Remove ads
കിഴക്കൻ ഓർത്തഡോക്സ് പാത്രിയാർക്കാസനം From Wikipedia, the free encyclopedia
കിഴക്കൻ ഓർത്തഡോക്സ് സഭയിലെ സ്വയംശീർഷക സഭാവിഭാഗങ്ങളിൽ ഒന്നും ചരിത്രപരമായും സംഘടനാപരമായും ഏറ്റവും പ്രധാനപ്പെട്ടതും ആയ സഭാസംവിധാനമാണ് കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമിനിക്കൽ പാത്രിയാർക്കാസനം (ഗ്രീക്ക്: Οἰκουμενικὸν Πατριαρχεῖον Κωνσταντινουπόλεως ഒയികൗമെനികോൻ പാത്രിയാർക്കിയൊൻ കോൺസ്താന്തിനൗപൊലേഓസ്;[4] തുർക്കിഷ്: Rum Ortodoks Patrikhanesi, İstanbul Ekümenik Patrikhanesi,[5] അനൗദ്യോഗികമായി Fener Rum Patrikhanesi "ഫനാറിലെ റോമൻ പാത്രിയാർക്കാസനം"). കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമിനിക്കൽ പാത്രിയാർക്കീസ് ആണ് ഇതിന്റെ തലവൻ.
കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കാസനം Οἰκουμενικὸν Πατριαρχεῖον Κωνσταντινουπόλεως | |
---|---|
വിഭാഗം | പൗരസ്ത്യ ഓർത്തഡോക്സ് |
വീക്ഷണം | ഗ്രീക്ക് ഓർത്തഡോക്സ് |
മതഗ്രന്ഥം | സപ്തതി, പുതിയ നിയമം |
ദൈവശാസ്ത്രം | കിഴക്കൻ ഓർത്തഡോക്സ് ദൈവശാസ്ത്രം |
സഭാ സംവിധാനം | എപ്പിസ്കോപ്പൽ |
എക്യൂമിനിക്കൽ പാത്രിയാർക്കീസ് | ബർത്തലോമിയോ ഒന്നാമൻ |
മേൽപ്പട്ടക്കാർ | 125 (73 സജീവം, 52 സ്ഥാനികം) |
ഇടവകകൾ | 525 (അമേരിക്കൻ ഐക്യനാടുകളിൽ)[1] |
ആശ്രമ സന്യാസികൾ | ~1,800 (ആഥോസ് മല) |
ആശ്രമങ്ങൾ | 20 (അമേരിക്കൻ ഐക്യനാടുകൾ),[1] 20 (ആഥോസ് മല), 8 (ഓസ്ട്രേലിയ), 6 (മെത്തിയോറ), 2 (കൊറിയ) |
ഭാഷ | ഗ്രീക്ക്, തുർക്കി, യുക്രേനിയൻ, ഇംഗ്ലീഷ്, ഫ്രഞ്ച്, കൊറിയ |
മുഖ്യകാര്യാലയം | ഹഗിയ സോഫിയ, കോൺസ്റ്റാന്റിനോപ്പിൾ (537–1453) വിശുദ്ധ അപ്പസ്തോലന്മാരുടെ പള്ളി (1453–1456) പാമ്മാക്കരീസ്തോസ് പള്ളി (1456–1587) പനാഗിയ പറാമ്മിതിയായുടെ പള്ളി (1587–1597) വി. ദിമെത്രിയോസ് ക്സൈലോപോർതാസിന്റെ പള്ളി (1597–1601) വി. ഗീവർഗ്ഗീസിന്റെ കത്തീഡ്രൽ, ഇസ്താംബുൾ (1601–തുടരുന്നു) 41°01′45″N 28°57′06″E |
ഭരണമേഖല | ഇസ്താംബുൾ, തുർക്കി ഭൂരിഭാഗവും, ആഥോസ് മല, ക്രേത്ത്, വടക്കൻ ഗ്രീസ്, ദോദെകാനീസ്, കൊറിയ, പ്രവാസീ ഗ്രീക്ക് ഓർത്തഡോക്സ് പള്ളികൾ |
സ്വതന്ത്രം | ക്രി. വ. 330ൽ ഹെറാക്ലിയാ മെത്രാസനത്തിൽ നിന്ന് |
അംഗങ്ങൾ | ~5,000 (തുർക്കി)[2][3] ~3,800,000 (ഗ്രീസ്) ~1,500,000 (പ്രവാസികൾ) =5,305,000 (ആകമാനം) |
വെബ്സൈറ്റ് | ec-patr.org |
പഴയ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ ആസ്ഥാനത്ത് സ്ഥിതിചെയ്യുന്നതിനാലും ആധുനിക ലോകത്തിലെ ഒട്ടുമിക്ക കിഴക്കൻ ഓർത്തഡോക്സ് സഭാ വിഭാഗങ്ങളുടെയും മാതൃസഭ എന്ന നിലയിലും കോൺസ്റ്റാന്റിനോപ്പിളിലെ പാത്രിയർക്കാസനത്തിന് കിഴക്കൻ ഓർത്തഡോക്സ് ക്രിസ്തീയതയിൽ നേതൃസ്ഥാനവും പ്രത്യേക ആദരവും എക്യൂമിനിക്കൽ പാത്രിയാർക്കീസിന് ലോകത്തിലെ കിഴക്കൻ ഓർത്തഡോക്സ് സഭാനേതാക്കളുടെ ഇടയിൽ തുല്യരിൽ ഒന്നാമൻ എന്ന പദവിയും ആഗോളതലത്തിൽ സഭയുടെ ആത്മീയ നേതാവും പ്രതിനിധിയും എന്ന അംഗീകാരവും ലഭിച്ചുപോരുന്നു.[6][7][8][9][10]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.