തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ പഞ്ചായത്തിലെ ഒരു ചെറുപട്ടണമാണ് കൊമ്പൊടിഞ്ഞാമാക്കൽ (Kombodinjamakkal). തൃശ്ശൂർ പട്ടണത്തിൽ നിന്ന് 28 കിലോമീറ്റർ ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്ന് 55 കിലോമീറ്റർ ദൂരത്തിലും, ചാലക്കുടി പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തിലും മാള പട്ടണത്തിൽ നിന്ന് 8 കിലോഗമീറ്റർ ദൂരത്തിലും സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമാണ് കൊമ്പൊടിഞ്ഞാമാക്കൽ.
കൊമ്പൊടിഞ്ഞാമാക്കൽ എന്ന ഈ ഗ്രാമം പലപ്പോഴും കൊമ്പിടിഞ്ഞാമാക്കൽ എന്നും കൊമ്പടിഞ്ഞാമാക്കൽ എന്നും പറയാറുണ്ട്. പേരിനെ ചുരുക്കി കൊമ്പൊടി, കൊമ്പിടി എന്നും വിളിക്കുന്നു. കുണ്ടായിക്കു തെക്കു മുതൽ കൊമ്പൊടിഞ്ഞാമാക്കലിനു വടക്കുവരെ മൂന്നു കിലോമീറ്റർ ദൂരത്തിലുള്ള പ്രദേശങ്ങൾ കുഴിക്കാട്ടുശ്ശേരി എന്ന് പേരിലും അറിയപ്പെടുന്നു.
എൻ.എച്ച് 47 ൽ തൃശ്ശൂർ-എറണാകുളം വഴിയിൽ, കൊടകരയിൽ നിന്ന് 8 കിലോമീറ്റർ, ചാലക്കുടിയിൽ നിന്ന് 8 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു. റോഡ് വഴി - തൃശ്ശൂർ, ചാലക്കുടി, വെള്ളാങ്ങല്ലൂർ (7 കി.മീ.), കൊടുങ്ങല്ലൂർ ഇരിങ്ങാലക്കുട കൊടകര എന്നിവിടങ്ങളിൽ നിന്നും ബസ്സ് വഴി കൊമ്പൊടിഞ്ഞാമാക്കൽ എത്താം.
റെയിൽ വഴി - അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ചാലക്കുടി ദൂരം 7 കിലോമീറ്റർ[1] , ഇരിഞ്ഞാലക്കുട, ദൂരം 6 കിലോമീറ്റർ[2] എന്നിവയാണ്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം), ദൂരം 32 കിലോമീറ്റർ.
കൊമ്പൊടിഞ്ഞാമാക്കൽ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.