ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
കേരളത്തിലെ പ്രശസ്തനായ കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു കുന്നത്ത് പാറൻ പ്രഭാകരൻ എന്ന കെ.പി. പ്രഭാകരൻ (1926 സെപ്റ്റംബർ 17 - 2009 ഓഗസ്റ്റ് 11). സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്നു അദ്ദേഹം. അഞ്ചാം കേരളനിയമസഭയിൽ ആരോഗ്യമന്ത്രിയും വൈദ്യുതമന്ത്രിയുമായി അദ്ദേഹം സേവനമനുഷ്ഠിച്ചു. [1]മരിക്കുമ്പോൾ സി.പി.ഐയുടെ സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാനായിരുന്നു. [2]
കെ.പി. പ്രഭാകരൻ | |
---|---|
കേരളത്തിലെ ആരോഗ്യവകുപ്പു്, വൈദ്യുതിവകുപ്പ് മന്ത്രി | |
ഓഫീസിൽ 1978–1980 | |
മുൻഗാമി | ജെ. ചിത്തരഞ്ജൻ, പി.കെ.വാസുദേവൻ നായർ |
പിൻഗാമി | വക്കം പുരുഷോത്തമൻ, ആർ. ബാലകൃഷ്ണപിള്ള |
കേരളനിയമസഭാംഗം | |
ഓഫീസിൽ 1977–1987 | |
പിൻഗാമി | വി.വി. രാഘവൻ |
മണ്ഡലം | ചേർപ്പ് |
തിരുകൊച്ചി നിയമസഭാംഗം | |
ഓഫീസിൽ 1952–1954 | |
പിൻഗാമി | കെ. കരുണാകരൻ |
മണ്ഡലം | മണലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1926 സെപ്റ്റംബർ 17 |
മരണം | 2009 ആഗസ്റ്റ് 11 അന്തിക്കാട്, തൃശ്ശൂർ |
അന്ത്യവിശ്രമം | അന്തിക്കാട്, തൃശ്ശൂർ |
പൗരത്വം | ഇന്ത്യ |
ദേശീയത | ഇന്ത്യ |
രാഷ്ട്രീയ കക്ഷി | സി.പി.ഐ |
പങ്കാളി | കെ.ആർ. കാർത്യായനി |
കുട്ടികൾ | അഞ്ചു മക്കൾ |
മാതാപിതാക്കൾ |
|
1940-കളുടെ തുടക്കത്തിൽ കെ.പി. പ്രഭാകരൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്ഥാനമായ ബാലസംഘത്തിന്റെ പ്രവർത്തകനായി. [2] സി.പി.ഐയുടെ സജീവ കേഡറായി അദ്ദേഹം മാറി. ഏനാമാവിലെ ചെത്ത് തൊഴിലാളികൾക്കിടയിൽ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടപ്പോൾ അദ്ദേഹത്തിന് പോലീസ് അതിക്രമങ്ങൾ നേരിടേണ്ടിവന്നു. കോഴിക്കോട്ടിൽ നടന്ന സി.പി.ഐയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിൽ കൊച്ചിയിൽ നിന്നുള്ള പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. 1948 ൽ പാർട്ടി നിരോധിക്കപ്പെട്ടപ്പോൾ അദ്ദേഹം ഒരു വർഷം ജയിലിലടക്കപ്പെട്ടു. [3]
55 വർഷം ഏനാമാവ് പെരിങ്ങോട്ടുകര ചെത്ത്തൊഴിലാളി യൂണിയൻ പ്രസിഡന്റായിരുന്നു കെ.പി.പ്രഭാകരൻ. [2] ജില്ലാ കോൾകൃഷി സംഘത്തിന്റെ സ്ഥാപകനേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.
അവസാനകാലങ്ങളിൽ അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ കേരള സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്നു അദ്ദേഹം. [4] [5]
മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് 1951-ൽ തിരുവിതാംകൂർ-കൊച്ചി നിയമസഭയിലേക്കാണ് പ്രഭാകരൻ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. 1954-ൽ കോൺഗ്രസ് നേതാവും, ഭാവി കേരഴ മുഖ്യമന്ത്രിയുമായിരുന്ന കെ. കരുണാകരനോട് മത്സരിച്ച് അതേ മണ്ഡലത്തിൽ അദ്ദേഹം പരാജയപ്പെട്ടു. [2]
1977-ൽ ചേർപ്പ് മണ്ഡലത്തെ പ്രതിനിധീകരിച്ച് പ്രഭാകരൻ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം അഞ്ചാം നിയമസഭയിലെ ആരോഗ്യമന്ത്രിയും വൈദ്യുതമന്ത്രിയും ആയി സേവനമനുഷ്ഠിച്ചു. 1980, 1982 തിരഞ്ഞെടുപ്പുകളിലും അദ്ദേഹം ചേർപ്പ് നിയമസഭാ മണ്ഡലം നിലനിർത്തി. [2]
വാർദ്ധക്യസഹജമായ അസുഖങ്ങൾ മൂലം അവസാനകാലത്ത് വിശ്രമജീവിതത്തിലായിരുന്ന പ്രഭാകരൻ, 2009 ഓഗസ്റ്റ് 11-ന് രാത്രി എട്ടുമണിയ്ക്ക് അന്തിക്കാട്ടെ വീട്ടിൽ വച്ച് അന്തരിച്ചു. [6] മരണസമയത്ത് 83 വയസ്സായിരുന്നു അദ്ദേഹത്തിന്. പിറ്റേന്ന് പൂർണ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽത്തന്നെ അദ്ദേഹത്തെ സംസ്കരിച്ചു. ആയിരക്കണക്കിന് ആളുകൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാരച്ചടങ്ങിൽ മുല്ലപ്പള്ളി രാമചന്ദ്രൻ (കേന്ദ്ര ആഭ്യന്തര സഹമന്ത്രി), മുല്ലക്കര രത്നാകരൻ (കേരള കൃഷി മന്ത്രി), ബിനോയ് വിശ്വം (കേരള വനം മന്ത്രി), എളമരം കരീം (വ്യവസായ മന്ത്രി), പി.ആർ. രാജ ( കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രാജ്യസഭാ അംഗം), പിസി ചാക്കോ ( തൃശൂർ ലോക്സഭാ അംഗം), മാർ ജേക്കബ് തൂംകുഴി (മുൻ ആർച്ച് ബിഷപ്പ്, തൃശ്ശൂർ) എന്നിവർ പങ്കെടുത്തു. [7]
ചെത്തുതൊഴിലാളിയായിരുന്ന അന്തിക്കാട് കുന്നത്തുവീട്ടിൽ പാറന്റെയും ലക്ഷ്മിക്കുട്ടിയുടെയും മകനായിരുന്നു പ്രഭാകരൻ. 1926 സെപ്റ്റംബർ 17-നായിരുന്നു അദ്ദേഹത്തിന്റെ ജനനം. [2] പാർട്ടി സഹപ്രവർത്തകയും അന്തിക്കാട് ഗവ. ഹൈസ്കൂൾ റിട്ട. അധ്യാപികയുമായിരുന്ന കെ.ആർ. കാർത്ത്യായനിയായിരുന്നു ഭാര്യ. കെ.പി. ഗോപാലകൃഷ്ണൻ (എഞ്ചിനീയർ), കെ.പി. രാജേന്ദ്രൻ (രാഷ്ട്രീയം), കെ.പി. സുരേന്ദ്രൻ (എഞ്ചിനീയർ), കെ.പി. പ്രദീപ് (ശാസ്ത്രജ്ഞൻ), കെ.പി. ജയൻ (എഞ്ചിനീയർ) എന്നിവർ മക്കളാണ്. മകൻ കെ.പി. രാജേന്ദ്രൻ പന്ത്രണ്ടാം കേരളനിയമസഭയിൽ റവന്യൂ മന്ത്രിയായിരുന്നു.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.