ജർമ്മനിയിലെ രചയിതാവ് From Wikipedia, the free encyclopedia
ക്ലൗസ് ഹെയ്ൻറിച്ച് തോമസ് മാൻ (1906 നവംബർ 18 - 21 മേയ് 1949) ഒരു ജർമ്മൻ എഴുത്തുകാരനായിരുന്നു.
Klaus Mann | |
---|---|
ജനനം | Munich, Kingdom of Bavaria, German Empire | 18 നവംബർ 1906
മരണം | 21 മേയ് 1949 42) Cannes, France | (പ്രായം
തൊഴിൽ | Novelist Short story writer |
ദേശീയത | United States |
Genre | Satire |
ബന്ധുക്കൾ | Thomas Mann (father) Katia Pringsheim (mother) see full family tree |
ക്ലൗസ് മാൻ മ്യൂണിക്കിൽ, ജർമ്മൻ എഴുത്തുകാരൻ തോമസ് മാന്റെയും ഭാര്യ കാറ്റിയാ പ്രിങ്ഷെയിമിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ലൂഥറൻ ആയിട്ടാണ് ജ്ഞാനസ്നാനം നടത്തിയത്. അദ്ദേഹത്തിന്റെ അമ്മ മതേതര യഹൂദ കുടുംബത്തിൽ നിന്നുള്ളതായിരുന്നു. 1924 -ൽ ചെറുകഥകൾ എഴുതിത്തുടങ്ങി. അടുത്ത വർഷം ബർലിൻ ദിനപത്രത്തിന്റെ നാടക നിരൂപകനായി. അദ്ദേഹത്തിന്റെ ആദ്യ സാഹിത്യ കൃതികൾ 1925 -ൽ പ്രസിദ്ധീകരിച്ചു.
മാന്റെ ആദ്യകാല ജീവിതം അസ്വസ്ഥമായിരുന്നു. അദ്ദേഹത്തിന്റെ സ്വവർഗാനുരാഗം പലപ്പോഴും മതഭ്രാന്തിന്റെ ലക്ഷ്യമായി മാറി. എന്നാൽ തന്റെ പിതാവുമായി ഒരു പ്രയാസകരമായ ബന്ധം ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. നിരവധി സ്കൂളുകളിൽ കുറച്ചു കാലം മാത്രമേ പഠനം തുടരാൻ കഴിഞ്ഞുള്ളൂ.[1] ഒരു വർഷം മാത്രം പ്രായകുറവുള്ള സഹോദരി എറിക മാനിനൊപ്പം ലോകത്തെമ്പാടും സഞ്ചരിച്ചു. 1927- ൽ അമേരിക്ക സന്ദർശിക്കുകയും, 1929- ൽ ഒരു സഹകരണ യാത്രാവിവരണം ആയി പ്രസിദ്ധീകരിച്ച ഉപന്യാസങ്ങളിൽ അത് റിപ്പോർട്ടു ചെയ്യുകയും ചെയ്തിരുന്നു. [2]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.