മലയാള ചലച്ചിത്രം From Wikipedia, the free encyclopedia
പി. പത്മരാജൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1983-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൂടെവിടെ. മമ്മൂട്ടി, സുഹാസിനി, റഹ്മാൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. വാസന്തിയുടെ മൂൺഗിൽ പൂക്കൾ എന്ന തമിഴ് നോവലിനെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.[1] തെന്നിന്ത്യൻ ചലച്ചിത്രനടനായ റഹ്മാൻ അഭിനയിച്ച ആദ്യ ചലച്ചിത്രമാണിത്.
കൂടെവിടെ | |
---|---|
സംവിധാനം | പി. പത്മരാജൻ |
നിർമ്മാണം | പ്രേം പ്രകാശ് |
രചന | പി. പത്മരാജൻ |
ആസ്പദമാക്കിയത് | മൂൺഗിൽ പൂക്കൾ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ |
ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
ഛായാഗ്രഹണം | ഷാജി എൻ. കരുൺ |
ചിത്രസംയോജനം | മധു കൈനകരി |
സ്റ്റുഡിയോ | പ്രകാശ് മൂവിടോൺ |
റിലീസിങ് തീയതി | 1983 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 150 മിനിറ്റ് |
ഊട്ടിയിലെ ഒരു ബോർഡിംഗ് സ്കൂളിലെ അദ്ധ്യാപികയാണ് ആലീസ് (സുഹാസിനി). സേവ്യ പുത്തൂരാൻ (ജോസ് പ്രകാശ്) എന്ന പാർലമെന്റ് അംഗത്തിന്റെ അച്ചടക്കമില്ലാത്ത മകനായ രവി പുത്തൂരാൻ (റഹ്മാൻ) ആ സ്കൂളിൽ ചേരുന്നു. രവിയെ ഒരു നല്ല വിദ്യാർത്ഥിയായി മാറ്റിയെടുക്കുന്നതിൽ ആലീസ് വിജയിക്കുന്നു. രവിയുടെ മേൽ ആലീസ് വളരെയധികം ശ്രദ്ധ ചെലുത്തുന്നത് ആലീസിന്റെ കാമുകനായ ക്യാപ്റ്റൻ തോമസിനെ (മമ്മൂട്ടി) അസ്വസ്ഥനാക്കുന്നു. രവിയെ പിന്തുടരുന്നതിനിടയിൽ മനഃപൂർവമല്ലെങ്കിലും തോമസ്സിന്റെ ജീപ്പിടിച്ച് രവി കൊല്ലപ്പെടുന്നു. തോമസ് പിന്നീട് പോലീസിനു കീഴടങ്ങുകയും ചെയ്യുന്നതോടെ ആലീസ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോൺസൺ.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | ഗായകർ | ദൈർഘ്യം | |||||||
1. | "ആടിവാ കാറ്റേ" | എസ്. ജാനകി | 5:20 | |||||||
2. | "പൊന്നുരുകും പൂക്കാലം" | എസ്. ജാനകി | 4:23 |
ചിത്രത്തിലെ ആടി വാ കാറ്റെ എന്ന ഗാനം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടി.
Seamless Wikipedia browsing. On steroids.