്ച് സന്നിഹിതരാക്കുന്നത്. ഉപാസകർക്ക് വളരെ പെട്ടെന്ന് അനുഭവസ്ഥരാണ് ഗന്ധർവ്വന്മാർ. രാവിന്റെ രണ്ടാം യാമത്തിൽ ചില വിശിഷ്ട സുഗന്ധത്തിന്റെ (ഇലഞ്ഞിപ്പൂ, അരളിപ്പൂ, യക്ഷിപ്പാല, കദംബം, ഗോരോചനം കലക്കിയ ചന്ധനം ) അകമ്പടിയോടെയാണ് ഇവരുടെ സാന്നിദ്ധ്യം തിരിച്ചറിയപ്പെടുന്നത്. ഖർജ്ജുരം കൊണ്ടുണ്ടാക്കുന്ന ഒരു തരം സുരയ്ക്ക് ഗന്ധർവ്വ ഉപാസനയിൽ പ്രത്യേക സ്ഥാനമുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.