From Wikipedia, the free encyclopedia
ഉപഗ്രഹങ്ങൾ :ഉപഗ്രഹങ്ങൾ ഗ്രഹങ്ങൾക്ക് ചുറ്റും പ്രദക്ഷിണം ചെയുന്നതുപോലെ മനുഷ്യനിർമിതമായഉപഗ്രഹങ്ങൾ മുൻകൂട്ടി വിക്ഷേപിച്ച ഭ്രമണപഥത്തിൽ ഗ്രഹങ്ങളെവലയം ചെയുന്നു. ചന്ദ്രൻ ഭൂമിയുടെ സ്വാഭാവിക ഉപഗ്രഹവും ഇൻസാറ്റ് ഇന്ത്യൻ നിർമ്മിതമായതും ഉപഗ്രഹവുമാണ്.ലോകത്തിലെ ആദ്യത്തെ കൃത്രിമഉപഗ്രഹം സ്പുട്നിക് -1 1957 ൽ സോവിയറ്റ് യുണിയൻ വിക്ഷേപിച്ചു .
കൃത്രിമ ഉപഗ്രഹങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ലോകത്താകമാനം ഉപയോഗിക്കപെടുന്നു .ഇതിൽ സൈനികാവശ്യത്തിനുള്ളതും സൈനികേതരാവശ്യത്തിനുമുള്ള ഭൂമിനിരിക്ഷനം ,ആശയവിനിമയം ,ഗതിനിർന്നയം കാലാവസ്ഥനിരീക്ഷന്നം ,ഗവേഷണം എന്നിവയ്ക്കും ഉപയോഗിക്കപെടുന്നു .സ്പേസ്സ്റ്റേഷനും മനുഷ്യനെ വഹിക്കുന്ന അനേകം പേടകങ്ങളും കൃത്രിമ ഉപഗ്രഹങ്ങളാണ് .നാളിതുവരെ എതാണ്ട് 6600 കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപ്പിക്കപ്പെട്ടത്തിൽ 3600 എണ്ണത്തോളം ഇപ്പോളും സജീവമാണ് .കൃത്രിമ ഉപഗ്രഹങ്ങൾ കമ്പ്യൂട്ടറുകളാൽ നിയന്ത്രിക്കപ്പെട്ടതും ,ഊർജഉൽപാദനം ,താപനിയന്ത്രണം ,വിദൂരസംവേദനം ,ദിശാനിയന്ത്രണം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ സബ്സിസ്റ്റങ്ങൽ അടങ്ങിയതാണ് .
ന്യുട്ടന്റെ 'കാനൻ ബാൾ' ആണ് ആദ്യത്തെ കൃത്രിമോപഗ്രഹ പഠന സാധ്യതെയെപറ്റിയുള്ള പ്രസിദ്ധിക്കരണം .1903 ൽ റഷ്യൻ സ്കൂൾഅദ്ധ്യപകനായ കോൺസ്റ്റാൻഡിൻ തിസിലോവ്സ്കി കൃത്രിമ ഉപഗ്രഹത്തെ പറ്റിയും അവ വിക്ഷേപിക്കുന്ന രീതിയെപറ്റിയും ,ഭ്രമണപഥത്തിനുവേണ്ട പ്രവേഗത്തെപറ്റിയും എക്സ്പ്ലോറിംഗ് സ്പയ്സ് ഉസിംഗ് ജെറ്റ് പ്രൊപൾഷൻ ഡിവൈസസ് എന്ന പ്രസിദ്ധിക്കരനത്തിൽ പ്രതിപാദിച്ചിട്ടുണ്ട് .1945 ൽ പ്രമുഖ നോവൽ ഗ്രന്ഥകർത്താവായ ആർത്തർ സി ക്ലാർക്ക് അദ്ദേഹത്തിന്റെ "വയർലസ് വേൾഡ് "ൽ വന്ന ലേഖനത്തിൽ ആശയവിനിമയത്തിന് മൂന്ന് കൃത്രിമോപഗ്രഹം ഉപയോഗിച്ച് ലോകംമുഴുവനും എത്താൻ പറ്റുമെന്ന് പറഞ്ഞിരുന്നു .1957 ഒക്ടോബർ മാസം 4-ആം തിയതി സോവിയറ്റ് യുനിയൻ സ്പൂട്ട്നിക് -1 കൃത്രിമ ഉപഗ്രഹം ആദ്യമായി വിക്ഷേപിച്ചു അമേരിക്ക 1958 ഫെബ്രുവരി മാസം 1-ആം തിയതി അവരുടെ എക്സ്പ്ലൊറെർ-1 എന്ന ഉപഗ്രഹം വിജയകരമായി ബഹിരകഷത്ത് വിക്ഷേപിച്ചു .തുടർന്ന് 50 ഓളം രാജ്യങ്ങൾ അവരവരുടെ കൃത്രിമ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു .ഇതിൽ പത്തോളം രാജ്യങ്ങൾക്ക് അവരുടെതായ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ളശേഷി ഉള്ളവരാണ് .ഇന്ത്യ സ്വന്തമായി നിർമിച്ച രോഹിണി ഡി -1 എന്ന ഉപഗ്രഹം SLV -3 റോക്കറ്റ് ഉപയോഗിച്ച 1980 ജൂലൈ മാസം 18-1 തിയതി വിക്ഷേപിച്ചു .
ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഭൂമിയെ വലം വയ്ക്കുന്ന വൃത്താകാരമായ ഭ്രമണപഥത്തിൽ ആണ് വിക്ഷേപിച്ചത് .ഭ്രമണപഥത്തിന്റെ ഉയരം ,ചരിവ് ,കേന്ദ്രച്യുതി ഇവയുടെ മാറ്റം അനുസരിച്ച് പലതരത്തിലുള്ള ഭ്രമണപഥമാക്കിമാട്ടവുന്നതാണ് .
കേന്ദ്രബിന്ദുവിനനുസരിച്ചുള്ള ഭ്രമണപഥങ്ങൾ
ഉപഗ്രഹത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് അനേകം ആന്തരിക ഘടങ്ങള്ളൊണ്ട് .പ്രധാനമായും ഇവയെ രണ്ടായി തിരിക്കാം .ഹൗസ്കീപിംഗ് ബസ് അഥവാ സ്പൈസ്ക്രാഫ്റ്റ് ബസ് ഉപഗ്രഹത്തെ അതിന്റെ പ്രവർത്തനത്തിന് സഹായിക്കുന്നു .പേലോഡ് ബസ് സറ്റെലിറ്റൈന്റെ ഉപയോഗതിനാവശ്യമായ സിസ്റെങ്ങൾ ഉൾകൊള്ളുന്നതാണ്
താഴെ പറയുന്ന സബ്സിസ്റ്റങ്ങൽ ഉൾപെട്ടതാണ് ഈ ഭാഗം
മിക്ക ഉപഗ്രഹങ്ങളും പത്തുകൊല്ലവും അതിനപുറവും പ്രവർത്തിക്കണം .ആയതുകൊണ്ട് എല്ലാ സംവിധാനങ്ങളും അത്രയും നാൾ പ്രവർത്തികാൻവേണ്ടി പ്രത്യേകം രൂപകല്പന ചെയ്തിട്ടുള്ളതാണ് .
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.