കിഴക്കയിൽ മത്തായി ചാണ്ടി From Wikipedia, the free encyclopedia
കെ.പി.സി.സിയുടെ മുൻ പ്രസിഡൻറും കോൺഗ്രസ് (ഐ) നേതാവും മുൻ സംസ്ഥാന ഗവർണറുമായിരുന്നു കിഴക്കേയിൽ മാത്യു ചാണ്ടി എന്നറിയപ്പെടുന്ന കെ.എം. ചാണ്ടി (1921-1998) [1][2][3]
കെ.എം.ചാണ്ടി | |
---|---|
കെ.പി.സി.സി. പ്രസിഡൻ്റ്, (ഐ) ഗ്രൂപ്പ് | |
ഓഫീസിൽ 1978-1982 | |
മുൻഗാമി | കെ.സി. എബ്രഹാം |
പിൻഗാമി | എസ്. വരദരാജൻ നായർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | O6/08/1921 പാലാ, കോട്ടയം ജില്ല |
മരണം | 07/09/1998 എറണാകുളം |
രാഷ്ട്രീയ കക്ഷി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
പങ്കാളി | മറിയക്കുട്ടി (വിവാഹം: 1939) |
കുട്ടികൾ | 8 ആൺമക്കളും, രണ്ട് പെൺകുട്ടികളും |
വെബ്വിലാസം | https://kmchandy.org/ |
As of 09 ജൂൺ, 2021 ഉറവിടം: ചാണ്ടി ഫൗണ്ടേഷൻ |
കോട്ടയം ജില്ലയിലെ പാലായിൽ മത്തായി ചാണ്ടി കിഴക്കയിലിന്റെയും മറിയാമ്മ വട്ടമറ്റം പിരിയമ്മാക്കലിന്റെയും മകനായി 1921 ആഗസ്റ്റ് 06-ന് ജനനം.
ചങ്ങനാശേരിയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. വിദ്യാർത്ഥിയായിരിക്കുമ്പോഴെ രാഷ്ട്രീയത്തിലെത്തി.
കെ.പി.സി.സി. പ്രസിഡൻറ്
1978-ൽ കോൺഗ്രസ് പാർട്ടി കേരളത്തിൽ (എ) എ.കെ. ആൻ്റണി, (ഐ) ഇന്ദിര ഗാന്ധി എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി പിളർന്നപ്പോൾ 1978 മുതൽ 1982 വരെ (ഐ) വിഭാഗത്തിൻ്റെ പ്രസിഡൻറായിരുന്നു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയം
1980-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും കേരള കോൺഗ്രസിലെ സ്കറിയ തോമസിനോട് പരാജയപ്പെട്ടു[4]
പ്രധാന പദവികളിൽ
സ്വകാര്യ ജീവിതം
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.