ഖുറൈഷ്
അറബി ഗോത്രം From Wikipedia, the free encyclopedia
മക്കയിൽ നിലവിലുണ്ടായിരുന്ന ഒരു ശക്തമായ വ്യാപാര ഗോത്രമായിരുന്നു ഖുറൈഷ്. മക്കയും മക്കയിലെ ആരാധനാ കേന്ദ്രമായ കഅബയും ഈ ഗോത്രത്തിന്റെ നിയന്ത്രണത്തിലായിരുന്നു. ഖുറൈഷ് ഗോത്രത്തിലെ ബനു ഹാശിം വംശത്തിലാണ് അന്ത്യ പ്രവാചകൻ മുഹമ്മദ് ജനിച്ചത്. വിശുദ്ധ ആരാധനാ കേന്ദ്രമായ കഅബയുടെയും അത് നിലകൊള്ളുന്ന മക്കയുടെയും ഭരണകർത്താക്കൾ എന്ന നിലയിൽ ഖുറൈഷ് ഗോത്രത്തിനു മറ്റു നാടുകളിലും ആദരവുണ്ടായിരുന്നു. നുബുവ്വത്ത് (പ്രവാചകത്വം) ലഭിച്ച ശേഷം ഇസ്‌ലാമിക പ്രബോധത്തിനിറങ്ങിയ പ്രവാചകൻ മുഹമ്മദിന് ഏറ്റവും എതിർപ്പ് നേരിടേണ്ടി വന്നത് സ്വന്തം ഗോത്രമായ ഖുറൈഷിലെ പ്രമാണിമാരിൽ നിന്നായിരുന്നു.
![]() | This article may be expanded with text translated from the corresponding article in English. (2025 ജനുവരി) Click [show] for important translation instructions.
|
Wikiwand - on
Seamless Wikipedia browsing. On steroids.