കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
{{prettyurl|Second Epistle toകോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം. '2 കോറിന്ത്യർ' എന്ന ചുരുക്കപ്പേരിലും ഇത് അറിയപ്പെടുന്നു. പുതിയനി ഭാഷയുടെ കൊയ അമ്ദാനെ ഞാൻ കത്തിരുന്നു സുഖങ്ങൾ ഉണ്ടോ മമ്മാക്ക് സുഖമുണ്ടോ ഞാൻ കാത്തിരുന്നു സുഖം ഉണ്ടോ ഈ കൃതി ആദ്യകാലക്രിസ്തീയസഭയുടെ ശ്രദ്ധേയനായ നേതാവ് തർശീശിലെ പൗലോസും ശിഷ്യൻ തിമോത്തിയും ചേർന്ന് ഗ്രീസിൽ കോറിന്തിലെ ക്രിസ്ത്യാനികൾക്ക് എഴുതിയതാണ്. അരംഭവാക്യത്തിൽ, കത്തയക്കുന്നവരിൽ ഒരാളായി തിമോത്തി പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും[1] പൗലോസിന്റെ ആ യുവശിഷ്യൻ ഈ രചനയിൽ പങ്കാളിയോ വെറും കേട്ടെഴുത്തുകാരനോ ആയിരുന്നത് എന്നു വ്യക്തമല്ല.
എതിരാളികളുടെ നിശിതമായ വിമർശനങ്ങൾക്കു തീക്ഷ്ണമായ സംവാദശൈലിയിൽ മറുപടി പറയുന്ന ഈ കൃതി പൗലോസിന്റെ "ജീവിത ജീവിതദൗത്യത്തിന്റെ തന്നെ ന്യായീകരണം" (Apologia Pro Vita Sua) എന്നും പുതിയനിയമത്തിലെ ഏറ്റവും രസകരമായ രചനകളിലൊന്ന് എന്നും വിശേഷിക്കപ്പെട്ടിട്ടുണ്ട്.[2]
കോറീന്തിലെ സഭയുമായുള്ള പൗലോസിന്റെ സമ്പർക്കത്തിന്റെ ഏകദേശമായ പുനർനിർമ്മിതി ഇങ്ങനെ ആവാം:[3]
കോറിന്തോസുകാർക്കെഴുതിയ രണ്ടാം ലേഖനം പൗലോസിന്റെ രചനയാണെന്ന കാര്യത്തിൽ ബൈബിൾ പണ്ഡിതന്മാർക്കിടയിൽ സാമാന്യമായ യോജിപ്പുണ്ടെങ്കിലും ഇത് ഒരു ലേഖനം തന്നെയോ ഒന്നിലേറെ ലേഖനങ്ങൾ ചേർന്നതോ എന്നതിൽ തർക്കമുണ്ട്. പുതിയനിയമത്തിൽ കോറിന്തിയർക്കുള്ള പൗലോസിന്റെ രണ്ടു ലേഖനങ്ങൾ മാത്രമേയുള്ളു എങ്കിലും ആ ലേഖനങ്ങൾ തന്നെ തരുന്ന സൂചന അദ്ദേഹം നാലു ലേഖനങ്ങളെങ്കിലും എഴുതിയിരിക്കണം എന്നാണ്.
രണ്ടാം ലേഖനത്തിൽ 1-9 അദ്ധ്യായങ്ങൾ ചേർന്ന ആദ്യഭാഗം "മുന്നറിയിപ്പുലേഖനത്തിലേയോ" ഇതരലേഖനങ്ങളിലെയോ ഭാഗങ്ങൾ അടങ്ങുന്നു എന്നും വാദിക്കപ്പെട്ടിട്ടുണ്ട്. [6]ഉദാഹരണമായി രണ്ടാം ലേഖനം 6:14 മുതൽ 7:1 വരെ മുന്നറിയിപ്പുലേഖനത്തിലെ ഭാഗങ്ങളാണെന്നു ചിലർ കരുതുന്നു.[5] എന്നാൽ ഈ നിലപാടുകൾക്ക് സ്വീകൃതി കുറവാണ്.[7]
ആരംഭത്തിലെ അഭിവാദനത്തിനും (1:1-11) സമാപനാശീർവാദത്തിനും(13:11-14) ഇടയ്ക്ക് ഈ കൃതിയിൽ മൂന്നു ഖണ്ഡങ്ങൾ കണ്ടെത്താനാകും.[3] ഈ ഖണ്ഡങ്ങളോരോന്നും അതിലും ചെറിയ ഉപഖണ്ഡങ്ങൾ ചേർന്നുണ്ടായതായിരിക്കാനും മതി.
അദ്യത്തെ ഏഴദ്ധ്യായങ്ങൾ ചേർന്ന ആദ്യഖണ്ഡത്തിൽ ലേഖകൻ തന്റെ പ്രവർത്തികളേയും പ്രേഷിതദൗത്യത്തേയും സൗമ്യമായി ന്യായീകരിക്കുകയും കോറിന്തിയരോടുള്ള സ്നേഹം എടുത്തു പറയുകയും ചെയ്യുന്നു. ഇതിന്റെ ആരംഭത്തിൽ, കോറിന്തിലെ സഭയുടെ നേരേയുള്ള തന്റെ സമീപകാലപെരുമാറ്റത്തെ ന്യായീകരിക്കുന്ന പൗലൊസ് അവിടേക്കുള്ള തന്റെ വേദന നിറഞ്ഞ രണ്ടാം സന്ദർശനത്തെയും തുടർന്ന് താൻ എഴുതിയ "കണ്ണുനീരിന്റെ കത്തിന്റെ" കാര്യം എടുത്തുപറയുന്നു. സ്വന്തം ശുശ്രൂഷയുടെ ദൈവശാസ്ത്രത്തിന്റെ ദീർഘമായ വിശദീകരണമാണ് ലേഖകൻ പിന്നീടു നടത്തുന്നത്. തന്റെ നേരേ ഹൃദയം തുറക്കാൻ പിതൃസമാനമായ വാത്സല്യത്തോടെ കോറിന്തിയരോടു നടത്തുന്ന അഭ്യർത്ഥനയും, നേരത്തേ എഴുതിയ കണ്ണുനീരിന്റെ കത്തിനുണ്ടായ നല്ല പ്രതികരണത്തെക്കുറിച്ചു കേട്ടറിഞ്ഞതിലുള്ള സന്തോഷ പ്രകടനവും സഭാകാര്യങ്ങളെ സംബന്ധിച്ച ചില പ്രായോഗികനിർദ്ദേശങ്ങളും ചേർന്നതാണ് ലേഖനത്തിന്റെ ഈ ഭാഗത്തിന്റെ ഊഷ്മളമായ സമാപനം. ഈ ഭാഗത്ത് അദ്ദേഹം ഇങ്ങനെ എഴുതുന്നു:-
“ | ഞങ്ങൾക്കായി നിങ്ങളുടെ ഹൃദയം തുറക്കുക; ഞങ്ങൾ ആരേയും ഉപദ്രവിച്ചിട്ടില്ല; ഞങ്ങൾ ആരേയും ദുഷിപ്പിച്ചിട്ടില്ല; ഞങ്ങൾ ആരേയും ചൂഷണം ചെയ്തിട്ടില്ല. നിങ്ങളെ കുറ്റപ്പെടുത്താനല്ല ഞാൻ ഇതു പറയുന്നത്; ഒരുമിച്ചു മരിക്കാനും ഒരുമിച്ചു ജീവിക്കാനും നിങ്ങൾ ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ട് എന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ. എനിക്കു നിങ്ങളിൽ വലിയ വിശ്വാസം ഉണ്ട്; നിങ്ങളെക്കുറിച്ചു വലിയ അഭിമാനം ഉണ്ട്. ഞാൻ സമാശ്വാസം നിറഞ്ഞവനാണ്. ഞങ്ങളുടെ എല്ലാ കഷ്ടതകളിലും എനിക്ക് അതിരറ്റ ആനന്ദമുണ്ട്.[8] | ” |
8, 9 അദ്ധ്യായങ്ങൾ ബുദ്ധിമുട്ടുകളനുഭവിച്ചുകൊണ്ടിരുന്ന യെരുശലേമിലെ സഭയിലെ സാധുക്കൾക്കു വേണ്ടിയുള്ള ധനസമാഹരണത്തെ സംബന്ധിച്ച നിർദ്ദേശങ്ങളാണ്. ഇതിനെക്കുറിച്ച് കോറിന്തിലെ സഭയ്ക്ക് എഴുതുന്നതു തന്നെ അധികപ്പറ്റാണെന്നും ഇക്കാര്യത്തിലുള്ള അവരുടെ തീക്ഷ്ണതയെക്കുറിച്ച് മാസിഡോണിയയിലുള്ളവർക്കു മുൻപിൽ താൻ അഭിമാനം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ലേഖകൻ ഒരിടത്തു പറയുന്നു.(9:1-2)
ലേഖനത്തിന്റെ ശൈലി ഒൻപതാം അദ്ധ്യായത്തിന്റെ തുടക്കത്തിൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ പെട്ടെന്നു മാറുന്നു. അതിനാൽ തുടർന്നു വരുന്ന മൂന്നദ്ധ്യായങ്ങൾ മറ്റൊരു ലേഖനത്തിന്റെ ഭാഗമാണെന്നും ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറയുന്ന "കണ്ണുനീരിന്റെ കത്ത്(letter of tears)"-ന്റെ ഭാഗമായിരിക്കാം ഒരുപക്ഷേ ഇതെന്നും കരുതുന്നവരുണ്ട്. ഈ നാലദ്ധ്യായങ്ങളിൽ (9-13) ലേഖകൻ തീക്ഷ്ണമായ സംവാദശൈലിയിൽ, സ്വന്തം പ്രേഷിതവേലയെ ന്യായീകരിക്കുന്നു. സാത്താൻ പ്രകാശത്തിന്റെ മാലാഖയായി വേഷം കെട്ടുന്നതുപോലെ വേഷം കെട്ടുന്ന "കപട അപ്പസ്തോലന്മാരാണ്" ഇവിടെ പൗലോസിന്റെ വിമർശനത്തിന് മുഖ്യമായും വിഷയീഭവിക്കുന്നത്. ലേഖനത്തിന്റെ ഈ ഖണ്ഡത്തിലെ ചില ഭാഗങ്ങൾ വിഡ്ഢിയുടെ പ്രഭാഷണം(fool's speech) എന്നറിയപ്പെടുന്നു. താഴെക്കൊടുക്കുന്ന വാക്യങ്ങൾ അതിൽ പെടുന്നു:
“ | ആരെങ്കിലും എന്തിനെക്കുറിച്ചെങ്കിലും വീമ്പിളക്കുന്നെങ്കിൽ ഞാനും അതേക്കുറിച്ചു വീമ്പിളക്കുന്നു. അവർ അബ്രാഹിമിയരാണോ? ഞാനും അങ്ങനെ തന്നെ. അവർ ഇസ്രായേൽക്കാരാണോ? ഞാനും അങ്ങനെ തന്നെ. ...അവർ ക്രിസ്തുവിന്റെ ദാസരാണോ? ഞാൻ ഭ്രാന്തനെപ്പോലെ പായുകയാണ്; ഞാൻ കൂടുതൽ മികച്ച ദാസനാണ്; കൂടുതൽ പണിയെടുത്തവൻ, കൂടുതൽ പ്രാവശ്യം തടവിലാക്കപ്പെട്ടവൻ, ഏറെ തല്ലുകൊണ്ടവൻ, പലവട്ടം മരണത്തിന്റെ വക്കിൽ എത്തിയവൻ! യഹൂദരിൽ നിന്നു നാല്പതു ചാട്ടയടി, ഒന്നുകുറയെ, അഞ്ചു പ്രാവശ്യം ഞാൻ കൊണ്ടു. മൂന്നു വട്ടം വടികൊണ്ടുള്ള അടിയേറ്റു, ഒരിക്കൽ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തിൽ പെട്ടു. ഒരു രാവും പകലും കടലിൽ ഒഴുകി നടന്നു.(11:21-25) | ” |
നേരിൽക്കാണുമ്പോൾ വിനീതനും അകലെയായിരിക്കുമ്പോൾ തന്റേടിയും എന്നു നിങ്ങൾ പറയുന്ന ഞാൻ, പൗലോസ് എന്നാണ് ഈ ഖണ്ഡത്തിന്റെ തുടക്കത്തിൽ ലേഖകൻ സ്വയം പരിചയപ്പെടുത്തുന്നത്. "അയാളുടെ കത്തുകൾ തീക്ഷ്ണവും ശക്തവുമാണ്. എന്നാൽ കഴ്ചയിൽ ദുർബലനും സംസാരത്തിൽ കഴമ്പില്ലാത്തവനുമാണ് അയാൾ"(10:11) എന്നു കോറിന്തിയർ തന്നെക്കുറിച്ചു പറയുന്നതായും ലേഖകൻ എഴുതുന്നുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.