Remove ads
From Wikipedia, the free encyclopedia
കേരളത്തിൽ നിന്നുള്ള മുൻ കേരള നിയമസഭാംഗമാണ് കെ.കെ.എൻ. പരിയാരം. 1987 ൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് കെ.കെ.എൻ. പരിയാരം ആയിരുന്നു.
1920-ൽ കൃഷ്ണൻ നമ്പ്യാരുടെ മകനായി[1] ചെമ്പിലോട് പഞ്ചായത്തിലെ കോയ്യോട്ട്[2] ജനിച്ചു. നരിക്കോട് സ്‌കൂളിൽ 1938 ൽ അധ്യാപകനായി ചേർന്നു. സ്‌കൂൾ നിന്ന സ്ഥലത്തിന്റെ ജന്മിക്കെതിരെ കൃഷിക്കാരെ സംഘടിപ്പിച്ചുകൊണ്ടാണ് സജീവരാഷ്ട്രീയ പ്രവർത്തനരംഗത്തെക്കു കടന്നു വരുന്നത്[2]. കോൺഗ്രസുകാരനായിട്ടാണു രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്[1]. പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു[1].
1940 ൽ കമ്യൂണിസ്റ്റ് പാർടി അംഗമായ പരിയാരം മോറാഴ സംഭവത്തെ തുടർന്ന് ഒളിവിൽ പോയി. 1940 നവംബറിൽ അറസ്റ്റിലായ കെ.കെ.എന്നിനെ പൊലീസ് മർദിച്ചു. ജയിലിലും പുറത്തും മർദനത്തിനിരയായതിനെ തുടർന്ന് അസുഖം ബാധിച്ച അദ്ദേഹത്തെ ജയിലിൽ നിന്ന് വിട്ടു[2]. 1948ൽ ഒളിവിലായി. അക്കൊല്ലം കയ്യൂർ ദിനത്തോടനുബന്ധിച്ചുള്ള പ്രകടനത്തിൽ പങ്കെടുത്ത് പൊതുയോഗത്തിൽ പ്രസംഗിക്കുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ആറുമാസം ജയിലിൽ കിടന്നു. പുറത്തുവന്നതിന് ശേഷം 1950 വരെ ഒളിവിലായിരുന്നു. 1965ൽ ചൈനാ ചാരനെന്ന് ആരോപിച്ചും 1975 ൽ അടിയന്തരാവസ്ഥയിലും തടവിലാക്കി[2]. 1987 ൽ നിയമസഭാംഗമായി. നിയമസഭാസാമാജികനായിരിക്കെ 1989 മാർച്ച് 13 നു അന്തരിച്ചു[1].
സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗം, കർഷകസംഘം അംഗം, പരിയാരം പഞ്ചായത്ത് പ്രസിഡണ്ട്, കാൻഫെഡ്, റെയ്ഡ്കോ തുടങ്ങിയ സംഘങ്ങളുടെ തലവൻ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.