Remove ads

2004 മുതൽ 2006 വരെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന മലപ്പുറം ജില്ലയിൽ നിന്നുള്ള മുതിർന്ന മുസ്ലീം ലീഗ് നേതാവായിരുന്നു[1] കെ.കുട്ടി അഹമ്മദ് കുട്ടി(1953-2024) [2]. ഒമ്പതും പതിനൊന്നും കേരള നിയമസഭകളിൽ അംഗമായിരുന്നു. 1992-ലെ ഉപ-തെരഞ്ഞടുപ്പിൽ താനൂരിൽ നിന്നും 1996ലും, 2001ലും തിരൂരങ്ങാടിയിൽ[3] നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി നിയമസഭ അംഗമായത്.[2] വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 2024 ഓഗസ്റ്റ് പതിനൊന്നിന് അന്തരിച്ചു.[4]

വസ്തുതകൾ കെ.കുട്ടി അഹമ്മദ് കുട്ടി, സംസ്ഥാന തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി ...
കെ.കുട്ടി അഹമ്മദ് കുട്ടി
സംസ്ഥാന തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി
ഓഫീസിൽ
2004-2006
മുൻഗാമിചെർക്കളം അബ്ദുല്ല
പിൻഗാമിപാലോളി മുഹമ്മദ് കുട്ടി
നിയമസഭാംഗം
ഓഫീസിൽ
2001-2006, 1996-2001, 1992-1996
മണ്ഡലം
  • തിരൂരങ്ങാടി
  • താനൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം1953 ജനുവരി 15
താനൂർ, മലപ്പുറം ജില്ല
മരണംഓഗസ്റ്റ് 11, 2024(2024-08-11) (പ്രായം 71)
താനൂർ, മലപ്പുറം ജില്ല
രാഷ്ട്രീയ കക്ഷിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
പങ്കാളിജഹനാര
കുട്ടികൾ3
As of 11 ഓഗസ്റ്റ്, 2024
ഉറവിടം: Kerala Kaumudi
അടയ്ക്കുക
Remove ads

ജീവിതരേഖ

കെ.സെയ്താലിക്കുട്ടി മാസ്റ്ററുടെ മകനായി 1953 ജനുവരി 15 ന് മലപ്പുറത്ത് ജനിച്ചു. ബി.എസ്.സി പൂർത്തിയാക്കി. മുൻ മന്ത്രിയും മൂന്ന് തവണ നിയമസഭയിൽ അംഗവുമായിരുന്ന കുട്ടി അഹമ്മദ് കുട്ടി മുസ്ലിംലീഗ് താനൂർ മണ്ഡലം അദ്ധ്യക്ഷൻ, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്,മലപ്പുറം ജില്ലാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു.

തിരൂർ എസ്.എസ് എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗമായിരുന്ന ലീഗിൻ്റെ മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.

Remove ads

സ്വകാര്യ ജീവിതം

  • ഭാര്യ ജഹാനര.
  • മക്കൾ: രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയും.

പുരസ്കാരം

ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുംവേണ്ടി പ്രവർത്തിച്ചതിനുള്ള വരം പുരസ്കാരം 2018 ൽ ലഭിച്ചു.[5]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.

Remove ads